വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്ക് 17 വയസാണ്; നടിമാരുടെ കൈയ്യില്‍ പിടിക്കുന്നത് കണ്ടാല്‍ കരയുമെന്ന് അര്‍ജുന്‍
ആക്ഷന്‍ ഹീറോയായി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് അര്‍ജുന്‍ സര്‍ജ. ആക്ഷന്‍ കിംഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. അടുത്തിടെ തന്റെ ഭാര്യയെ കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ താരം തുറന്നു പറഞ്ഞിരുന്നു. ഒപ്പം മൂന്ന് പതിറ്റാണ്ടാളോം നീണ്ട ദാമ്പത്യ ജീവിതത്തെ പറ്റിയും താരം പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണ്.
അര്‍ജുനും നിവേദിതയും വിവാഹിതരായിട്ട് മുപ്പത്തിരണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് താരങ്ങളുടെ കല്യാണം നടന്നതിനെ പറ്റിയും ആദ്യമായി കണ്ടുമുട്ടിയ കഥയും വൈറലാവുന്നത്. അതേ സമയം വിവാഹസമയത്ത് നിവേദിതയ്ക്ക് പ്രായപൂര്‍ത്തി പോലും ആയിട്ടില്ല എന്നതാണ് ശ്രദ്ദേയമായ മറ്റൊരു കാര്യം.

ഡോക്ടര്‍ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നിന്നായിരുന്നു ഞാന്‍ എന്റെ ഭാര്യയായ നിവേദിതയെ ആദ്യമായി കാണുന്നത്. കന്നട ഫിലിം ഇന്‍ഡസ്ട്രിയിലെ രാജേഷ് എന്ന പ്രമുഖ നടന്റെ മകളായിരുന്നു നിവേദിത. രാജേഷും തന്റെ പിതാവ് ശക്തി പ്രസാദും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. കുടുംബങ്ങള്‍ തമ്മില്‍ അടുപ്പം ഉണ്ടായിരുന്നെങ്കിലും സെറ്റില്‍ നിന്ന് നിവേദിതയെ കാണുന്നതിനു മുന്‍പ് ഒരിക്കല്‍ പോലും താന്‍ അവരെ കണ്ടിരുന്നില്ല.

അങ്ങനെ ഡോക്ടര്‍ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഞങ്ങള്‍ പരസ്പരം സംസാരിച്ചു തുടങ്ങി. ഒരു ദിവസം സെറ്റില്‍ ആക്ഷന്‍ ചെയ്യുന്നതിനിടെ തനിക്ക് ഒരു അപകടം സംഭവിച്ചു. എല്ലാവരും തന്നെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോള്‍ നിവേദിത അവിടെ നിന്ന് കരയുന്നതാണ് താന്‍ കണ്ടത്. ഇതോടെ അവളോട് ഒരു ഇഷ്ടം വരികയും വിവാഹം കഴിക്കാന്‍ തന്‍ ആഗ്രഹിക്കുകയും ചെയ്തു. താനുമായിട്ടുള്ള വിവാഹത്തിന് നിവേദിതയ്ക്കും എതിര്‍പ്പ് ഇല്ലായിരുന്നു. അങ്ങനെ മാതാപിതാക്കളുടെ അടുത്ത് കാര്യങ്ങള്‍ പറഞ്ഞു. അവര്‍ സമ്മതം മൂളിയതോടുകൂടി താരങ്ങള്‍ വിവാഹം കഴിക്കുകയായിരുന്നു.

1988 ലാണ് താരവിവാഹം നടക്കുന്നത്. രസകരമായ കാര്യം വിവാഹ സമയത്ത് അര്‍ജുന് 25 വയസ്സും ഭാര്യക്ക് 17 വയസ്സുമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ഇക്കാര്യം അര്‍ജുന്‍ തന്നെയാണ് വെളിപ്പെടുത്തുന്നതും. അന്ന് നിവേദിതയ്ക്ക് തീരെ പക്വത ഇല്ലായിരുന്നു. അക്കാലത്ത് സിനിമയില്‍ താന്‍ ഏതെങ്കിലുമൊരു നടിയുടെ കൈ പിടിച്ച് നടക്കുന്നത് കണ്ടാല്‍ നിവേദിത കരയുമായിരുന്നു എന്നും നടന്‍ വെളിപ്പെടുത്തുന്നു. ഐശ്വര്യ അര്‍ജുന്‍, അഞ്ജന അര്‍ജുന്‍, എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളാണ് താരദമ്പതിമാര്‍ക്കുള്ളത്. ഐശ്വര്യ പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയിരുന്നു. 2013 മുതല്‍ അഭിനയിച്ച് തുടങ്ങിയ താരപുത്രി തമിഴിലും കന്നടയിലുമായി നിരവധി സിനിമകളഇല്‍ അഭിനയിച്ച് കഴിഞ്ഞു. ഇളയമകള്‍ അഞ്ജന ഫാഷന്‍ ഡിസൈനറായി ന്യൂയോര്‍ക്കില്‍ ജോലി ചെയ്ത് വരികയാണ്.
Recommended Video

കന്നട നടന്‍ രാജേഷിന്റെ മകള്‍, അര്‍ജുന്‍ സര്‍ജയുടെ ഭാര്യ എന്നതിലുപരി നിവേദിതയും ഒരു അഭിനേത്രി ആയിരുന്നു. രാധ സപ്തമി എന്നൊരു കന്നട ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് പിന്നാലെയാണ് അര്‍ജുനുമായി കാണുന്നതും അടുപ്പത്തിലാവുന്നതും. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ നടി ശ്രമിച്ചിരുന്നില്ല. അതേ സമയം നല്ലൊരു നര്‍ത്തകി കൂടിയായ നിവേദിത പല വേദികളിലും നൃത്തം അവതരിപ്പിക്കാറുണ്ട്.
മഷുറ ഗര്‍ഭിണിയാണോ? ബഷീറിന്റെ കുടുംബം വലുതാവുന്നു എന്ന വാര്‍ത്തയിലെ സത്യം പറഞ്ഞ് താരങ്ങള്‍ രംഗത്ത്


Click it and Unblock the Notifications











