For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മുഖത്ത് നോക്കി അയാള്‍ അത് പറയില്ല! മലയാള സിനിമയില്‍ നിന്നും ഒഴിവാക്കിയതോ? അര്‍ച്ചന കവി

  |

  നീലത്താമരയിലെ കുഞ്ഞിമാളുവായി മലയാള സിനിമയിലെത്തിയ നടിയാണ് അര്‍ച്ചന കവി. 2009 ലായിരുന്നു നീലത്താമര പുറത്തിറങ്ങുന്നത്. സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ അനുരാഗ വിലോചനനായി എന്ന ഗാനം കേരളമാകെ ഓളമുണ്ടാക്കിയിരുന്നു. പാട്ടും അര്‍ച്ചനയും ഒരുപോലെ ആരാധകരുടെ മനസിലേക്ക് കടന്നു കൂടുകയായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ അര്‍ച്ചന കവി അഭിനയിച്ചു. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം ഈയ്യടുത്ത് വെബ് സീരീസിലൂടെ വീണ്ടും ആരാധകരുടെ മുന്നിലെത്തിയിരുന്നു.

  പിങ്ക് സാരിയില്‍ സുന്ദരിയായി തന്‍വി; ആരാധികയുടെ ആരാധകരായി സോഷ്യല്‍ മീഡിയ

  കഴിഞ്ഞ ദിവസം തന്നോട് അപമര്യാദയായി പെരുമാറിയ വ്യക്തിയ്ക്ക് അര്‍ച്ചന നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരുന്നു. ഒരു യുവാവ് അയച്ച അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ആ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു അര്‍ച്ചന. നടിമാരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ അശ്ലീല സന്ദേശമയക്കുന്ന നിരവധിയാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അശ്ലീല കമന്റ് അയച്ചയാളുടെ അക്കൗണ്ട് വിവരങ്ങളും അര്‍ച്ചനാ കവി പങ്കുവെച്ചിരുന്നു.

  ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് അര്‍ച്ചന മനസ് തുറന്നിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന മനസ് തുറന്നത്. ഇത്തരത്തിലുള്ള മെസേജ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഇടാനുള്ള ധൈര്യം എങ്ങനെയാണ് ഉണ്ടായതെന്ന ചോദ്യത്തിനായിരുന്നു താരം മറുപടി നല്‍കിയത്. അര്‍ച്ചനയുടെ മറുപടി വായിക്കാം തുടര്‍ന്ന്.

  ''അതൊരു ഫേക്ക് അക്കൗണ്ടായിരുന്നു. അയാള്‍ക്ക് ഫോളോവേഴ്‌സില്ല, കാര്യമായ പോസ്റ്റുകളില്ല. അയാളുടെ ഒറിജിനല്‍ പ്രൊഫൈല്‍ വേറെയാണ്. ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാനായിരിക്കും ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത്. ഞാനത് സ്റ്റോറി ആക്കിയതിന് ഒരു കാരണമുണ്ട്. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ സോഷ്യല്‍ മീഡിയ ഇത്ര വലുതായിരുന്നില്ല. എന്നാലും നമ്മള്‍ക്ക് ഇതുപോലെയുള്ള കാര്യങ്ങളൊക്കെ നേരിട്ടിട്ടുണ്ട്. പക്ഷെ സോഷ്യല്‍ മീഡിയ വന്നതോടെ ഭയങ്കരമായിട്ട് കൂടി. എനിക്ക് പറയാനുള്ളത് തങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ആളുകള്‍ ഏറ്റെടുത്തേ മതിയാവൂ എന്നാണ്'' അര്‍ച്ചന പറയുന്നു.

  പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നുമുണ്ടായ പ്രതികരണങ്ങളെക്കുറിച്ചും താരം മനസ് തുറന്നിരുന്നു. സംഭവത്തില്‍ അര്‍ച്ചനയുടെ നിലപാടിന് കയ്യടിച്ച് നിരവധി പേരാണ് എത്തിയത്. എന്നാല്‍ ചിലര്‍ അര്‍ച്ചനയ്ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. നടിമാര്‍ ഗ്ലാമറസായ വേഷങ്ങള്‍ ധരിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നായിരുന്നു ചിലരുടെ വിമര്‍ശം. ഇത്തരം പ്രതികരണങ്ങളെക്കുറിച്ചും അര്‍ച്ചന മനസ് തുറന്നു.

