For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അറിയുന്ന വാക്ക് പോലും വായിക്കാനാകില്ല; ലേണിംഗ് ഡിസ്‌ലെക്‌സിയയെക്കുറിച്ച് ആദ്യമായി അര്‍ച്ചന കവി

  |

  സിനിമയിലെന്നത് പോലെന്ന ഡിജിറ്റല്‍ കണ്ടന്റ് രംഗത്തും സാന്നിധ്യം അറിയിച്ച താരമാണ് അര്‍ച്ചന കവി. ഇപ്പോഴിതാ സീരിയലിലൂടെ ശക്തമായൊരു തിരിച്ചുവരവ് തന്നെ നടത്തുകയാണ് അര്‍ച്ചന കവി. അഭിനേത്രിയെന്നതിനൊപ്പം തന്നെ കണ്ടന്റ് ക്രിയേഷനിലും സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട് അര്‍ച്ചന കവി. തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും വിഷാദത്തെക്കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിട്ടുണ്ട് അര്‍ച്ചന.

  Also Read: ഓരോ സീരിയൽ കഴിയുമ്പോഴും ഓരോരുത്തരുമായി കല്യാണം കഴിയും; ഗോസിപ്പുകൾ ആസ്വദിക്കാറുണ്ടെന്ന് സ്വാസിക

  ഇപ്പോഴിതാ തനിക്ക് കുട്ടിക്കാലത്ത് ലേണിംഗ് ഡിസ്‌ലക്‌സിയ ഉണ്ടായിരുന്നുവെന്ന് തുറന്ന് പറയുകയാണ് അര്‍ച്ചന കവി. ഇതാദ്യമായാണ് താരം തന്റെ അനുഭവം തുറന്ന് പറയുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Archana Kavi

  ''കിന്റര്‍ ഗാര്‍ഡന്‍ റിപ്പോര്‍ട്ട് കാര്‍ഡില്‍ ഹിന്ദിയില്‍ തോറ്റു എന്ന് എഴുതിയ ലോകത്തിലെ ഏക കുട്ടി ഞാനായിരുന്നു. അന്ന് ചെറുതായിരുന്നതിനാല്‍ അതിന്റെ അര്‍ത്ഥം അറിയില്ല. എല്ലാവരുടേയും കാര്‍ഡില്‍ നീല നിറത്തില്‍ എഴുതിയപ്പോള്‍ എന്റേതില്‍ ചുവപ്പായിരുന്നു. ഞാനത് കണ്ട് സന്തോഷിച്ചു. പക്ഷെ എന്റെ അമ്മയുടെ മുഖത്ത് സന്തോഷമല്ല സങ്കടമായിരുന്നു ഉണ്ടായിരുന്നത്. എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു''.

  ''ബോര്‍ഡില്‍ അക്ഷരങ്ങള്‍ എഴുതിയിട്ട് കുട്ടികളെ വിളിച്ച് വായിപ്പിക്കും. എന്റെ മുന്നേ പോയവര്‍ പറയുന്ന ശബ്ദം കേട്ട് അത് പറഞ്ഞാണ് ഞാന്‍ രക്ഷപ്പെട്ടിരുന്നത്. എനിക്ക് ആ അക്ഷരങ്ങള്‍ ഏതെന്നു പോലും അറിയില്ലായിരുന്നു. എന്നെക്കൊണ്ട് പറ്റില്ലായിരുന്നു. അത് കിന്റര്‍ ഗാര്‍ഡനാണല്ലോ, അന്നത് വലിയ പ്രശ്‌നമായൊന്നും തോന്നില്ലല്ല'' അര്‍ച്ചന പറയുന്നു.

  ''ക്ലാസില്‍ കുട്ടികളെ റോള്‍ നമ്പര്‍ അടിസ്ഥാനത്തില്‍ ഓരോ പാരഗ്രഫായിട്ട് വായിപ്പിക്കും. ഞാന്‍ റോള്‍ നമ്പര്‍ എണ്ണി എന്റെ പാരഗ്രാഫ് ഏതെന്ന് നോക്കി വെക്കും. എന്നിട്ട് എന്റെ അടുത്തിരിക്കുന്ന കുട്ടിയെ കൊണ്ട് വായിപ്പിക്കും. കേട്ടാല്‍ എനിക്കത് ഓര്‍മ്മയുണ്ടാകും. വാക്കുകള്‍ എന്താണെന്ന് അറിയില്ല. പക്ഷെ അതിന്റെ ശബ്ദം എനിക്കറിയാം. അങ്ങനെ നേരത്തെ നോക്കി പഠിച്ചു വെക്കും. പക്ഷെ അപ്പോഴായിരിക്കും എന്റെ മുന്നിലുള്ള കുട്ടി ബാത്ത് റൂമില്‍ പോകുന്നത്. അതോടെ അത് മൊത്തം അവസാനിക്കും'' അര്‍ച്ചന പറയുന്നു.

