For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിനും ആരതിയും കല്യാണം കഴിക്കുന്നു! വിവാഹ നിശ്ചയ തിയ്യതി പങ്കിട്ട് ഡോക്ടര്‍; ഇനി ഒരേയൊരു ലക്ഷ്യം!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4യിലൂടെ താരമായ മാറിയ ആളാണ് റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ റോബിനെ ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ പലര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഷോ തുടങ്ങിയത് മുതല്‍ ഡോക്ടര്‍ റോബിന്‍ എന്ന പേര് കേരളത്തില്‍ തരംഗമായി മാറുകയായിരുന്നു. ബിഗ് ബോസ് വീടിന് അകത്തും പുറത്തുമൊക്കെ വിവാദതാരമായിരുന്നു റോബിന്‍. ഷോ കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും റോബിന്‍ ഇപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

  Also Read: 'പണ്ട് ഫാൻസുകാരെ കളിയാക്കി, ഇപ്പോൾ നിലനിൽപ്പിനായി അവന്മാരെ പൊക്കി നടക്കുന്ന രാജുവേട്ടൻ'; പൃഥ്വിരാജിന് പരിഹാസം!

  റോബിന്റെ കാമുകിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അവതാരകയും ബിസിനസ് സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ കാമുകി. റോബിനെ അഭിമുഖം ചെയ്യാനെത്തിയാണ് ആരതി താരത്തെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് റോബിനും ആരതിയും. ഇപ്പോഴിതാ ഇരുവരുടേയും ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്.

  Bigg Boss

  റോബിനും ആരതിയും വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ കാര്യം റോബിന്‍ തന്നെയാണ് അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോയിലൂടെയാണ് താരം തന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോവുകയാണെന്ന വിവരം അറിയിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  തന്റെ പുതിയ ചലഞ്ചിനെക്കുറിച്ച് സംസാരിക്കാനായിരുന്നു റോബിന്‍ വീഡിയോയുമായി എത്തിയത്. ഭാരം കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ റോബിന് മുന്നിലുള്ള ചലഞ്ച്. വിവാഹ നിശ്ചയത്തിന് വേണ്ടിയാണ് താന്‍ ഭാരം കുറയ്ക്കുന്നതെന്നും റോബിന്‍ വീഡിയോയില്‍ പറയുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും വിവാഹ നിശ്ചയമെന്നും റോബിന്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം.

  ''ഇത് നവംബര്‍ 28, എന്റെ ഭാരം 102.4 കിലോയാണ്. ഞാനൊരു സിനിമ ചെയ്യാന്‍ പോകുന്നുണ്ട്. ആ സിനിമയുടെ ഭാഗമായി ഭാരം 110 കിലോ ആക്കാനായിരുന്നു പ്ലാന്‍. നവംബര്‍ രണ്ടിന് എന്റെ ഭാരം 102.5 ആയിരുന്നു. പക്ഷെ ഇതിനിടയ്ക്ക് പ്ലാന്‍ ചെറുതായിട്ട് മാറ്റി. എന്റെ വിവാഹ നിശ്ചയം ജനുവരിയില്‍ നടത്താന്‍ പ്ലാനുണ്ട്. അതിന് ഭാരം കുറച്ചേ പറ്റുകയുള്ളൂ. നിശ്ചയത്തിന് ശേഷം വീണ്ടും 110 ലെത്തിക്കും'' എന്നാണ് റോബിന്‍ പറയുന്നത്.

  Also Read: 'കള്ളങ്ങൾ പറയുന്നതിൽ സങ്കടമില്ലാതെ ഇരയാണെന്ന് അഭിനയിക്കുന്ന ആളുകളെ ഒഴിവാക്കി വിടൂ'; ​ഗോപിയെ ചുംബിച്ച് അമൃത

  പിന്നാലെ തന്റെ നിലവിലെ വയര്‍ കാണിച്ചു തരികയും ചെയ്യുന്നുണ്ട് റോബിന്‍. ഇപ്പോള്‍ പലരും വിചാരിക്കുന്നുണ്ടാകും ഇത് വല്ല തലയിണയും വച്ച് കെട്ടിയതായിരിക്കുമെന്ന്, അല്ല എന്റെ വയര്‍ തന്നെയാണ്. ഇതിന്റെ പിന്നില്‍ പൊടി നിന്ന് ചിരിക്കുന്നുണ്ടെന്നും റോബിന്‍ പറയുന്നു. എന്റെ ലക്ഷ്യം വിവാഹ നിശ്ചയത്തിനായി കുറച്ച് ഭാരം കുറയ്ക്കുക എന്നത് മാത്രമാണ്. ഇതിന്റെ അപ്പ്‌ഡേറ്റ് ഞാന്‍ 2023 ജനുവരി ഒന്നിന് നല്‍കുന്നതായിരിക്കുമെന്നും താരം അറിയിക്കുകയാണ്.

  Bigg Boss

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും ജനപ്രീയ താരങ്ങളില്‍ ഒരാളായിരുന്നു റോബിന്‍. തന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് റോബിന്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ഷോയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കാന്‍ റോബിന് സാധിച്ചിരുന്നില്ല. സഹതാരമായ റിയാസിനെ കയ്യേറ്റം ചെയ്ത കുറ്റത്തിന് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. അതേസമയം റോബിന്റെ മത്സര രീതിയും സ്വഭാവവും ടോക്‌സിക്കാണെന്ന വിമര്‍ശനം ഷോയ്ക്ക് അകത്തും പുറത്തും ഉയര്‍ന്നു വന്നിരുന്നു. പക്ഷെ ആരാധകരുടെ വലിയ പിന്തുണ തന്നെ റോബിന്‍ നേടിയെടുത്തിരുന്നു.

  ഷോയില്‍ ഉണ്ടായിരുന്ന സമയത്ത് റോബിന്‍, പിന്നീട് വിന്നറായി മാറിയ, ദില്‍ഷയോട് പ്രണയം പറഞ്ഞിരുന്നു. എന്നാല്‍ ദില്‍ഷ ഈ പ്രണയം നിരസിക്കുകയായിരുന്നു. പിന്നീട് പുറത്തു വന്ന ശേഷമാണ് റോബിന്‍ ആരതിയെ പരിചയപ്പെടുന്നത്. ഒരു യൂട്യൂബ് ചാനലിനായി റോബിന്റെ ഇന്റര്‍വ്യു എടുക്കാന്‍ വന്നതായിരുന്നു ആരതി. ഇത് പിന്നീട് സൗഹൃദവും പ്രണയവുമായി മാറുകയായിരുന്നു. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇരുവരും. ഒരുമിച്ച് ഉദ്ഘാടനത്തിനും റോബിനും ആരതിയും എത്തിയിരുന്നു. വിവാഹ നിശ്ചയ വാർത്ത അറിഞ്ഞതോടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

  Read more about: robin bigg boss
  English summary
  Are Bigg Boss Malayalam Fame Dr Robin And Arati Podi Getting Engaged On January 2023?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X