For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിൻ നൽകിയ സാരിയുടുത്ത് ആരതിയുടെ ഓണാഘോഷം, ഒപ്പം ​ഗായത്രി സുരേഷും

  |

  ബി​ഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെ ഏറ്റവും കൂടുതൽ ജനപ്രിയനായ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ. എട്ടുമാസത്തോളം കാലം ബി​ഗ് ബോസിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കിയ ശേഷമാണ് ഷോയിൽ മത്സരിക്കാൻ എത്തിയത്. അതുകൊണ്ട് പ്രേക്ഷകരെ മനസ്സിലാക്കി ഹൗസിൽ കളിക്കാൻ റോബിന് കഴിഞ്ഞു.

  എഴുപതാമത്തെ ദിവസം അപ്രതീക്ഷിതമായാണ് റോബിൻ ഷോയിൽ നിന്ന് പുറത്താവുന്നത്. സഹമത്സരാർത്ഥിയായ റിയാസിനെ ആക്രമിച്ചതിൻ്റെ പേരിലാണ് റോബിൻ ഷോയിൽ നിന്ന് പുറത്താകുന്നത്. ആദ്യമേ സീക്രട്ട് റൂമിലേക്ക് റോബിനെ കൊണ്ട് പോയപ്പോൾ റോബിൻ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു തിരികെ വീട്ടിലേക്ക് വരുമെന്ന്. എന്നാൽ തൊട്ടടുത്ത ദിവസം ലാലേട്ടൻ വന്നപ്പോൾ റോബിനെ പുറത്തേക്ക് വിളിക്കുകയായിരുന്നു.

  റോബിനെ പുറത്താക്കിയതിൽ ആരാധകർ ചാനലിനെതിരേയും പരിപാടിക്കെതിരെയും പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ പുറത്ത് ഇറങ്ങിയ റോബിനെ കാത്തിരുന്നത് നിരവധി അവസരങ്ങളാണ്. സിനിമയിലേക്കും അവസരം കിട്ടി. രണ്ട് പ്രൊജക്ടുകൾ പൊതു വേദിയിൽവെച്ച് അനൗൺസ് ചെയ്യുകയും ചെയ്തു. റോബിൻ്റെ ആദ്യ സിനിമ പ്രഖ്യാപിച്ചത് മോഹൻലാൽ ആണ്.

  അടുത്തിടെ ഒരു പൊതു വേദിയിൽ വെച്ച് തൻ്റെ വിവാഹത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞ്. ആരാതി പൊടി എന്ന പെൺകുട്ടിയുമായി കമ്മിറ്റഡ് ആണെന്നും ഫെബ്രുവരിയിൽ വിവാഹം ഉണ്ടെന്നും റോബിൻ ആരാധകരെ അറിയിച്ചിരുന്നു. ബി​ഗ് ബോസിന് ശേഷം റോബിന ഇൻ്റർവ്യു ചെയ്യാൻ എത്തിയ പെൺകുട്ടിയാണ് ആരതി പൊടി. അഭിമുഖത്തിൽ റോബിനെ തന്നെ നോക്കിയിരുന്നത് കൊണ്ട് ട്രോളുകൾ ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട് ആരതിക്ക്.

  Also Read: എന്റെ ആദ്യ ഭാര്യ അതിസുന്ദരിയാണ്, മഹാലക്ഷ്മിയ്ക്ക് ഒരു കുഞ്ഞുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍

  ആരതിയുമായുള്ള റീൽസുകളും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കുമായിരുന്നു, ഇപ്പോഴിതാ ആരതി പങ്കുവെച്ചൊരു ചിത്രവും റോബിൻ അതിന് നൽകിയ മറുപടിയുമാണ് വൈറലാകുന്നത്. ഇത്തവണത്തെ ഓണം ആഘോഷിക്കാൻ തനി നാടൻ ലുക്കിൽ സാരിയൊക്കെ അണി‍ഞ്ഞുകൊണ്ടുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ റോബിൻ ഒരു സ്മൈലി കമന്റ് ആയിട്ട് ഇട്ടപ്പോൾ ആരതി ഉടുത്തിരിക്കുന്ന സാരി റോബിൻ ​ഗിഫ്റ്റ് ചെയ്തതാണെന്ന് കമൻ്റ് ചെയ്തത്.

  Also Read: 'എന്റെ പേര് പറഞ്ഞ് പലരും ആരാധകരിൽ നിന്നും പണം തട്ടുന്നു'; സൈബർ സെല്ലിൽ പരാതി നൽകിയതിനെ കുറിച്ച് റോബിൻ!

  ആരതിക്കൊപ്പം ഓണം ആഘോഷിക്കാൻ ​ഗായത്രി സുരേഷും ഉണ്ട്. ദിൽഷയെ ഒരുപാടിഷ്ടമാണെന്നും ദിൽഷയുടെ ഫാൻ ആണെന്നും പറഞ്ഞ ​ഗായത്രിയാണ് ഇപ്പോൾ ആരതിക്കൊപ്പം ഓണം ആഘോഷിക്കുന്നത്. ടോം ഇമ്മട്ടിയും മോഡൽസും ഒക്കെ ചേർന്നാണ് ഓണപ്പരിപാടികൾ കളറാക്കുന്നത്. ആരതിയുടേയും റോബിൻ്റെയും ആരാധകർ ഇരുവരും ഒരുമിച്ചുള്ള ഓണച്ചിത്രങ്ങൾ കാണാൻ കാത്തിരിക്കുകയാണ്.

  Also Read: എളിമ കൊണ്ട് പറയുന്നതല്ല, എന്റെ അഭിമുഖങ്ങൾ എന്നെ ബോറടിപ്പിക്കാറുണ്ട്; മഞ്ജു വാര്യർ പറയുന്നു

  'ആരതിയെ അപ്രതീക്ഷിതമായാണ് കണ്ട് മുട്ടിയത്. നമുക്ക് വില തരുന്ന ആൾ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ജീവിതം സ്മൂത്ത് ആയി പോകും. എന്റെ ഇമോഷൻസും എന്റെ സമയത്തിനെ ഒക്കെ ആരതി വില കൊടുക്കുന്നുണ്ട്. അതുപോലെ ഞാൻ തിരിച്ചും നൽകുന്നുണ്ട്', റോബിൻ ആരതിയെക്കുറിച്ച് ചോദിച്ചപ്പോൾ ആരാധകരോട് പറഞ്ഞ മറുപടിയാണ് ഇത്.

  പരസ്പരമുള്ള മനസ്സിലാക്കലും ബഹുമാനവും ഉണ്ടെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ പോകും. ഇതുവരെ പ്രശ്‌നങ്ങൾ ഒന്നുമില്ലാതെ നന്നായി പോകുന്നുണ്ട്. വിവാഹത്തിന്റെ ഡേറ്റ് ഒന്നും തീരുമാനിച്ചിട്ടില്ല. എങ്കിലും ഫെബ്രുവരിയിൽ ഉണ്ടാകും', റോബിൻ പറഞ്ഞു. നടി, മോ‍ഡൽ, സംരംഭക എന്നീ നിലകളിൽ തിളങ്ങുന്ന വ്യക്തിയാണ് ആരതി പൊടി. ആരതിയുടേയും റോബിൻ്റെയും റീൽസ് വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

  Read more about: bigg boss
  English summary
  Arati Podi Celebrated Her Onam 2022 With Gayathri Suresh, Robin's Comment Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X