നികിതയെ ഇംപ്രസ് ചെയ്യാന്‍ നോക്കി, സ്‌കൂളിന് മുന്നില്‍ പണി പാളി; പ്രണയകഥ പറഞ്ഞ് അര്‍ജുന്‍

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഹരിശ്രീ അശോകന്‍. എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ നടനാണ് അര്‍ജുന്‍ അശോകന്‍. പറവിയിലൂടെ അരങ്ങേറിയ അര്‍ജുന്‍ വളരെ പെട്ടെന്നു തന്നെ നല്ലൊരു നടനെന്ന നിലയില്‍ പേരെടുക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ അര്‍ജുന്‍ മനസ് തുറക്കുകയാണ്. ബിഹെെന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഓള്‍ റെഡി പ്ലാന്‍ ബി വച്ചിട്ടാണ് പ്ലാന്‍ എ ആയ സിനിമയിലേക്ക് ഇറങ്ങിയതെന്നാണ് അര്‍ജുന്‍ പറയുന്നത്. എനിക്കൊരു കാര്‍ വാഷ് സെന്ററുണ്ട്. അത് വച്ച് എല്ലാം സെറ്റാക്കിയ ശേഷമാണ് സിനിമയിലേക്ക് ഇറങ്ങിയതെന്നും താരം പറയുന്നു. വക്കീലാകാന്‍ പഠിക്കാന്‍ പോയിട്ട് വക്കീലായോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

Arjun Ashokan

ഇല്ല. ടെസ്റ്റ് എഴുതി. അത് കഴിഞ്ഞൊരു ഇന്റര്‍വ്യു ഉണ്ട് സെലക്ഷന് മുമ്പായി. ഇന്റര്‍വ്യു ദിവസം അമ്മയോട് നേരത്തെ പറയാന്‍ മറന്നു പോയി. അന്ന് ഞാന്‍ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോഴാണ് ഓര്‍മ്മ വന്നത് ഇന്നെന്തോ പ്രത്യേകയുണ്ടേേല്ലാ എന്നോര്‍ത്തത്. ആ ഇന്റര്‍വ്യു എന്ന് ഓര്‍മ്മ വന്നു. അമ്മേ ഇന്നായിരുന്നു ഇന്റര്‍വ്യു എന്ന് പറഞ്ഞു. ആണോ എന്നിട്ടോ പോണില്ലേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അത് കഴിഞ്ഞുവെന്ന്. ആ സന്തോഷം എന്ന് അമ്മയും. പഠിച്ചു നന്നാവില്ലെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ബി കോം വിത്ത് ത്രീ സ്പ്ലീസ് ആണ് വിദ്യാഭ്യാസ യോഗ്യത എന്നാണ് അര്‍ജുന്‍ പറയുന്നത്.

സപ്ലി എഴുതിയെടുക്കാന്‍ പോയില്ല. എഴുതിയെടുത്തിട്ട് എന്താക്കാനാണ്. ഞാന്‍ പഠിച്ച് ജോലിക്ക് പോകില്ലെന്ന് വീട്ടുകാര്‍ക്കും അറിയാം. എംബിഎയ്ക്ക് പോകാന്‍ വച്ച കാശെടുത്താണ് അച്ഛനെ കൊണ്ട് കാര്‍ വാഷിംഗ് സെന്ററില്‍ ഇടീക്കുന്നതെന്നും അര്‍ജുന്‍ പറയുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനച്ച വ്യക്തി ആരെന്ന ചോദ്യത്തിന് സൗബിക്ക, ആസിയിക്ക, മമ്മൂക്ക, അച്ഛന്‍ എന്നിങ്ങനെയാണ് അര്‍ജുന്‍ പറഞ്ഞത്. നികിതയെ ഇംപ്രസ് ചെയ്യാനായി പ്രണയകാലത്ത് ചെയ്‌തൊരു കാര്യവും അത് വരുത്തി വച്ച അബദ്ധവുമെല്ലാം അര്‍ജുന്‍ പറയുന്നുണ്ട്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാനൊരു ഹൗസിന്റെ ക്യാപ്റ്റനായിരുന്നു. അങ്ങനെ മാര്‍ച്ച് പാസ്റ്റ് നടക്കുകയാണ്. ഞാനാണ് മുമ്പില്‍. ഗ്യാലറിയുടെ അറ്റത്തായി നികിതയിരിക്കുന്നുണ്ട്. സെന്ററിലാണ് പ്രിന്‍സിപ്പാള്‍ നില്‍ക്കുന്നത്. ഞാന്‍ പ്രിന്‍സിപ്പാളിനെ സല്യൂട്ട് ചെയ്തിന് ശേഷം പിന്നിലുള്ള കുട്ടികള്‍ ഒരേസമയം കൊടി താത്തണമെന്നാണ്. അങ്ങനെ പോകുമ്പോള്‍ ഞാന്‍ നികിതയെ നോക്കി ചെറുതായൊന്നു സല്യൂട്ട് ചെയ്ത് കാണിച്ചു. അപ്പോള്‍ തന്നെ പിന്നിലെ കുട്ടികള്‍ കൊടി താഴ്ത്തി. പണി പാളി. എന്നാണ് അര്‍ജുന്‍ പറഞ്ഞത്. നികിതയെ താന്‍ നീതുവെന്നാണ് വിളിക്കുന്നതെന്നും അര്‍ജുന്‍ പറയുന്നു. പിന്നാലെ തങ്ങളുടെ പ്രണയ കഥയും അര്‍ജുന്‍ പങ്കുവെക്കുന്നുണ്ട്.

താന്‍ ആണ് ആദ്യം പ്രണയം പറഞ്ഞതെന്നാണ് അര്‍ജുന്‍ പറയുന്നത്. ഫോണിലൂടെയായിരുന്നു അത്. ഞങ്ങള്‍ക്കൊരു ഇന്റര്‍മീഡിയേറ്റര്‍ ഉണ്ടായിരുന്നു, അമീന്‍. ആദ്യം ഞാന്‍ ലൈന്‍ അടിക്കാന്‍ നോക്കിയപ്പോള്‍ അവള്‍ക്ക് വേറൊരു ലൈന്‍ ഉണ്ടെന്ന് പറഞ്ഞു. തകര്‍ന്നു പോയി. എന്റെ ജൂനിയര്‍ ആയിരുന്നു അവള്‍. പക്ഷെ പിറ്റേദിവസം അവള്‍ അവനോട് ഇഷ്ടമല്ലെന്നും എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ട് ഇഷ്ടമാണെന്ന് പറഞ്ഞതാണെന്നും. അത് കേട്ടതും അമീന്‍ വിളിച്ചു, മച്ചാനെ ചാന്‍സ് ബാക്കിയുണ്ടെന്ന് പറഞ്ഞു. കുറേനാള്‍ അങ്ങനെ പോയി. ഒരു ദിവസം അവള്‍ അര്‍ജുനെ ഇഷ്ടമാണെന്ന് അമീനോട് പറഞ്ഞു. മച്ചാനെ വേണമെങ്കില്‍ ഇപ്പോള്‍ പ്രൊപ്പോസ് ചെയ്‌തോ എന്ന് അമീന്‍ പറഞ്ഞു. വേഗം തന്നെ ഞാന്‍ ഫോണില്‍ വിളിച്ച് ഇഷ്ടമാണെന്ന് പറയുകയായിരുന്നു.

Recommended Video

അർജുൻ അശോകന്റെ മകളുടെ പിറന്നാൾ ആഘോഷം, വീഡിയോ കാണാം

More from Filmibeat

Read more about: arjun ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X