twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ തലയ്ക്ക് മുകളിലൂടെ ആന നടന്നു പോയി; എല്ലാവരും പേടിച്ചു പോയ രംഗത്തെപ്പറ്റി കലാസംവിധായകന്‍

    |

    മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള പൃഥ്വിരാജ് ഇന്ന് സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ്. തന്റെ കരിയറിന്റെ തുടക്കത്തില്‍ പൃഥ്വിരാജ് അഭിനയിച്ച ചിത്രമായിരുന്നു വെള്ളിത്തിര. ഭദ്രന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ ആയ ജോസഫ് നെല്ലിക്കല്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    സാരിയിലും സിന്ദൂരത്തിലും മാത്രമല്ല മോഡേൺ ലുക്കിലും ശിവന്റെ അഞ്ജലി അടിപൊളി!സാരിയിലും സിന്ദൂരത്തിലും മാത്രമല്ല മോഡേൺ ലുക്കിലും ശിവന്റെ അഞ്ജലി അടിപൊളി!

    അട്ടപ്പാടിയായിരുന്നു വെള്ളിത്തിരയുടെ ലൊക്കേഷന്‍. ചിത്രത്തില്‍ തീയേറ്റര്‍ ഉണ്ടാക്കേണ്ടിയിരുന്നു. ചാക്കു കൊണ്ടുള്ള തീയേറ്ററായിരുന്നു. കാരണം വാലിഭന്റെ സഞ്ചരിക്കുന്ന തീയേറ്റര്‍ ആണത്. ഡയറക്ടര്‍ ഭദ്രന്‍ സാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഞാന്‍ ആ തീയേറ്ററിന്റേയും അടുത്തു നില്‍ക്കുന്നൊരു ഉണങ്ങിയ മരത്തിന്റേയും പിന്നിലൊരു മലയുടേയും ചിത്രം വരയ്ക്കുകയായിരുന്നു. പിന്നീട് ലൊക്കേഷന്‍ കണ്ടെത്താന്‍ പോയപ്പോഴാണ് അത്ഭുതം പോലെ ആ സ്ഥലം കണ്ടത്. ഒരു ഉണങ്ങിയ മരം. അതിന്റെ അടുത്തൊരു വിശാലമായ സ്ഥലം. പിന്നീലായി വലിയൊരു മല. ശരിക്കും ഞാന്‍ വരച്ച് കൊടുത്തത് പോലൊരു സ്ഥലമായിരുന്നു അത്. ആ സ്ഥലത്താണ് വാലിഭന്റെ കോട്ടയൊരുങ്ങുന്നത്. അദ്ദേഹം പറയുന്നു.

    വെള്ളിത്തിര

    മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള പൃഥ്വിരാജ് ഇന്ന് സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ്. തന്റെ കരിയറിന്റെ തുടക്കത്തില്‍ പൃഥ്വിരാജ് അഭിനയിച്ച ചിത്രമായിരുന്നു വെള്ളിത്തിര. ഭദ്രന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. ഇപ്പോഴിതാ ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ ആയ ജോസഫ് നെല്ലിക്കല്‍. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

    അട്ടപ്പാടി

    അട്ടപ്പാടിയായിരുന്നു വെള്ളിത്തിരയുടെ ലൊക്കേഷന്‍. ചിത്രത്തില്‍ തീയേറ്റര്‍ ഉണ്ടാക്കേണ്ടിയിരുന്നു. ചാക്കു കൊണ്ടുള്ള തീയേറ്ററായിരുന്നു. കാരണം വാലിഭന്റെ സഞ്ചരിക്കുന്ന തീയേറ്റര്‍ ആണത്. ഡയറക്ടര്‍ ഭദ്രന്‍ സാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഞാന്‍ ആ തീയേറ്ററിന്റേയും അടുത്തു നില്‍ക്കുന്നൊരു ഉണങ്ങിയ മരത്തിന്റേയും പിന്നിലൊരു മലയുടേയും ചിത്രം വരയ്ക്കുകയായിരുന്നു. പിന്നീട് ലൊക്കേഷന്‍ കണ്ടെത്താന്‍ പോയപ്പോഴാണ് അത്ഭുതം പോലെ ആ സ്ഥലം കണ്ടത്. ഒരു ഉണങ്ങിയ മരം. അതിന്റെ അടുത്തൊരു വിശാലമായ സ്ഥലം. പിന്നീലായി വലിയൊരു മല. ശരിക്കും ഞാന്‍ വരച്ച് കൊടുത്തത് പോലൊരു സ്ഥലമായിരുന്നു അത്. ആ സ്ഥലത്താണ് വാലിഭന്റെ കോട്ടയൊരുങ്ങുന്നത്. അദ്ദേഹം പറയുന്നു.

