'ജീവിതത്തിലെടുത്ത മികച്ച തീരുമാനങ്ങളിൽ ഒന്ന്! ഞങ്ങളുടെ ബന്ധം ദൃഢമായി'; അപർണയും ജീവയും പറയുന്നു
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജീവ ജോസഫും അപര്‍ണ തോമസും. ടെലിവിഷന്‍ അവതാരകരായി തിളങ്ങിയിട്ടുള്ള ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർക്ക് കൂടുതൽ പ്രിയങ്കരരാകുന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് ജീവയും അപര്‍ണയും. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിൽ പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹതിരാവുകയായിരുന്നു. ഇന്ന് പലർക്കും മാതൃക ദമ്പതിമാരാണ് ഇവർ.
അവതരണവും കണ്ടന്റ് ക്രിയേഷനുമായി സജീവമാണ് രണ്ടുപേരും. യൂട്യൂബ് ചാനലിലൂടെയും ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കോവിഡ് സമയത്താണ് ഇവർ യൂട്യൂബ് ചാനലും മറ്റുമായി സജീവമാകുന്നത്. അടുത്തിടെ ആ ചാനൽ ഉപേക്ഷിച്ച് പുതിയ ചാനലുമായി ഇരുവരും എത്തിയിരുന്നു. രണ്ടാം വരവിലും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിൽ അതിന് ഇരുവരും ആരാധകരോട് നന്ദി പറയുകയുണ്ടായി.

ഇപ്പോഴിതാ കുടുംബവീട്ടില്‍ നിന്നും മാറി സ്വന്തമായി ഫ്‌ളാറ്റെടുത്ത് താമസിച്ചതിനെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് ജീവയും അപര്‍ണയും. കഴിഞ്ഞ ദിവസം പങ്കുവച്ച ക്യു ആന്‍ഡ് എ വീഡിയോയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇരുവരും. കുടുംബവീട്ടില്‍ നിന്നും മാറി താമസിക്കാനുണ്ടായ കാരണമെന്താണ്. നിങ്ങള്‍ എങ്ങനെയാണ് ഈ തീരുമാനം എടുത്തത്, അത് വലിയൊരു വെല്ലുവിളിയായിരുന്നില്ലേ എന്നായിരുന്നു ഒരാളുടെ ചോദ്യം.
അതൊരു വെല്ലുവിളിയായിരുന്നുവെന്ന് ജീവയും അപർണയും പറഞ്ഞു. ഒരു പോയിന്റ് കഴിഞ്ഞാല്‍ നമുക്ക് തന്നെ തോന്നും നമുക്ക് നമ്മുടേതായ ഒരു ജീവിതം വേണമെന്ന്. അല്ലാതെ വരുമ്പോള്‍ നമ്മള്‍ വളരെയധികം ഡിപ്പെന്‍ഡന്റായി പോകും. അവിടെ നിന്നും മാറി നില്‍ക്കുമ്പോള്‍ നമുക്ക് നമ്മളുടേതായ ഉത്തരവാദിത്തം വരും. അത് പ്രാക്ടീസ് ചെയ്യണമെങ്കില്‍ നമ്മള്‍ മാത്രമായി മാറണം. അതാണ് തന്റെ അഭിപ്രായമെന്ന് അപർണ വ്യക്തമാക്കി.
നമ്മള്‍ മാറുന്ന സമയത്ത് ഒരു യൂട്യൂബ് ചാനലിനെക്കുറിച്ച് പ്ലാന്‍ ചെയ്തിരുന്നു. കോവിഡ് കാലമായിരുന്നു അത്. നമ്മള്‍ നില്‍ക്കുന്ന സ്‌പേസില്‍ ഷൂട്ട് ചെയ്യണമായിരുന്നു. എന്റെ വീട്ടില്‍ അപ്പച്ചനും അമ്മച്ചിയുമുണ്ട്. ഷൂട്ടിനായി കുറേ ആളുകൾ വീട്ടില്‍ വന്നിരുന്നു. അവര് പുറത്തൊക്കെ പോയി വരുന്നവരല്ലേ, അപ്പച്ചനും അമ്മച്ചിയും വീട്ടിലുള്ളതല്ലേ, അത് ഞങ്ങള്‍ക്ക് ടെന്‍ഷനായി. അങ്ങനെയാണ് പുതിയൊരു സ്‌പേസിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിച്ചത്. ആ സ്‌പേസില്‍ നമുക്ക് ഷൂട്ട് ചെയ്യാമല്ലോ. അങ്ങനെ മാറിയതാണ്.
ഞങ്ങളുടെ ജീവിതത്തിലെ മികച്ച തീരുമാനങ്ങളിലൊന്നായിരുന്നു അത്. ദമ്പതികളെന്ന നിലയില്‍ അത് ഞങ്ങളുടെ ബന്ധം ദൃഢമാക്കി. നമ്മളുടെ ചെലവുകളും മറ്റ് കാര്യങ്ങളുമെല്ലാം ഒന്നിച്ച് ചെയ്യാന്‍ കഴിഞ്ഞു. ഉത്തരവാദിത്തവും നമ്മള്‍ ഈക്വലി ഷെയര്‍ ചെയ്ത് തുടങ്ങിയതും മാറി താമസിച്ചപ്പോൾ മുതലാണ്. ജോയിന്റ് ഫാമിലിയായി താമസിക്കുന്നതില്‍ നമുക്ക് എതിര്‍പ്പുകളൊന്നുമില്ല. ഓരോരുത്തരുടെയും താല്‍പര്യങ്ങളും തീരുമാനങ്ങളുമാണല്ലോ ഇതൊക്കെ, ഇരുവരും പറഞ്ഞു.

അഭിനയം പറ്റിയ പണിയല്ലെന്ന് എനിക്കറിയാം. അതിന് കുറഞ്ഞ ടാലന്റൊന്നും പോര. എനിക്ക് അഭിനേതാക്കളോടൊക്കെ ബഹുമാനമാണ്. നമ്മള്‍ കാണുന്ന രണ്ടര, മൂന്ന് മണിക്കൂറല്ലല്ലോ സിനിമ. മാസങ്ങളും വര്‍ഷങ്ങളുമായുള്ള കഠിനാധ്വാനത്തിന്റെ റിസല്‍ട്ടായാണ് പല സിനിമകളും പുറത്തുവരുന്നത്. ചെറിയ ക്ഷമയൊന്നും പോര അതിന്. ഇടയ്ക്ക് അഭിനയിച്ചെങ്കിലും ഇനി ആ മേഖലയിലല്ല താൻ ശ്രദ്ധിക്കുന്നതെന്നും ആരാധകരുടെ ചോദ്യത്തിന് മറുപടിയായി അമൃത പറഞ്ഞു.
കഴിഞ്ഞ വീഡിയോയിൽ രണ്ടുപേരും തങ്ങളുടെ കരിയറിനെ കുറിച്ച് സംസാരിച്ചിരുന്നു. നീയെന്തിനാണ് സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നത്, ചാനലിലൊക്കെ പോയിട്ട് നിനക്കെന്ത് കിട്ടാനാ എന്നൊക്കെ ചോദിച്ചവരുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഇത് ചെയ്തുവെന്ന് കുറേപേരെ അറിയിക്കാനായതില്‍ അഭിമാനമുണ്ടെന്നാണ് ജീവ പറഞ്ഞത്. ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്യാനായി, കുറേ വല്യ ബ്രാന്‍ഡുമായി കൊളാബ് ചെയ്യാന്‍ പറ്റി. അതിനെല്ലാം സാധിച്ചതിൽ ചാരിതാര്‍ത്ഥ്യമുണ്ടെന്നായിരുന്നു അപർണയുടെ വാക്കുകൾ.


Click it and Unblock the Notifications











