നിങ്ങളെല്ലാവരും എന്തിനാ ദിയയെ അവഗണിക്കുന്നത്? മറുപടി നല്‍കി സിന്ധു കൃഷ്ണ
മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ മക്കളും മക്കളുടെ പാതയിലൂടെ സോഷ്യല്‍ മീഡിയയിലെത്തിയ അമ്മ സിന്ധു കൃഷ്ണയുമെല്ലാം ഇന്ന് താരങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഈ താര കുടുംബം. സോഷ്യല്‍ മീഡിയയില്‍ അഹാനയും സഹോദരിമാരും പങ്കുവെക്കുന്ന റീലുകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്.
മക്കള്‍ക്ക് പിന്നാലെ അമ്മ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയയിലെത്തുകയും താരമായി മാറുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെക്കുറിച്ചും മറ്റും സിന്ധു കൃഷ്ണ തന്റെ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സിന്ധു സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ക്യു ആന്റ് എ ശ്രദ്ധ നേടുകയാണ്.

രസകരമായ ചോദ്യങ്ങള്‍ക്കിടെ ഒരാള്‍ ദിയ കൃഷ്ണയെക്കുറഇച്ച് ചോദിച്ച ചോദ്യവും അതിന് സിന്ധു നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. നിങ്ങള്‍ എന്തുകൊണ്ടാണ് ഓസിയെ അവഗണിക്കുന്നതെന്നായിരുന്നു ചോദ്യം. അതിന് സിന്ധു നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
''ആരാ പറഞ്ഞത് ഓസിയെ അവഗണിക്കുന്നു എന്ന്? നിങ്ങള്‍ക്ക് ചുമ്മാ തോന്നുന്നതാണ് അങ്ങനെ. അവള്‍ക്ക് അവളുടെ ഓഫീസൊക്കെയുള്ളത് കൊണ്ട് കുറേ സമയം അവിടെ ചെലവിടും. പിന്നെ അവള്‍ക്ക് സുഹൃത്തുക്കളുടെ സമയം ചെലവിടാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അവളെ ഞങ്ങള്‍ അവഗണിക്കാറൊന്നുമില്ല. ഈ ചോദ്യം നിങ്ങള്‍ അവളോട് ചോദിക്കണം'' എന്നായിരുന്നു സിന്ധുവിന്റെ മറുപടി. ഈ മറുപടി ദിയയും സോഷ്യല്‍ മീഡിയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പോസിറ്റീവ് വൈബ്‌സ് ഓണ്‍ലി എന്ന് പറഞ്ഞാണ് ദിയ പ്രതികരിച്ചിരിക്കുന്നത്.
ഇപ്പോഴും എന്താ ഹന്‍സിനെ കോളേജില്‍ ഡ്രോപ്പ് ചെയ്യുന്നത്? എന്നായിരുന്നു മറ്റൊരു ചോദ്യം. എല്ലാവരും ചോദിക്കാറുണ്ട് എന്തിനാണ് ഹന്‍സുവിനെ കോളേജില്‍ ഡ്രോപ്പ് ചെയ്യുന്നത് എന്ന്. എനിക്ക് ഇഷ്ടമാണ്. എനിക്ക് വേറെ പണിയൊന്നും ഇല്ലല്ലോ രാവിലെ. ഞാന്‍ ഡ്രോപ്പ് ചെയ്യാന്‍ പോകുന്നതും പിക്ക് ചെയ്യാന്‍ പോകുന്നതുമെല്ലാം അവള്‍ക്കും ഇഷ്ടമാണ്. ഞാനില്ലാതെ ഡ്രൈവര്‍ മാത്രമായിട്ട് പോകുമ്പോള്‍ അവള്‍ക്ക് സങ്കടമാണെന്നാണ് അതിന് സിന്ധു നല്‍കിയ മറുപടി.

അഹാന മുടി മുറിച്ചത് ഇഷ്ടമായില്ലേ എന്നും ഒരാള്‍ ചോദിക്കുന്നുണ്ട്. ഇഷ്ടമാകാതൊന്നുമില്ല. ഇതുപോലൊരു ഹെയര്‍സ്‌റ്റൈല്‍ കാണാന്‍ ഇഷ്ടമാണ്. പക്ഷെ എനിക്ക് ഇഷ്ടം നീണ്ട മുടിയാണെന്നാന്ന് സിന്ധു പറയുന്നത്. അമ്മുവിനും നീളന്‍ മുടിയാണ് ചേരുന്നതെന്നാണ് എനിക്ക് തോന്നുന്നത്. വേഗം വളരുമെന്ന് കരുതുന്നുവെന്നും സിന്ധു പറഞ്ഞു. മക്കള്‍ക്ക് വെറൈറ്റി പേരുകളിട്ടതിനെക്കുറിച്ചും സിന്ധു സംസാരിക്കുന്നുണ്ട്. എന്റെ പേര് സിന്ധുവെന്നും കിച്ചുവിന്റെ പേര് കൃഷ്ണ കുമാര്‍ എന്നും ആയതിനാല്‍ പിള്ളേരുടെ പേര് കുറച്ച് വെറൈറ്റി ആകണമെന്ന് കരുതി തന്നെ തപ്പി പിടിച്ചു കൊണ്ടുവന്ന് ഇട്ടതാണെന്നാണ് സിന്ധു പറയുന്നത്.
കഴിഞ്ഞ ദിവസം ഇളയമകള്‍ ഹന്‍സികയുടെ ജന്മദിനത്തില്‍ സിന്ധു പങ്കുവച്ച വീഡിയോയും ചർച്ചയായി മാറിയിരുന്നു. വീഡിയോയില്‍ അച്ഛന്‍ കൃഷ്ണകുമാർ ഹന്‍സികയെ കെട്ടിപ്പിടിച്ചതിനെതിരെ ചില സദാചാരവാദികള്‍ രംഗത്തെത്തിരുന്നു. ഇത്തരക്കാർക്ക് മറുപടിയുമായി സിന്ധുവും കൃഷ്ണ കുമാറും രംഗ്തതെത്തുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