  അർച്ചന കവി എവിടെയാണ്? | filmibeat Malayalam

  ''സത്യത്തില്‍ ഞാന്‍ മറ്റ് പ്രതികരണങ്ങളൊന്നും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നല്ല സമാധാനമുണ്ട്. ഇതില്‍ ധീരതയുടെ കാര്യമൊന്നുമില്ല. അയാള്‍ എന്റെ മുഖത്ത് നോക്കി ഇതൊരിക്കലും പറയില്ലെന്ന് എനിക്കറിയാം. എന്റെ ധീരതയല്ല, അയാളുടെ ഭീരുത്വമാണ് ഞാന്‍ പുറത്ത് കൊണ്ടു വന്നത്. എന്തൊക്കെ മുഖങ്ങളാണ് ആള്‍ക്കാര്‍ക്കുള്ളത് എന്ന് പൊതുജനങ്ങളെ കാണിക്കുന്നുവെന്നേയുള്ളൂ. അല്ലാതെ ഞാനൊരു സ്റ്റേറ്റ്‌മെന്റ് നടത്തുകയായിരുന്നില്ല. നമ്മള്‍ എപ്പോഴും പറയാറുണ്ട്, എല്ലാ ആണുങ്ങളും ഇങ്ങനെയല്ല എന്ന്. പക്ഷെ ഇങ്ങനത്തെ ആണുങ്ങളും ഉണ്ട്. നമ്മള്‍ എന്താ ചെയ്യുക? അതേക്കുറിച്ച് സംസാരിക്കുക എന്നത് പ്രധാനപ്പെട്ടതാണ്''. എന്നാണ് അര്‍ച്ചന പറയുന്നത്.

  ഞാന്‍ എന്ത് വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നുവെന്നതൊക്കെ എന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ മാത്രം കാര്യമല്ല. നമ്മള്‍ ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ അപ്പച്ചന്മാരൊക്കെ മുണ്ടും ബനിയനും മാത്രം ധരിച്ച് നില്‍ക്കുന്നുണ്ടാകാം. അവരവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അത് സ്ത്രീകള്‍ക്കും ബാധകമാണെന്നേയുള്ളൂ. ഇത് വലിയ സംഭവമൊന്നുമല്ലെന്നും അര്‍ച്ചന കവി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

  'ഐശ്വര്യ റായിയും ദീപിക പദുകോണും വ്യത്യസ്തരാകുന്നത് എങ്ങനെ...?,' സെലിബ്രിറ്റി ഡിസൈനർ സൈഷ ഷിൻഡെ പറയുന്നു

  പിന്നാലെ എന്തുകൊണ്ടാണ് മലയാള സിനിമയില്‍ ഇപ്പോള്‍ സജീമാകാത്തത് എന്ന അവതാരകയുടെ ചോദ്യത്തിനും അര്‍ച്ചന രസകരമായ മറുപടി നല്‍കുന്നുണ്ട്. അത് എന്നോടല്ല ചോദിക്കേണ്ടതെന്നും ഞാന്‍ സംവിധായകരുടേയും നിര്‍മ്മാതാക്കളുടേയും നമ്പര്‍ തരാമെന്നും അവരെ വിളിച്ച് ചോദിക്കണമെന്നുമായിരുന്നു താമശരൂപേണ അര്‍ച്ചന നല്‍കിയ മറുപടി. നൈസ് ആയിട്ട് ഒഴിവാക്കിയതാണല്ലേ എന്ന് അവതാരക ചോദിക്കുമ്പോള്‍ അത് എങ്ങനെ പരസ്യമായിട്ട് പറയുമെന്നായിരുന്നു വീണ്ടും അര്‍ച്ചനയുടെ തമാശ.

  Read more about: archana kavi
  English summary
  Archana Kavi Opens Up About Her Viral Reply To A Message And Malayalam Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X