നസ്രിയയെ കോപ്പിയടിക്കാന്‍ ശ്രമിക്കുകയാണോ? മറുപടി നല്‍കി ഗൗരി ജി കിഷന്‍

മലയാളിയാണെങ്കിലും മറ്റ് ഭാഷകളിലൂടെ കരിയറില്‍ ബ്രേക്ക് ലഭിച്ച ഒരുപാട് താരങ്ങളുണ്ട്. മുന്‍നിര നായികയായ അമല പോളടക്കമുള്ളവര്‍ ആ പട്ടികയിലുണ്ട്. ഇക്കൂട്ടത്തില്‍ ഒരാളാണ് ഗൗരി ജി കിഷന്‍. മലയാളിയായ ഗൗരിയ്ക്ക് കരിയറില്‍ ബ്രേക്ക് ലഭിക്കുന്നത് തമിഴിലൂടെയായിരുന്നു. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിലെത്തിയ 96 എന്ന ചിത്രത്തിലൂടെയാണ് താരമാകുന്നത്.

ചിത്രത്തില്‍ തൃഷയുടെ കുട്ടിക്കാലമാണ് ഗൗരി അവതരിപ്പിച്ചത്. ഇതോടെ ഗൗരി ആരാധകരുടെ ജാനുവായി മാറി. ഇന്നും ഗൗരിയെ ആരാധകര്‍ വിളിക്കുന്നത് കുട്ടി ജാനു എന്നാണ്. പിന്നീട് വിജയ്‌ക്കൊപ്പം മാസ്റ്ററിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു ഗൗരി. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗൗരി. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ഗൗരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

Gauri G Kishan

ഇപ്പോഴിതാ പുതിയ സിനിമയായ ലിറ്റില്‍ മിസ് റാവുത്തറുമായി എത്തുകയാണ് ജാന്‍വി. ഇതിനിടെ ഇപ്പോഴിതാ തന്നെക്കുറിച്ചുള്ളൊരു കമന്റിന് ഗൗരി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. ഫിലിം ഫാക്ടറിയ്ക്ക് നല്‍കിയൊരു അഭിമുഖത്തിനിടെയായിരുന്നു സംഭവം. അഭിമുഖത്തിന്റെ ഭാഗമായി ചില സോഷ്യല്‍ മീഡിയ കമന്റുകള്‍ക്ക് ഗൗരിയും ചിത്രത്തിലെ നായകനും മറുപടികള്‍ നല്‍കിയിരുന്നു. ഇതിനിടെ ഒരാള്‍ ഗൗരി നസ്രിയയെ കോപ്പി ചെയ്യാന്‍ ശ്രമിക്കുകയാണെന്ന കമന്റിട്ടത് അവതാരകന്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു.

നസ്രിയയെ കോപ്പി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അതൊരിക്കലും നടക്കില്ല. കാരണം ഒരാള്‍ക്കും നസ്രിയയ്ക്ക് പകരമാകാനാകില്ല എന്നതായിരുന്നു കമന്റ്. പിന്നാലെ ഗൗരിയോട് ഈ കമന്റിന് എന്താണ് മറുപടി നല്‍കാനുള്ളതെന്ന് അവതാരകന്‍ ചോദിച്ചു. തുടര്‍ന്ന് രസകരമായൊരു മറുപടിയാണ് ഗൗരി നല്‍കിയത്.

''നസ്രിയയെ കോപ്പി ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. അത് ശരിയാണ്. പിന്നെ എങ്ങനെയാണ് എനിക്കത് സാധിക്കുക. ഓം ശാന്തി ഓശാന കാണുമ്പോള്‍ ഞാന്‍ സ്‌കൂളിലായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയിരുന്നു. നമ്മള്‍ ഒരാളെ ആരാധിക്കുമ്പോള്‍ എവിടെയോ അവരെ പോലെ ആകുമല്ലോ. പിന്നെ ഫിസിക്കലി ഞങ്ങള്‍ തമ്മില്‍ സാമ്യതയുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ ഇരുന്ന് നസ്രിയയുടെ എല്ലാ സിനിമയും കണ്ട് നസ്രിയയെ പോലെയാകണം എന്ന് കരുതിയിട്ടില്ല'' എന്നാണ് ഗൗരി നല്‍കിയ മറുപടി.

അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും ഈയ്യടുത്തായി സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു ഗൗരിയ്ക്ക്. ഈയ്യടുത്ത് നടത്തിയ വിദേശ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഗൗരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മനോഹരമായിരുന്നു ചിത്രങ്ങള്‍. പക്ഷെ സോഷ്യല്‍ മീഡിയയിലെ ചില സദാചാരവാദികള്‍ക്ക് ചിത്രങ്ങളിലെ ഗൗരിയുടെ വസ്ത്രധാരണം തീരെ പിടിച്ചിട്ടില്ല. ഇതോടെ താരത്തിനെതിരെ അവര്‍ രൂക്ഷമായ വിമര്‍ശനങ്ങളുമായി എത്തുകയായിരുന്നു.

Gauri G Kishan

'നടിയില്‍ നിന്നും ഐറ്റത്തിലേക്കുള്ള മാറ്റം, ബിക്കിനി ചിത്രത്തിനായി കാത്തിരിക്കുന്നു, ഒട്ടും പ്രതീക്ഷിച്ചില്ല, കുറച്ചുകൂടി എക്സ്പോസ് ചെയ്യൂ, നിങ്ങളും ഇങ്ങനെയായോ? ഇനി അവസരങ്ങളുടെ വരവാണ്, ഇത് പ്രശസ്തിയ്ക്കും അവസരങ്ങള്‍ക്കും വേണ്ടിയുള്ള മറ്റമാണ്' എന്നൊക്കെയായിരുന്നു വിമര്‍ശകരുടെ കമന്റുകള്‍. കുറച്ച് നാള്‍ മുമ്പും സമാനമായ രീതിയിലുള്ള സദാചാര ആക്രമണം ഗൗരിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഗൗരി മെനക്കെടാറില്ല.

അടിയേ ആണ് ഗൗരിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ജിവി പ്രകാശ് ആയിരുന്നു സിനിമയിലെ നായകന്‍. ലിറ്റില്‍ മിസ് റാവുത്തര്‍ ആണ് ഗൗരിയുടെ പുതിയ സിനിമ. ഷേര്‍ഷ ഷരീഫ് ആണ് സിനിമയിലെ നായകന്‍. റൊമാന്റിക് കോമഡിയായ സിനിമയുടെ ട്രെയില്‍ ശ്രദ്ധ നേടിയിരുന്നു. അതേസമയം സിനിമയ്ക്ക് പുറമെ വെബ് സീരീസിലും സംഗീത വീഡിയോകളിലുമെല്ലാം ഗൗരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.സീ5 ലെ പേപ്പര്‍ റോക്കറ്റിലൂടെയാണ് ഗൗരി ഒടിടി ലോകത്തെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X