For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ആദ്യ ഭാര്യ അതിസുന്ദരിയാണ്, മഹാലക്ഷ്മിയ്ക്ക് ഒരു കുഞ്ഞുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍

  |

  തമിഴില്‍ നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹം ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. തടി കൂടിയതിന്റെ പേരില്‍ രവീന്ദ്രനെതിരെ വലിയ ബോഡി ഷെയിമിങ്ങാണ് നടക്കുന്നത്. ഇതിനൊക്കെയുള്ള മറുപടിയാണ് ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

  ഞങ്ങളുടെ കല്യാണം പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയാവുമെന്ന് കരുതിയില്ല. കല്യാണം തിരുപ്പതിയില്‍ തന്നെ വേണമെന്നത് എന്റെ ആഗ്രഹമായിരുന്നു. വിവാഹത്തെ കുറിച്ച് ആരോടും പറയാത്തതില്‍ അടുത്തറിയാവുന്നവര്‍ക്ക് പ്രശ്നമില്ല. ഞങ്ങളെ അറിയാത്തവര്‍ക്കാണ് പ്രശ്നമുള്ളത്. അവരുടെ വീട്ടിലെ പെണ്‍കുട്ടിയെ പിടിച്ച് കൊണ്ടു പോയി കല്യാണം കഴിച്ചത് പോലെയാണ് പലരുടെയും സംസാരമെന്ന് താരം പറയുന്നു.

  Also Read: പടം കഴിഞ്ഞിറങ്ങുമ്പോൾ ആളുകൾ ചുറ്റും കൂടും എന്നാണ് കരുതിയത്, പക്ഷേ സംഭവിച്ചത്..!; രസകരമായ അനുഭവം പറഞ്ഞ് ഭാവന

  രവീന്ദര്‍ നിര്‍മിച്ച ഒരു സിനിമയില്‍ മഹാലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അന്നാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. അന്ന് സ്പാര്‍ക്ക് ഒന്നും തോന്നിയില്ല. പിന്നീട് മെസേജ് അയച്ച ഞങ്ങള്‍ പതിയെ സംസാരിച്ചു തുടങ്ങി. ഒത്തിരി സംസാരിച്ചതിന് ശേഷമാണ് രവി പ്രൊപ്പോസ് ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യയാവാമോ എന്നാണ് ചോദിച്ചതെങ്കിലും ഞാന്‍ നോ പറഞ്ഞതായി മഹാലക്ഷ്മി വ്യക്തമാക്കുന്നു.

  Also Read: 'ഡാഡിയില്ലാത്ത നിന്റെ ജന്മദിനം, അദ്ദേഹം സ്വർ​ഗത്തിൽ ഇരുന്ന് അനു​ഗ്രഹിക്കും'; മകളോട് സുപ്രിയയും പൃഥ്വിയും!

  മഹാലക്ഷ്മിയെ കുറിച്ച് തനിക്ക് എല്ലാം അറിയാമായിരുന്നെന്നാണ് രവീന്ദര്‍ പറയുന്നത്. മഹാലക്ഷ്മിയുടെ കല്യാണം നേരത്തെ കഴിഞ്ഞതാണെന്നും, ആ ബന്ധത്തില്‍ഒരു കുട്ടി ഉണ്ടെന്നതുമടക്കം എല്ലാം എനിക്കറിയാം. മാത്രമല്ല, എന്റെ വവാഹവും നേരത്തെ കഴിഞ്ഞതാണ്. ആദ്യ ഭാര്യ അതിസുന്ദരിയായിരുന്നു. പക്ഷെ അതിനെ കുറിച്ച് ആര്‍ക്കും അറിയില്ലെന്നാണ് രവീന്ദ്രര്‍ പറയുന്നത്.

  ഇതൊരു പുരുഷാധിപത്യ സമൂഹം ആയത് കൊണ്ടാണ് ഈ വിഷയത്തില്‍ എല്ലാവരും മഹാലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലവും, അവരെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന ചര്‍ച്ചകളും എനിക്ക് പ്രശ്നമല്ല.

