'അതിലേക്കൊരു താൽപര്യം വന്നാൽ എല്ലാ ബന്ധങ്ങളും ബാധ്യതയായി മാറും, അതാണ് സംഭവിച്ചത്'; വിവാഹമോചനത്തെ കുറിച്ച് ലെന!

മിനി സ്ക്രീനിലൂടെ അഭിനയ ലോകത്തെത്തി പിന്നീട് ബിഗ് സ്ക്രീനിൽ തിളങ്ങിയ നടിയാണ് ലെന. ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യമാണ് താരം. തന്റെ അഭിനയ മികവു കൊണ്ട് വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാൻ ലെനയ്ക്ക് സാധിച്ചു. കഴിഞ്ഞ 25 വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് ലെന. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന ലെനയ്ക്ക് തിരിച്ചുവരവിലാണ് മികച്ച അവസരങ്ങൾ ലഭിച്ചത്. നായികയായും സഹ നടിയായുമെല്ലാം ലെന തിളങ്ങി.

കരിയറിൽ മുന്നോട്ട് പോകുന്നതിനിടെ പലപ്പോഴായി ലെനയുടെ വ്യക്തി ജീവിതവും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. 42-കാരിയായ ലെന വിവാഹമോചിതയാണ്. 2006ൽ തന്റെ ബാല്യകാല സുഹൃത്തായ അഭിലാഷ് കുമാറിനെയാണ് ലെന വിവാഹം ചെയ്തത്. ഏഴ് വർഷത്തിന് ശേഷമാണ് ഇവർ വേർപിരിയുന്നത്. രണ്ടുപേരും കൂടി ചേർന്നെടുത്ത തീരുമാനം ആയിരുന്നു വിവാഹമോചനമെന്ന് ലെന മുൻപ് പറഞ്ഞിട്ടുണ്ട്. വഴക്കോ തർക്കങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്നും വിവാഹമോചനം ഒരു രസമുള്ള ഓർമയാണെന്നും ലെന വ്യക്തമാക്കിയിരുന്നു.

lena

ഇപ്പോഴിതാ, വിവാഹമോചനത്തിലേക്ക് ഏതാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ലെന. ആർട്ടിക്കിൾ 21 എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'പൊരുത്തപ്പെടാൻ കഴിയാത്തത് കൊണ്ടല്ല പിരിഞ്ഞത്. ഞങ്ങളുടെ കാഴ്ചപ്പാടുകൾ മാറി. ഞങ്ങൾ ഒരുമിച്ചു വളർന്നുവന്നവരാണ്. സ്‌കൂൾ കാലഘട്ടം മുതൽ അറിയാം. മുപ്പതിലേക്ക് എത്തുമ്പോഴാണ് നമുക്ക് പലതും മനസിലാകുക. ചിലത് കാഴ്ചയിൽ ഒരുപോലെ ഇരിക്കും, ഒരു പ്രായം കഴിയുമ്പോഴാണ് ഇത് പ്ലാവും ഇത് മാവും ആണെന്ന് അറിയുക. അങ്ങനെ വന്നപ്പോൾ മാവ് മാവിന്റെ വഴിക്കും. പ്ലാവ് പ്ലാവിന്റെ വഴിക്കും പോയി. അത്രയേ ഉള്ളൂ',

'എനിക്ക് ആത്മീയതയിലേക്ക് താൽപര്യം വന്നു. അങ്ങനെയൊരു താൽപര്യം വരുന്നയാൾക്ക് എല്ലാ ബന്ധങ്ങളും ഒരു ബാധ്യതയായി മാറും. അതാണ് സംഭവിച്ചത്. വ്യക്തിപരമായ ഒരു ബന്ധവും വയ്ക്കാൻ ആഗ്രഹിക്കില്ല. എല്ലാത്തിൽ നിന്നും അകലാനാണ് ശ്രമിക്കുക. സ്വന്തമായൊരു ഇടം വേണമെന്ന് തോന്നും. അങ്ങനെയുള്ളപ്പോൾ നമ്മുക്ക് ഒരാളെ ഇഷ്ടമാണെങ്കിൽ അയാളെ അയാളുടെ ഇഷ്ടത്തിന് വിടുകയാണ് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ അഭിക്ക് എന്നെ മനസിലാക്കാൻ കഴിഞ്ഞു. അതിൽ നന്ദിയുണ്ട്', ലെന പറഞ്ഞു.

ഇപ്പോഴത്തെ കുട്ടികൾ വിവാഹത്തെ സിംപിളായി എടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, വിവാഹം സിംപിൾ ആയിട്ട് എടുക്കേണ്ട കാര്യമാണെന്നായിരുന്നു ലെനയുടെ പ്രതികരണം. വിവാഹം വലിയ കാര്യമാണെങ്കിൽ ജീവിതവും അതുപോലെ വലിയ കാര്യമാണ്. ജീവിതം എന്താണെന്ന് അറിയാതെയാണ് പലരും ജീവിച്ചുകൊണ്ടിരിക്കുന്നത്. അപ്പോൾ വിവാഹവും അങ്ങനെയാകുമല്ലോ എന്നും ലെന പറഞ്ഞു.

lena

നേരത്തെ ഫ്ളവേഴ്സിലെ ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് സ്‌കൂളിൽ പഠിക്കുമ്പോൾ പ്രണയത്തിലായതിനെ കുറിച്ചും വിവാഹമോചനത്തിലേക്ക് എത്തിയതിനെ കുറിച്ചും ലെന തുറന്നുപറഞ്ഞത്. ആറാം ക്ലാസിലെ മലയാളം പിരീഡിൽ വച്ചാണ് ആളെ കണ്ട് ഇഷ്ടത്തിലാവുന്നത്. ആ സൗഹൃദം തുടര്‍ന്ന് വിവാഹത്തിലേക്ക് എത്തി. കല്യാണം കഴിഞ്ഞിട്ട് ഏഴ് വര്‍ഷം ഒരുമിച്ച് ജീവിച്ചു. കുറേ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ ബോറടിച്ചു.

പന്ത്രണ്ട് വയസ് മുതല്‍ കാണുന്നതാണ്. ഇനി നീ പോയി വേറൊരു ലോകം കാണൂ, ഞാനും പോകട്ടെ എന്ന് പറഞ്ഞാണ് ആ ബന്ധം അവസാനിപ്പിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ ഒരു തല്ലോ വഴക്കോ ഉണ്ടായിരുന്നെങ്കില്‍ പിന്നെയും മുന്നോട്ട് ജീവിച്ച് പോയെനെ. തല്ല് കൂടാത്തതാണ് പ്രശ്നമെന്ന് പിന്നീട് എനിക്ക് മനസിലായെന്നായിരുന്നു ലെനയുടെ വാക്കുകൾ.

More from Filmibeat

Read more about: lena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X