For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അര്‍ച്ചന കവി പ്രണയത്തില്‍! കാമുകനെ തേടിയിറങ്ങിയ സുഹൃത്തിന് കിട്ടിയ മറുപടി ഇങ്ങനെ

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു അര്‍ച്ചന കവി. എന്നാല്‍ പിന്നീട് താരം സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്തു. വിവാഹ ശേഷമായിരുന്നു അര്‍ച്ചന സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്.

  Also Read: 'അതിന് മുമ്പ് പലപ്പോഴും ഇങ്ങനെ സംഭവിച്ചു'; ഇടവേള ബാബുവിനോട് ദിലീപിന് വൈരാ​ഗ്യം വരാനുള്ള കാരണം; ലാൽ ജോസ്

  ചെറിയൊരു ഇടവേളയ്ക്ക് ശേഷം അര്‍ച്ചന കവി തിരികെ വന്നു. പക്ഷെ തിരിച്ചുവന്നത് ബിഗ് സ്‌ക്രീന് പകരം യൂട്യൂബ ്ചാനലുമായിട്ടായിരുന്നു. വ്‌ളോഗിംഗും വെബ് സീരീസുമൊന്നും മലയാളത്തില്‍ അത്ര ജനകീയമല്ലാതിരുന്ന കാലത്താണ് അര്‍ച്ചന കവി ആ മേഖലയിലേക്ക് എത്തുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ വ്‌ളോഗ് ചെയ്തും വെബ് സീരീസുകള്‍ ഒരുക്കിയും അര്‍ച്ചന സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു.

  ഈയ്യടുത്ത് അര്‍ച്ചന കവി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. തിരിച്ചുവരവ് സീരിയലിലൂടെയായിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന പരമ്പരയിലൂടെയായിരുന്നു അര്‍ച്ചനയുടെ തിരിച്ചുവരവ്. ആരാധകര്‍ സന്തോഷത്തോടെയാണ് അര്‍ച്ചനയെ പരമ്പരയിലേക്ക് സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം അര്‍ച്ചന പരമ്പരയില്‍ നിന്നും പിന്മാറിയതായി അറിയിക്കുകയായിരുന്നു.

  ALso Read: മറ്റ് നായികമാരെ പോലെ ആയിരുന്നില്ല മോഹിനി, എപ്പോഴും ദയയോടെ പെരുമാറിയ ശ്രീവിദ്യ; ലാൽ ജോസ് പറയുന്നു

  ഇതിനിടെ ഇപ്പോഴിതാ അര്‍ച്ചനയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആരാധകരുടെ ശ്രദ്ധ നേടുകയാണ്. താന്‍ ഡേറ്റിംഗ് ചെയ്യുന്നുണ്ടോ എന്നൊരു സുഹൃത്ത് ചോദിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് അര്‍ച്ചന പങ്കുവച്ചിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.


  ഹായ്, നീ ആരെയോ ഡേറ്റ് ചെയ്യുന്നതായി കേട്ടു. നിന്നെയോര്‍ത്ത് ഞാന്‍ ആത്മാര്‍ത്ഥമായും സന്തോഷിക്കുന്നു. എന്നായിരുന്നു സുഹൃത്തിന്റെ സന്ദേശം. ഹഹ, അവന്‍ ആരാണെന്നും എവിടെ കിട്ടുമെന്നും പറഞ്ഞ് തരാമോ? എന്ന് അര്‍ച്ചന മറുപടി നല്‍കുകയാണ്. ഹഹഹ. ആരാണെന്ന് എനിക്കറിയില്ല. എന്റെ കൂട്ടുകാരിയാണ് പറഞ്ഞത് നീ അവളുടെ സുഹൃത്തിനെ ഡേറ്റ് ചെയ്യുന്നുവെന്ന് എന്നായിരുന്നു സുഹൃത്തിന്റെ മറുപടി.

  ഞാന്‍ ആരേയും ഡേറ്റ് ചെയ്യുന്നില്ലെന്ന് അര്‍ച്ചന മറുപടി നല്‍കുന്നുണ്ട്. അതേസമയം സ്‌ക്രീന്‍ ഷോട്ടില്‍ താന്‍ ടൈപ്പ് ചെയ്ത് സെന്റ് ചെയ്യാതെ വച്ച വാക്കുകളും അര്‍ച്ചന കാണിച്ചു തരുന്നുണ്ട്. എന്റെ സുഹൃത്തിന്റെ സുഹൃത്തേ, നിങ്ങളെ പോയി പണി നോക്കൂ എന്നായിരുന്നു അത്. താരത്തിന്റെ സ്റ്റോറി ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

  റാണി രാജയില്‍ നിന്നും അര്‍ച്ചന പിന്മാറിയത് ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. അര്‍ച്ചനയ്ക്ക് പകരം പരമ്പരയിലേക്ക് എത്തിയിരിക്കുന്നത് മൃദുല വിജയ് ആണ്. പ്രസവത്തിനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന മൃദുല റാണി രാജയിലൂടെ മടങ്ങിയെത്തുകയാണ്. മൃദുല അഭിനയിക്കുന്ന രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

  ഇതിനിടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അര്‍ച്ചന കവി. താന്‍ പുതിയൊരു വ്‌ളോഗ് ആരംഭിച്ചതായാണ് അര്‍ച്ചന അറിയിക്കുന്നത്. ഇന്‍ പെര്‍സ്യൂട്ട് ഓഫ് മാഡ്‌നസ്സ് എന്ന പേരിലായിരിക്കും തന്റെ വ്‌ളോഗുകള്‍ എത്തുക. എല്ലാ ദിവസവും ഒന്നോ രണ്ടോ മിനിട്ട് വന്ന് ആ ദിവസത്തെ കുറിച്ച് സംസാരിക്കുന്നു എന്നേ ഉദ്ദേശിക്കുന്നുള്ളുവെന്നാണ് അര്‍ച്ചന അറിയിക്കുന്നത്. ലോങ് വീഡിയോ ആയിരിക്കില്ല. ഇത് പുതുവര്‍ഷത്തില്‍ തന്നെ ചെയ്യേണ്ടതായിരുന്നു. പക്ഷെ എനിക്ക് ആലോചിച്ച് ചെയ്യാന്‍ കുറച്ച് സമയം വേണ്ടി വന്നുവെന്നാണ് അര്‍ച്ചന പറയുന്നത്.

  രണ്ട് എപ്പിസോഡുകളും താരം ഇതിനോടകം പങ്കുവച്ചിട്ടുണ്ട്. ആദ്യത്തെ വീഡിയോയില്‍ തന്റെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ചും മറ്റുമാണ് അ്ര്‍ച്ചന സംസാരിക്കുന്നത്. ഈയ്യടുത്ത് അര്‍ച്ചന കവി നല്‍കിയ അഭിമുഖങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും മറ്റും അര്‍ച്ചന നടത്തിയ തുറന്നു പറച്ചിലുകള്‍ ശ്രദ്ധ നേടിയിരുന്നു. അർച്ചനയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

  Read more about: archana kavi
  English summary
  Archana Kavi Gives A Funny Reply To A Friend Who Questioned About Her Dating Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X