വാഷ്‌റൂമില്‍ വച്ചാണ് അളവെടുത്തിരുന്നത്; വട്ടാണോ എന്ന് റോബിന്‍ ചേട്ടന്‍ കരുതിയിട്ടുണ്ടാകും; കണ്ണ് നിറഞ്ഞ് ആരതി

മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് ആരതി പൊടി. ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്റെ കാമുകിയായാണ് ആരതി മലയാളികള്‍ അറിയപ്പെടുന്നത്. എന്നാല്‍ അതിനെല്ലാം ഉപരിയായി സംരംഭകയെന്ന നിലയിലും നടിയെന്ന നിലയിലും സ്വന്തമായൊരു സാന്നിധ്യം അറിയിച്ചിട്ടുണ്ട് ആരതി. സംരംരഭക എന്നാണ് ആരതി സ്വയം അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്.

വസ്ത്ര വ്യാപാര രംഗത്ത് ഇന്ന് സ്വന്തമായൊരു ഇടമുണ്ട് ആരതിയ്ക്ക്. താരത്തിന്റെ ബുട്ടീക്കും ഡിസൈനുകളുമെല്ലാം ഏറെ പ്രശസ്തമാണ്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്തെ കഷ്ടതകളെക്കുറിച്ച് സംസാരിക്കുകയാണ് ആരതി പൊടി. ഹാപ്പി ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആരതി പൊടി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Arathi Podi

ഇന്ന് എനിക്ക് ഒരു ബുട്ടീക് ഉണ്ട്. ട്രയല്‍ റൂം ഉണ്ട്. ഓഫീസ് റൂം ഉണ്ട്. കൊച്ചിയിലേക്ക് വരുന്നതിന് മുമ്പ് ബിസിനസ് മീറ്റുകള്‍ നടക്കുക മാളുകളില്‍ വച്ചായിരുന്നു. തൃശ്ശൂര്‍ ആയിരുന്നപ്പോള്‍ ശോഭ സിറ്റി മാളില്‍ ആയിരുന്നു ബിസിനസ് മീറ്റുകള്‍ നടക്കുക. ഫുഡ് കഴിക്കുന്നിടത്ത് ഇരുന്ന് ചര്‍ച്ച ചെയ്ത ശേഷം വാഷ് റൂമില്‍ പോയാകും അളവെടുക്കുക. ഇവിടെ വന്ന സമയത്തും ഗ്രാന്റ് മാളിലൊക്കെ പോയാകും ആദ്യമൊക്കെ ചര്‍ച്ചകള്‍ നടത്തുക എന്നാണ് ആരതി ഓര്‍ക്കുന്നത്.

2019 ല്‍ വീടിന്റെ മുകളില്‍ ബുട്ടീക് തുടങ്ങുന്നത്. പിന്നീട് വലിയ പ്രൊഡക്ഷന്‍ യൂണിറ്റൊക്കെ തുടങ്ങാന്‍ സാധിച്ചു. അവിടെ നിന്നുമാണ് ഇവിടേക്ക് എത്തുന്നത്. പ്രശസ്തി നേടിയ ശേഷം ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആ സ്ട്രഗിളിംഗ് സമയത്ത് വളരെ കുറച്ചു പേര്‍ ആത്മാര്‍ത്ഥമായി കൂടെ നിന്നിരുന്നു. അവരോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്. പ്രളയം, കൊറോണ സമയത്തൊക്കെ വല്ലാതെ സ്ട്രഗിള്‍ ചെയ്തിരുന്നു. പിന്നീട് അച്ഛന്‍ വന്നു, റോബിന്‍ ചേട്ടന്‍ വന്നു. പക്ഷെ ആ സമയത്ത് കഷ്ടപ്പെടുകയായിരുന്നുവെന്നാണ് താരം ഓര്‍ക്കുന്നത്.

അച്ഛന്‍ വരുന്നതോടെ രാത്രിയിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ മാറി. ആ ഭാഗത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നായി. പിന്നെയാണ് റോബിന്‍ ചേട്ടന്‍ വരുന്നത്. അതോടെ കൂടുതല്‍ സന്തോഷമായി. നമ്മുടെ തന്നെ ആളാണല്ലോ. തുടക്ക സമയത്ത് റോബിന്‍ ചേട്ടന്‍ കരുതിയിട്ടുണ്ടാകും ഇതെന്താ വട്ടാണോ എന്ന്. രാത്രി മൂന്ന് മണിയ്ക്കും നാല് മണിയ്ക്കും ഇറങ്ങി നടക്കുകയായിരിക്കും. പിന്നെ മനസിലായി, ഇതൊക്കെ ഇതിന്റെ ഭാഗമാണെന്ന്. പിന്നീട് റോബിന്‍ ചേട്ടന്‍ എന്റെ കൂടെ രാത്രി ഡെലിവറിയ്‌ക്കൊക്കെ വരുമെന്നും ആരതി പറയുന്നു.

Arathi Podi

ഉദ്ഘാടനം വലിയ രീതിയില്‍ ആഘോഷമാക്കിയിരുന്നില്ല. എനിക്ക് വേണ്ടിയിരുന്നത് എന്റെ പ്രിയപ്പെട്ടവരുടെ സാന്നിധ്യവും അനുഗ്രഹവുമായിരുന്നു. അല്ലാതെ കുറേ മീഡിയക്കാര്‍ വന്ന് ആരതി പൊടിയുടെ ബുട്ടീക് കണ്ടാല്‍ ഞെട്ടും എന്ന് പറഞ്ഞ് ഇട്ടാല്‍ പച്ചത്തെറി കേള്‍ക്കണ്ടല്ലോ. ആ ഹൈപ്പില്‍ മീഡിയയെ വിളിച്ചിരുന്നുവെങ്കില്‍ എങ്ങനെ പോയാലും നല്ല പ്രെമോഷന്‍ കിട്ടിയേനെ. പക്ഷെ എന്റെ കുടുംബവും സുഹൃത്തുക്കളും മാത്രമായി, സമാധാനപൂര്‍ണമായാണ് ചെയ്തതെന്നും ആരതി ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്താണ് വട്ടാണോ? എല്ലാവരേയും വിളിച്ചിട്ട് ഉദ്ഘാടനം നടത്തിക്കൂടേ എന്ന് എല്ലാവരും ചോദിച്ചു. നാളെ അവര്‍ തന്നെ തിരുത്തി പറയുകയും ചെയ്യും. എനിക്ക് എപ്പോഴും പോസിറ്റീവായി പോകാനാണ് ഇഷ്ടം. എന്റെ കുടുംബവും പങ്കാളിയും സുഹൃത്തുക്കളുമൊക്കെയുള്ളൊരു പോസിറ്റീവ് സര്‍ക്കിള്‍ എനിക്കുണ്ട് എന്നും ആരതി പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X