  Also Read: ആ ഫോട്ടോ കണ്ടപ്പോൾ ദേഷ്യം വന്നു; ഇതൊക്കെ വിട്ടുകളയണമെന്നാണ് ലാലേട്ടൻ പറഞ്ഞത്; ഹണി റോസ്

  ''അതോടെ ഞാന്‍ ഫ്രീസാകും. ആങ്‌സൈറ്റിയുണ്ടാകും. പക്ഷെ എന്റെ കൂടെ പഠിച്ചവര്‍ നല്ലവരായിരുന്നു. അവരൊരിക്കലും എന്നെ കളിയാക്കിയിട്ടില്ല. ഞാന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇരിക്കുമായിരുന്നു. ഇത് പ്ലസ് ടു വരെ തുടര്‍ന്നു. ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. എനിക്ക് തീയേറ്റര്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണം ഇതാണ്. എനിക്ക് അറിയുന്ന വാക്കുകളാണെങ്കിലും വായിക്കാനാകില്ല. സീരിയല്‍ ചെയ്യുമ്പോഴും ആരെങ്കിലും വായിച്ച് തരണം. ഒട്ടും വായിക്കാന്‍ പറ്റില്ല എന്നല്ല'' താരം പറയുന്നു.

  Archana Kavi

  തിരിച്ചറിയുന്നത് എപ്പോഴാണ് എന്ന ചോദ്യത്തിന് അര്‍ച്ചന നല്‍കുന്ന മറുപടി താരേ സമീന്‍ പര്‍ കണ്ടപ്പോഴാണെന്നായിരുന്നു. ആ സിനിമ വീട്ടുകാര്‍ കണ്ടപ്പോള്‍ എന്റെ അച്ഛന്‍ എന്നെ നോക്കി. ചെക്ക് ചെയ്തിരുന്നില്ല. ഞാന്‍ കരഞ്ഞ് അവശയായിട്ടുണ്ട് ആ സിനിമ കണ്ടത്. എന്റെ സ്‌കൂളില്‍ അവരിത് തിരിച്ചറിഞ്ഞിരുന്നുവോ എന്നറിയില്ല. ഞാന്‍ എപ്പോഴും സ്‌റ്റേജിലായിരുന്നു. പ്രസംഗ മത്സരത്തിനൊക്കെ അച്ഛന്‍ കൂടെയിരുന്ന് പരിശീലിപ്പിക്കുമായിരുന്നു. ഉറക്കത്തില്‍ നിന്നെഴുന്നേല്‍പ്പിച്ചാലും പറയുമായിരുന്നുവെന്നാണ് താരം പറയുന്നത്.

  സ്‌കൂള്‍ നല്ല പ്രോത്സാഹനമായിരുന്നു തനിക്ക് നല്‍കിയിരുന്നതെന്നാണ് അര്‍ച്ചന പറയുന്നത്. പാസ് ആയാല്‍ മതിയെന്നായിരുന്നു. നിന്റെ ലക്ഷ്യം മറ്റൊന്നാണെന്ന് പറയുമായിരുന്നു. അതിനാലാണ് എപ്പോള്‍ ഡല്‍ഹിയില്‍ പോകുമ്പോഴും എന്റെ സ്‌കൂളില്‍ പോകുന്നതെന്നും അര്‍ച്ചന കവി പറയുന്നുണ്ട്.

  റാണി രാജ എന്ന പരമ്പരയിലൂടെയാണ് അർച്ചന കവി തിരിച്ചുവന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ വെബ് സീരീസുകള്‍ ഒരുക്കി കയ്യടി നേടിയ താരമാണ് അർച്ചന കവി. താരത്തിന്റെ തൂഫാന്‍ മെയില്‍, മീന്‍ അവിയല്‍ തുടങ്ങിയ സീരീസുകളും വീഡിയോകളുമൊക്കെ ശ്രദ്ധ നേടിയിരുന്നു.

  Read more about: archana kavi
  English summary
  Archana Kavi Opens Up About Learning Disability For The First Tme Says She Still Struggles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X