    ഒറിജിനല്‍

    ഒരുപാട് സ്ഥലത്ത് ഒറിജിനല്‍ സാധനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. സംവിധായകന്‍ പല സ്ഥലത്തും കൃത്യമായും ഒറിജിനല്‍ മെറ്റീരിയല്‍ തന്നെ വേണമെന്ന് നിര്‍്ബന്ധം പറയുന്ന ആളായിരുന്നു. അതുകൊണ്ട് അങ്ങനെ തന്നെയായിരുന്നു അതൊക്കെ ചെയ്തിരുന്നത്. എന്നാല്‍ ഇത് ചിലപ്പോള്‍ ഞങ്ങള്‍ക്ക് തിരിച്ചടിയുമായി മാറാറുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജിനെ ഒരു കുഴിയൊരുക്കി വീഴ്ത്താനായി നവ്യ നായര്‍ കാത്തു നില്‍ക്കുന്നുണ്ട്. അങ്ങനെ കുഴിയില്‍ വീണ ശേഷം ഒരു ആന പൃഥ്വിരാജിനെ പാസ് ചെയ്ത് പോകണം എന്നതാണ് രംഗം. അതിന് വേണ്ടി ഒരാള്‍ പൊക്കത്തിലുള്ള കുഴിയുണ്ടാക്കി. അതിനകത്ത് തേരട്ട, പഴുതാര, കുപ്പിച്ചില്ല് ഇങ്ങനെയുള്ള സാധനങ്ങളിട്ടു. സിനിമയില്‍ അത് കാണില്ല. പക്ഷെ അതൊക്കെ വേണമെന്ന് സംവിധായകന് നിര്‍ബന്ധമായിരുന്നു. അതിനകത്തേക്കാണ് പൃഥ്വിരാജ് ഇറങ്ങി നില്‍ക്കുന്നത്. ജോസഫ് നെല്ലിക്കല്‍ പറയുന്നു.

    Recommended Video

    83 Movie Malayalam Press Meet | Ranveer Singh | Prithviraj | Kapil Dev | FilmiBeat Malayalam
    വെല്ലുവിളികള്‍

    അന്ന് പൃഥ്വിരാജ് വളരെയധികം സഹകരിക്കുകയും ആ രംഗം ചെയ്യുകയും ചെയ്തു. പക്ഷെ അതിലെ ഭീകരത എന്താണെന്ന് വച്ചാല്‍ ഇങ്ങനെ കുഴിയില്‍ നില്‍ക്കുന്ന പൃഥ്വിയുടെ തലയ്ക്ക് മുകളിലൂടെ ഒരു ആന കടന്നു പോകണമെന്നാണ്. ഞങ്ങളൊക്കെ പേടിയോടെയാണ് അത് കണ്ടത് നിന്നത്. ഒന്നും പേടിക്കേണ്ടെന്ന് സംവിധായകന്‍ പറയുന്നുണ്ടായിരുന്നു. രാജുവും ധൈര്യത്തോടെ തന്നെ ആ രംഗം ചെയ്തു. ആ സിനിമയില്‍ കാണുന്നത് പോലെ പൃഥ്വിരാജിന്റെ തലയുടെ മുകളിലൂടെ ആന യഥാര്‍ത്ഥത്തില്‍ കടന്നു പോവുകയാണ്. ഇന്നത്തെ പോലെ ടെക്‌നോളജി അന്നില്ല. ഇന്നാണെങ്കില്‍ നടനെ വേറേ ഷൂട്ട് ചെയ്ത്, ആനയെ വേറെ ഷൂട്ട് ചെയ്ത് ഒന്നാക്കാമായിരുന്നു. ചില സമയത്ത് എടുക്കുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. പ്രത്യേകിച്ചും ആര്‍ട്ടിസ്റ്റുകള്‍ ഏറ്റെടുക്കുന്നത്. എന്നു ജോസഫ് നെല്ലിക്കല്‍ പറയുന്നു.

    മീശ മാധവന്‍ എന്ന ചിത്രത്തിലൂടെയാണ് ജോസഫ് നെല്ലിക്കല്‍ കലാസംവിധായകനായി അരങ്ങേറുന്നത്. പിന്നീട് നരന്‍, മാടമ്പി, സാദര്‍ ഏലിയാസ് ജാക്കി, ഭാഗ്യദേവത, കഥ തുടരുന്നു, വേഗം, പുലി മുരുകന്‍ തുടങ്ങിയ ഹിറ്റുകളുടെ കലാസംവിധായകന്‍ ആണ് ജോസഫ്. അതേസമയം പൃഥ്വിരാജിന്റെ പുതിയ സിനിമയായ ബ്രോ ഡാഡി റിലീസിന്് ഒരുങ്ങുകയാണ്. ഇന്ന് രാത്രി പന്ത്രണ്ട് മണിയോടെ ഹോട്ട് സ്റ്റാറിലൂടെയാണ് സിനിമയുടെ റിലീസ്. മോഹന്‍ലാല്‍, മീന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

    Read more about: prithviraj
    English summary
    Art Director Reveals Experiences From Prithviraj Starrer Vellithira
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X