രക്തബന്ധമുള്ള വ്യക്തി അവസരങ്ങള്‍ ഇല്ലാതാക്കുന്നു, അയാളുമായി കോണ്‍ടാക്ടില്ല: അര്‍ത്ഥന ബിനു
ചുരുങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ യുവനടിയാണ് അര്‍ത്ഥന ബിനു. അവതാരകയായിട്ടായിരുന്നു അര്‍ത്ഥനയുടെ തുടക്കം. പിന്നീട് ഗോകുല്‍ സുരേഷിനൊപ്പം മുദ്ദുഗൗ എന്ന സിനിമയിലൂടെ അരങ്ങേറുകയായിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലുമെല്ലാം അര്‍ത്ഥന അഭിനയിച്ചിട്ടുണ്ട്. ഒരിടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അര്‍ത്ഥന ഇപ്പോള്‍ തിരികെ വന്നിരിക്കുകയാണ്. അര്‍ത്ഥനയുടെ കുടുംബപ്രശ്‌നങ്ങളും ഈയ്യടുത്ത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ത്ഥന മനസ് തുറക്കുകയാണ്.
സത്യം പറഞ്ഞാല്‍ മലയാളം സിനിമയില്‍ നിന്നും എനിക്ക് അധികം അവസരങ്ങള്‍ കിട്ടാറില്ല. വല്ലപ്പോഴുമാണ് ഇവിടെ നിന്നും ഒരു അവസരം വരുന്നതു പോലും. പക്ഷെ കിട്ടുന്ന അവസരങ്ങളില്‍ നിന്നും മികച്ചത് എന്നു തോന്നുന്ന സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കാറുണ്ടെന്നും അര്‍ത്ഥന പറയുന്നത്. പിന്നെ ഇടയ്ക്ക് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരുന്നു. കാനഡയില്‍ പോയി സോഷ്യല്‍ സര്‍വ്വീസിന്റെ ഒരു കോഴ്‌സ് പഠിക്കാന്‍ വേണ്ടിയായിരുന്നുവെന്നും അര്‍ത്ഥന പറയുന്നുണ്ട്.

ആ സമയത്ത് താന്‍ കാനഡയില്‍ പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്നു. 2022 ഒക്ടോബറില്‍ ആണ് തിരിച്ചെത്തിയത്. അത് കഴിഞ്ഞു ഇപ്പോള്‍ സിനിമയില്‍ സജീവമാകണമെന്നാണ് ആഗ്രഹമെന്നും അര്‍ത്ഥന പറയുന്നു. സിനിമയില്‍ നിന്നും തനിക്ക് വരുന്ന അവസരങ്ങള്‍ തടയുന്നതിനെക്കുറിച്ചും അര്‍ത്ഥന സംസാരിക്കുന്നുണ്ട്.
ഇന്‍ഡസ്ട്രിയില്‍ അങ്ങനെ സപ്പോര്‍ട്ട് എന്നു പറയാന്‍ എനിക്ക് ആരും തന്നെ ഇല്ല. പക്ഷെ രക്തബന്ധമുള്ള ഒരു വ്യക്തി മലയാളത്തില്‍ അവസരങ്ങള്‍ ഇല്ലാതാക്കുവാനും തടയുവാനും നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അര്‍ത്ഥന പറയുന്നുണ്ട്. അതേസമയം താനും അദ്ദേഹവുമായി ഒരു കോണ്‍ടാക്ടും ഇല്ലെന്നും അര്‍ത്ഥന പറയുന്നുണ്ട്. ഈയ്യടുത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയില്‍ അര്‍ത്ഥന അഭിനയിച്ചിരുന്നു.
അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ഒരു ചെറിയ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ശ്രീദേവി എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്നും അര്‍ത്ഥന പറയുന്നു. തന്റെ പുതിയ സിനിമകളെക്കുറിച്ചും അര്‍ത്ഥന സംസാരിക്കുന്നുണ്ട്. തമിഴില്‍ നകുലിന്റെ നായികയായി അഭിനയിച്ച വാസ്‌കോഡഗാമ ആണ് റിലീസിന് തയ്യാറായി നില്‍ക്കുന്ന സിനിമയെന്ന് അര്‍ത്ഥന പറയുന്നു.

ഇതിന് പുറമെ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അതില്‍ താന്‍ നായികയായാണ് അഭിനയിക്കുന്നതെന്നും സിനിമയ്ക്ക് പേരിട്ടിട്ടില്ലെന്നും അര്‍ത്ഥന പറയുന്നു. യാത്രകള്‍ ഇഷ്ടപ്പെടുന്ന ആളാണ് അര്‍ത്ഥന. താന്‍ ഏറ്റവും കൂടുതല്‍ യാത്രകള്‍ പോയിട്ടുള്ളത് കാനഡയിലായിരുന്ന ഒരു വര്‍ഷമാണെന്നാണ് അര്‍ത്ഥന പറയുന്നത്. അവിടെ ബോണ്‍ എക്കോയും ടോബര്‍ മോറിയും തനിക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളാണെന്നും അര്‍ത്ഥന പറയുന്നു.
അതേസമയം കാനഡ ഇനിയും വിസിറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഇനിയും കൂടുതല്‍ യാത്രകള്‍ ചെയ്യണമെന്നുണ്ടെന്നും അര്‍ത്ഥന പറയുന്നു. ഇപ്പോള്‍ തന്റെ ഭാവി സിനിമയാണെന്നാണ് അര്‍ത്ഥനയുടെ തീരുമാനം. നല്ല സിനിമകളുടെ ഭാഗമാകണമെന്നും താരം ആഗ്രഹിക്കുന്നുണ്ട്. നടന്‍ വിജയകുമാറിന്റെ മകളാണ് അര്‍ത്ഥന. എന്നാല്‍ വിജയകുമാര്‍ അര്‍ത്ഥനയേയും അമ്മയേയും അനിയത്തിയേയും ഉപേക്ഷിച്ച് പോവുകയായിരുന്നു. ഈയ്യടുത്ത് അര്‍ത്ഥന വിജയകുമാറിനെതിരെ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications