For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആത്മഹത്യ ചെയ്യാതെ ആദ്യ വിവാഹത്തില്‍ നിന്നും ഇറങ്ങി വന്നതാണ് ഞാന്‍, അന്നു കുറേ പേര്‍ കുറ്റപ്പെടുത്തി: അപ്‌സര

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അപ്‌സര. സാന്ത്വനത്തിലെ ജയന്തിയെന്ന വില്ലത്തിയായി തകര്‍ത്താടുകയാണ് അപ്‌സര. മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള അപ്‌സരയുടെ വിവാഹം ഈയ്യടുത്തായിരുന്ന നടന്നത്. സംവിധായകനായ ആല്‍ബിയാണ് അപ്‌സരയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും.

  Also Read: ഉടനെ അടുത്ത പണി തരാം; മഷൂറയുടെ നിറവയറില്‍ തലോടി ബഷീര്‍, കുഞ്ഞ് പുറത്ത് വന്നിട്ട് പോരോ എന്ന് ആരാധകരും

  അപ്‌സരയെ മികച്ച നടിയാക്കിയ ഉള്ളത് പറഞ്ഞാല്‍ എന്ന പരമ്പരയുടെ സംവിധായകനായിരുന്നു ആല്‍ബി. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമൊക്കെ എത്തിയത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ചും അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുമൊക്കെ അപ്‌സര മനസ് തുറക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അപ്‌സര മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരു ദിവസം എങ്കില്‍ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ആല്‍ബി ചേട്ടന്‍ ചോദിക്കുകയായിരുന്നുവെന്നാണ് അപ്‌സര പറയുന്നത്. എന്നാല്‍ ആദ്യ വിവാഹം പിരിഞ്ഞതിന്റെ വിഷമത്തിലും ഷോക്കിലുമായിരുന്നു ഞാന്‍. അതുകൊണ്ട് വീണ്ടും കല്യാണത്തെക്കുറിച്ചു ചിന്തിക്കാന്‍ പേടി. അങ്ങനെയൊന്നും ഇപ്പോള്‍ വേണ്ട എന്നാണു മറുപടി പറഞ്ഞതെന്നും താരം പറയുന്നത്.

  Also Read: താര റാണി പതറിയത് അമ്മ വേഷം ചെയ്ത നടിക്ക് മുന്നിൽ; അസൂയ തോന്നിയ ശ്രീദേവി ചെയ്തത്

  വവിാഹ കാര്യം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ രണ്ടിടത്തും പൊട്ടിത്തെറിയായിരുന്നു. മതമാണ് പ്രശ്‌നം. രണ്ടു വര്‍ഷം കഴിഞ്ഞ് തനിക്ക് വേറെ വിവാഹ ആലോചനകള്‍ തുടങ്ങിയപ്പോള്‍ ചേട്ടന്‍ ഒരിക്കല്‍ കൂടി കാര്യം വീട്ടില്‍ പറഞ്ഞു. അപ്പോഴേക്കും എതിര്‍പ്പുകള്‍ അയഞ്ഞിരുന്നുവെന്നും അപ്‌സര പറയുന്നു. വിവാഹത്തിന് പിന്നാലെ വന്ന ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വേദനിപ്പിച്ചതിനെക്കുറിച്ചും അപ്‌സര സംസാരിക്കുന്നുണ്ട്.

  ചേച്ചിയുടെ മകന്‍ സിദ്ധാര്‍ത്ഥും ആല്‍ബി ചേട്ടന്റെ സഹോദരന്റെ മക്കളുമൊക്കെയായി എടുത്ത ഫോട്ടോ, രണ്ടു പേരുടേയും രണ്ടാം വിവാഹമാണെന്നും ആദ്യ വിവാഹത്തിലെ മക്കളാണ് അതെന്നുമൊക്കെ ക്യാപ്ഷനിട്ട് പ്രചരിപ്പിച്ചുവെന്നാണ് അപ്‌സര പറയുന്നത്. ചേട്ടന്റെ വീട്ടിലേക്ക് കയറുന്ന സമയത്ത് അമ്മ കൊന്ത ഇട്ടു തരുമ്പോള്‍ മുടി കെട്ടിവച്ചു പൂവൊക്കെ ഉള്ളതു കൊണ്ട് അതില്‍ ഉടക്കി. അപ്പോള്‍ കൊന്ത കയ്യില്‍ തന്നു. പിന്നീട് ഇട്ടാല്‍ മതിയെന്ന് പറഞ്ഞു. അതും തെറ്റായി പ്രചരിപ്പിച്ചുവെന്നാണ് അപ്‌സര പറയുന്നത്.

  ഒരുപാട് ഓണ്‍ലൈന്‍ മീഡിയ തങ്ങളെ പിന്തുണച്ചപ്പോള്‍ ഓന്നോ രണ്ടോ ആളുകള്‍ പ്രചരിപ്പിച്ച ഇത്തരം വാര്‍ത്തകള്‍ വിഷമിപ്പിച്ചുവെന്നാണ് അപ്‌സര പറയുന്നത്. പ്രതികരിക്കാതിരുന്നത് മനപ്പൂര്‍വ്വമാണെന്നും താരം പറയുന്നുണ്ട്. മറുപടി പറയുമ്പോള്‍ പിന്നേയും ആ ചാനലിന് റീച്ച് കൂടില്ലേയെന്നാണ് അപ്‌സര ചോദിക്കുന്നത്. ബോഡി ഷെയ്മിംഗും തനിക്ക് നേരിടേണ്ടി വന്നതായി താരം പറയുന്നു. 26 വയസേയുള്ളൂ, എങ്കിലും ശരീരപ്രകൃതി കൊണ്ടു പ്രായം തോന്നിക്കുമെന്നൊക്കെ ഉപദേശിക്കുന്നവരുണ്ടെന്ന് അപ്‌സര പറയുന്നു.

  ഒരു വിവാഹം കഴിച്ചു പോയി, ഇനി സഹിക്കാം എന്ന് കരുതി എല്ലാ പീഡനവും സഹിക്കുന്നവരുണ്ട്. പക്ഷെ അധ്വാനിച്ചു സ്വന്തം കാലില്‍ നില്‍ക്കാമെന്ന ധൈര്യം മനസിനു നല്‍കി, ആത്മഹത്യ ചെയ്യാതെ ആദ്യ വിവാഹത്തില്‍ നിന്നും ഇറങ്ങി വന്നതാണ് ഞാന്‍. അന്നു കുറേ പേര്‍ കുറ്റപ്പെടുത്തിയെന്നും അപ്‌സര ഓര്‍ക്കുന്നുണ്ട്. ആത്മഹത്യ ചെയ്തിരുന്നുവെങ്കില്‍ നഷ്ടം വീട്ടുകാര്‍ക്ക് മാത്രമാണെന്നും താരം പറയുന്നു. കുറ്റം പറയുന്ന നാട്ടുകാര്‍ക്കല്ലെന്ന് എല്ലാ പെണ്‍കുട്ടികളും ഓര്‍ക്കണമെന്നും അപ്‌സര പറയുന്നുണ്ട്.

  മുമ്പും നെഗറ്റീവ് റോളുകള്‍ ചെയ്തിട്ടുണ്ടെങ്കിലും കഥാപാത്രത്തിനപ്പുറം ആളുകളുടെ സ്‌നേഹം കിട്ടിയത് സാന്ത്വനത്തിലെ ജയന്തിയായ ശേഷമാണെന്നാണ് അപ്‌സര പറയുന്നത്. നേരിട്ടു കാണുമ്പോള്‍ നല്ല അടി വച്ചു തരാന്‍ തോന്നുന്നു എന്നു പറഞ്ഞാണ് അമ്മമാര്‍ അടുത്തു വരുന്നതെന്നാണ് അപ്‌സര പറയുന്നത്. കുശുമ്പി പാറു നീ എന്തിനാ ആ കുടുംബം തകര്‍ക്കാന്‍ അങ്ങോട്ട് പോകുന്നതെന്ന് ചോദിക്കുമെന്നും താരം പറയുന്നു. നടിയെന്ന നിലയില്‍ അതെല്ലാം അംഗീകാരമാണെന്നാണ് അപ്‌സര പറയുന്നത്.

  Read more about: Santhwanam
  English summary
  Apsara Alby Talks About Marriage And What Happened After Their Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X