മകളെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി വിജയകുമാര്‍; വീഡിയോയുമായി മകള്‍ അര്‍ഥന

നടന്‍ വിജയകുമാറിനെതിരെ മകള്‍ അര്‍ഥന ബിനു. വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് അര്‍ഥന പറയുന്നത്. വിജയകുമാര്‍ ജനലിലൂടെ ഭീഷണിപ്പെടുത്തുന്നതിന്റേയും മതില്‍ ചാടി പോകുന്നതിന്റേയും വീഡിയോ പങ്കുവച്ചു കൊണ്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്. വിജയകുമാര്‍ തന്നേയും അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തുന്നതായി അര്‍ഥന നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നതാണ്.

അമ്മൂമ്മ തന്നെ കൊണ്ടു നടന്നു വില്‍ക്കുകയാണെന്നും അഭിനയം നിര്‍ത്തിയില്ലെങ്കില്‍ നശിപ്പിക്കാന്‍ ഏതറ്റം വരേയും പോകുമെന്നുമാണ് വിജയകുമാറിന്റെ ഭീഷണി എന്നാണ് മകള്‍ പറയുന്നത്. വിജയകുമാറിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു സഹായവും ലഭിക്കാതെ വന്നതോടെയാണ് സോഷ്യല്‍ മീഡയിയിലൂടെ പ്രതികരിക്കുന്നതെന്നാണ് അര്‍ഥന പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

Arthana Binu

രാവിലെ 9.45 ന് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവെങ്കിലും യാതൊരു നടപടിയും ഇതുവരേയും എടുത്തിട്ടില്ല. അതിനാലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. മലയാള സിനിമാ നടനും എന്റെ ബയോളജിക്കല്‍ ഫാദറുമായ വിജയകുമാറാണ് വീഡിയോയിലുള്ളത്. ഞങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം അയാള്‍ തിരികെ പോകുന്നതാണ് വീഡിയോയിലുള്ളത്. പത്ത് വര്‍ഷം മുമ്പ് എനിക്കും അമ്മയക്കും സഹോദരിക്കും സുരക്ഷ നല്‍കണമെന്ന വിധി നിലനില്‍ക്കെയാണ് ഇത് സംഭവിക്കുന്നത്.

എന്റെ മാതാപിതാക്കള്‍ നിയമപരമായി വിവാഹമോചിതരാണ്. ഞാനും അമ്മയും സഹോദരിയും അമ്മയുടെ വീട്ടില്‍, 85 വയസുള്ള അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. ഇയാള്‍ പലപ്പോഴായി അതിക്രമിച്ച് കയറിയിട്ടുണ്ട്. പലവട്ടം പരാതിയും നല്‍കിയിട്ടുണഅട്. ഇന്ന് മതില്‍ ചാടിയാണ് ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അയാള്‍ കടന്നു വന്നത്. വാതില്‍ പൂട്ടിയിരുന്നതിനാല്‍ തുറന്നിട്ടിരുന്ന ജനാലയിലൂടെയാണ് ഭീഷണിപ്പെടുത്തിയത്.

എന്റെ സഹോദരിയേയും അമ്മൂമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഞാന്‍ അയാളോട് സംസാരിച്ചത്. സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തണമെന്നും അനുസരിച്ചില്ലെങ്കില്‍ നശിപ്പിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് എന്നെ ഭീഷണിപ്പെടുത്തി. അഭിനയിക്കണം എന്നുണ്ടെങ്കില്‍ അയാള്‍ പറയുന്ന സിനിമയില്‍ അഭിനയിച്ചാല്‍ മതിയെന്നും പറഞ്ഞു. ജീവിക്കാന്‍ വേണ്ടി അമ്മൂമ്മ എന്നെ വില്‍ക്കുകയാണെന്ന് ആരോപിച്ചു.

ഇപ്പോള്‍ ഷൂട്ടിംഗ് കഴിഞ്ഞ സിനിമയുടെ ടീമിനേയും അയാള്‍ അസഭ്യം പറഞ്ഞു. ഇയാള്‍ക്കെതിരെ ഞാനും അമ്മയും നല്‍കിയ കേസ് കോടതയില്‍ നില്‍ക്കെയാണ് ഇതൊക്കെയും സംഭവിക്കുന്നത്. എന്റെ ജോലി സ്ഥലത്തും അമ്മയുടെ ജോലി സ്ഥലത്തും സഹോദരി പഠിക്കുന്നിടത്തും പ്രശ്‌നങ്ങളുണ്ടാക്കിയതിനാണ് കേസ് കൊടുത്തത്.

Arthana Binu

ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ തീരുമാനപ്രകാരമാണ്. അഭിനയം എനിക്ക് ഇഷ്ടമുള്ളതാണ്, ആരോഗ്യം അനുവദിക്കുന്നത് വരെ അത് തുടരും. ഞാന്‍ ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചാല്‍ ഉടനെ തന്നെ ഇയാള്‍ അതിനെതിരെ കേസ് കൊടുക്കുകയാണ്. ഷൈലോക്കില്‍ ഞാന്‍ അഭിനയിച്ചപ്പോഴും കേസ് കൊടുത്തു. അന്ന് ഞാന്‍ അഭിനയിക്കുന്നത് സ്വന്തം താല്‍പര്യപ്രകാരമാണെന്ന് എനിക്ക് ഒപ്പിട്ട് നല്‍കേണ്ടി വന്നു.

എഴുതാന്‍ ഒരുപാടുണ്ട്. പക്ഷെ ഇവിടുത്തെ ലിമിറ്റ് അനുവദിക്കുന്നില്ല. ഇയാളുടെ പ്ക്കലുള്ള എന്റെ അമ്മയുടെ സ്വര്‍ണവും പണവും തിരികെ കിട്ടാനായി ഞങ്ങള്‍ നല്‍കിയ കേസും ഇപ്പോള്‍ നടക്കുന്നുണ്ട് എന്ന് പറഞ്ഞാണ് അർഥന കുറിപ്പ് നിർത്തുന്നത്. മുത്തുഗൌ എന്ന ചിത്രത്തിലൂടെയാണ് അർഥന സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമടക്കം സിനിമകള്‍ ചെയ്തു.

More from Filmibeat

Read more about: vijayakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X