For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അബീഷുമായി പിരിയാനുള്ള കാരണം ആ ഭിന്നത! ഇനിയൊരു വിവാഹത്തിന് തയ്യാറാകുമോ? അര്‍ച്ചന കവി പറയുന്നു

  |

  വൈറല്‍ എന്ന വാക്ക് പോലും ഉണ്ടാകും മുമ്പേ വൈറലായ താരമാണ് അര്‍ച്ചന കവി. അനുരാഗവിലോചിതനായി എന്ന പാട്ടിലൂടെയാണ് അര്‍ച്ചന കവി എന്ന നായിക മലയാള സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി അര്‍ച്ചന. ഒരിടയ്്ക്ക് സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു അര്‍ച്ചന. പിന്നീട് അര്‍ച്ചന തിരികെ വരുന്നത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്.

  Also Read: പോകുന്നില്ലെന്ന് തീരുമാനിച്ചത് പാപ്പു, അവള്‍ തന്നെ നേരിട്ട് ബാലയോട് പറഞ്ഞു; ബാലയ്ക്ക് അമൃതയുടെ മറുപടി

  യൂട്യൂബ് കണ്ടന്റ് ക്രിയേഷന്‍ ഇന്നത്തേത് പോലെ പോപ്പുലര്‍ ആകും മുമ്പേ ആ മേഖലയില്‍ അര്‍ച്ചന സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തെക്കുറിച്ചും പലപ്പോഴായി അര്‍ച്ചന തുറന്നു പറഞ്ഞട്ടുണ്ട്. താരത്തിന്റെ വിവാഹ മോചനവും ഒരിക്കല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

  Archana Kavi

  ഇപ്പോഴിതാ താനും അബീഷും പിരിയാനുണ്ടായിരുന്ന കാരണവും വിവാഹത്തെക്കുറിച്ച് തനിക്കുള്ള കാഴ്ചപ്പാടുമൊക്കെ പങ്കുവെക്കുകയാണ് അര്‍ച്ചന കവി. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ഞാനും അബീഷും ബാല്യകാല സുഹൃത്തുക്കളാണ്. കുടുംബ സുഹൃത്തുക്കളാണ്. എന്നും വിളിക്കുന്നവരല്ല. രണ്ടു പേരും അവരവരുടെ ജോലി ഇഷ്ടപ്പെടുന്നവരാണ്. പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുമായിരുന്നു. ഞങ്ങള്‍ പരസ്പരം വളരെ കംഫര്‍ട്ടബിളായിരുന്നു. പരസ്പരം അടുത്തറിയാം എന്നായിരുന്നു കരുതിയിരുന്നത്. ഒരേ ഫീല്‍ഡ് എന്നതും പ്രധാനപ്പെട്ടതായിരുന്നു. പക്ഷെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍, കുടുംബമായപ്പോള്‍ വിവാഹം എന്നതിനെക്കുറിച്ച് ഞങ്ങള്‍ രണ്ടു പേര്‍ക്കും ഉണ്ടായിരുന്ന കാഴ്ചപ്പാട് ഒന്നല്ല എന്ന് മനസിലായെന്നാണ് അര്‍ച്ചന പറയുന്നത്.

  എന്റെ ചിന്താഗതിയും അവന്റെ ചിന്താഗതിയും വ്യത്യസ്തമായിരുന്നു. ഞാന്‍ കേരളത്തില്‍ നിന്നു കൊണ്ട് എന്റെ കരിയര്‍ നോക്കുകയും അവനെ വല്ലപ്പോഴും കാണുകയും ചെയ്യുകയാണെങ്കില്‍ അതിനോട് അവന് യോജിപ്പായിരിക്കും. പക്ഷെ ഞാന്‍ ശീലിച്ചത് ഒരുമിച്ചുള്ള ജീവിതമാണ്. രണ്ട് തീര്‍ത്തും വ്യത്യസ്തമാണ്. പക്ഷെ രണ്ടു പേരും ശരിയുമാണ്. ഞങ്ങളുടെ ആവശ്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.