  Also Read: നമ്മൾ ഒരാളെ വിലയിരുത്തുന്നത് അവരുടെ കഥാപാത്രം വെച്ചിട്ടാണ്, വീട്ടിൽ നിന്ന് അടിവരെ കിട്ടിയെന്ന് നടി സീനത്ത്

  മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചതിന് ശേഷം, എനിക്ക് രണ്ട് വര്‍ഷത്തെ സമയം തരണം. ഞാന്‍ തടി കുറച്ചിട്ട് കല്യാണം കഴിക്കാമെന്ന് ഞാന്‍ പറഞ്ഞു. അത്് മഹാലക്ഷ്മി സമ്മതിച്ചില്ല. നിങ്ങള്‍ ഇതേ ശരീരത്തോടെ, ഇതേ സംസാരത്തോടെ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം. എനിക്ക് വേണ്ടി നിങ്ങള്‍ തടി കുറക്കരുത്. നിങ്ങള്‍ക്ക് സ്വയം തോന്നി കുറയ്ക്കാം. ആരോഗ്യപരമായി ശരീരമാണെങ്കില്‍ കുഴപ്പമൊന്നുമില്ല. പക്ഷേ എനിക്ക് വേണ്ടി ഭാരം കുറയ്ക്കരുതെന്ന് മഹാലക്ഷ്മി പറഞ്ഞിരുന്നു.

  Also Read: അവർ ഒന്നിക്കുകയാണ്! ചക്കപ്പഴത്തിനൊപ്പം ഉപ്പും മുളകും; പ്രേക്ഷകരുടെ ഇഷ്ട കുടുംബങ്ങൾ ഒത്തുകൂടിയപ്പോൾ

  പണം കണ്ടിട്ടാണ് മഹാലക്ഷ്മി എന്നെ കല്യാണം കഴിച്ചതെന്ന് പറയുന്നതും മണ്ടത്തരമാണെന്ന് രവീന്ദ്രര്‍ സൂചിപ്പിച്ചു. എല്ലാ പെണ്ണുങ്ങളും പണം നോക്കിയാണ് ചെറുക്കനെ തിരഞ്ഞെടുക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്നതും തെറ്റാണ്. മഹാലക്ഷ്മി എന്റെ പണം നോക്കിയിട്ടുണ്ട്. അതുപോലെ മനസ്സും.

  മഹാലക്ഷ്മിയുടെ കോണ്ടാക്ട് ലിസ്റ്റില്‍ എന്നെക്കാള്‍ സുന്ദരനായ പണക്കാരനുണ്ട്. എന്നിട്ടും എന്തുകൊണ്ട് എന്നെ മാത്രം തിരഞ്ഞെടുത്തെന്ന ചോദ്യത്തിന് ഈ ട്രോള്‍ ചെയ്യുന്നവര്‍ക്ക് മറുപടി പറയാന്‍ പറ്റുമോന്ന് രവീന്ദര്‍ ചോദിക്കുന്നു.

  എന്റെ ശരീരത്തെ ട്രോള്‍ ചെയ്യുന്നവരെ ഞാന്‍ ശ്രദ്ധിക്കാറില്ല. എന്റെ ശരീരം പോലെ തന്നെ മനസ്സും വലുതാണ്. ഞാന്‍ ഈ ശരീരം വച്ച് സന്തോഷിക്കുന്ന അത്രയും സന്തോഷം നിങ്ങള്‍ക്ക് ആര്‍ക്കും ഇല്ലെന്ന് വെല്ലുവിളിക്കാനും എനിക്ക് പറ്റും. പിന്നെ ഈ ട്രോള്‍ ചെയ്യുന്നവര്‍ക്ക് ഞങ്ങളെ കുറിച്ച് ഒന്നും അറിയില്ലെന്നതാണ് സത്യം.

  മഹാലക്ഷ്മിയ്ക്ക് മാത്രമല്ല, എനിക്കും രണ്ടാം വിവാഹമാണെന്നോ ഞങ്ങള്‍ തമ്മിലുള്ള പ്രായ വ്യത്യാസമോ ഒന്നും ആര്‍ക്കും അറിയില്ല. എനിക്ക് 38 വയസും, മഹാലക്ഷ്മിയ്ക്ക് 35 വയസാണെന്നും രവീന്ദ്രര്‍ പറയുന്നത്.

  Read more about: actress
  English summary
  Mahalakshmi And Ravindar Chandrasekaran Opens Up About Their First Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X