  ഞങ്ങള്‍ രണ്ടു പേരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. അത് ഞങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. പരസ്പരം കാണാന്‍ സാധിക്കാത്ത അവസ്ഥ വരാന്‍ പാടില്ല എന്നുണ്ടായിരുന്നു. ആ വഴിയിലേക്ക് പോയേക്കാം എന്ന് തിരിച്ചറിഞ്ഞതോടെ രണ്ടു പേരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവാഹ മോചനത്തെക്കുറിച്ച് അര്‍ച്ചന പറയുന്നത്.

  Archana Kavi

  എന്റെ അച്ഛന്‍ വളരെ ഇമോഷണലി അവൈലബിള്‍ ആയൊരു പുരുഷനാണ്. എല്ലാം ചര്‍ച്ച ചെയ്യുന്നൊരു കുടുംബമായിരുന്നു. വഴക്ക് പറഞ്ഞാല്‍ പോലും കൃത്യമായി സംസാരിക്കും. കുട്ടിക്കാലം മുതല്‍ക്കെ എന്റെ അച്ഛനും അമ്മയുമായി എന്തും സംസാരിക്കാമായിരുന്നു. അതായിരുന്നു എന്റെ സാഹചര്യം. പക്ഷെ അബീഷ് വളരെ പ്രാക്ടിക്കലാണ്. വൈകാരികമായൊരു കാര്യം വന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവന് അറിയില്ല. ഞങ്ങള്‍ രണ്ടു പേരുടേയും കമ്യൂണിക്കേഷന്‍ സ്‌കില്‍ ഒന്നായിരുന്നില്ല. എനിക്ക് കാര്യങ്ങള്‍ സംസാരിക്കാതാരിക്കാനാകില്ല. ഞാന്‍ അങ്ങനെയാണ് വളര്‍ന്നതെന്ന് താരം പറയുന്നു.

  Also Read: 'ഇനി ഒരു വിവാഹമുണ്ടാകില്ല, എന്റെ മകൻ മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ബുദ്ധിമുട്ടാണ്': അനുശ്രീ

  ഇപ്പോള്‍ കല്യാണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്? ആരെങ്കിലും അഭ്യര്‍ത്ഥനുമായി വരികയാണെങ്കില്‍ എന്തായിരിക്കും പ്രതികരണം? എന്ന ചോദ്യത്തിനും അര്‍ച്ചന മറുപടി പറയുന്നുണ്ട്. എനിക്കറിയില്ല. കല്യാണം എന്ന ചിന്ത തന്നെ പേടിപ്പെടുത്തുന്നതാണ്. അച്ചനാകാന്‍ പോകുന്നത് എല്ലാവര്‍ക്കുമുള്ളതല്ല, അതൊരു വിളിയാണെന്ന് പറയില്ലേ അതുപോലെയാണ് കല്യാണവുമെന്നാണ് അര്‍ച്ചന പറയുന്നത്. അതൊരു വിളിയാണ്. എല്ലാവര്‍ക്കും പറ്റിയെന്ന് വരില്ല. നല്ല ഒരുപാട് ദമ്പതിമാരെ കണ്ടിട്ടുണ്ട്. പക്ഷെ എല്ലാവരും ചെയ്യുന്നുണ്ടെന്ന് കരുതി നമ്മളും ചെയ്യണമെന്നില്ലെന്നും താരം പറയുന്നു.

  ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ് അര്‍ച്ചന കവി. ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. റാണി രാജ എന്ന പരമ്പരയിലൂടെയാണ് അര്‍ച്ചന കവി തിരിച്ചു വന്നിരിക്കുന്നത്.

  Read more about: archana kavi
  English summary
  Archana Kavi Talks About Her Failed Marriage With Childhood Friend Abish Mathew
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X