27 വര്‍ഷത്തിന് ശേഷം ആടുതോമയുടെ തുളസി, വാശിയിലൂടെ തിരിച്ചുവരവ്; ഇതുവരെ എവിടെയായിരുന്നു?
മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ട്. ചിത്രത്തില്‍ സിനിമാ പ്രേമികള്‍ മറക്കാത്ത മുഖമാണ് തുളസിയുടെ കുട്ടിക്കാലം അഭിനയിച്ച പെണ്‍കുട്ടിയുടേത്. ആടുതോമയുടെ തുളസിയായി, ഉര്‍വശിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ആര്യ അനൂപ് ആയിരുന്നു.
ഇപ്പോഴിതാ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ആര്യ മടങ്ങിയെത്തിയിരിക്കുകയാണ്. ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ വാശിയിലൂടെയായിരുന്നു ആര്യയുടെ തിരിച്ചുവരവ്. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ആര്യ മനസ് തുറക്കുകയാണ്. വനതിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പലരും ചോദിക്കാറുണ്ട് സിനിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതില്‍ സങ്കടമണ്ടോ എന്ന്. എന്നാല്‍ തനിക്ക് തീരുമാനം തെറ്റായി എന്ന ചിന്ത ഇല്ലെന്നാണ് ആര്യ പറയുന്നത്. ചില കരുത്തുറ്റ കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഞാന്‍ സിനിമയിലായിരുന്നുവെങ്കില്‍ എനിക്കും ഇത്തരം കഥാപാത്രങ്ങള്‍ കിട്ടിയിരുന്നേനെ എന്ന് തോന്നാറുണ്ടെന്നും ആര്യ പറയുന്നു.
സ്ഫടികം സിനിമയില്‍ ഉര്‍വ്വശി ചേച്ചി ചെയ്ത തുളസിയുടെ കുട്ടിക്കാലം അഭിനയിക്കാനെത്തുന്നത് ഏഴാം ക്ലാസിലെ അവധിക്കാലത്താണ്. വിരലിലെണ്ണാവുന്ന സീനുകളേ ഉണ്ടായിരുന്നുള്ളൂ. തോമസ് ചാക്കോ എന്ന ഒറ്റ ഡയലോഗും. ഇത്രയേയുള്ളൂ സ്ഫടികത്തില്‍ എന്റെ റോള്‍. പക്ഷെ 27 വര്‍ഷങ്ങള്‍ക്കിപ്പുറവും മിക്കവരും ആടുതോമയുടെ തുളസിയല്ലേ എന്ന് ചോദിച്ചു വന്നാണ് പരിചയപ്പെടുന്നതെന്നാണ് ആര്യ പറയുന്നത്.

വാശിയുടെ സെറ്റിലെത്തിയപ്പോള്‍ ടൊവിനോ തോമസ് പരിചയപ്പെട്ടപ്പോള്‍ പോലും എനിക്കറിയാം തുളസിയല്ലേ എന്നാണ് ചോദിച്ചതെന്നും ആര്യ പറയുന്നു. തിരിച്ചുവരവ് ചിത്രമായ വാശിയിലേക്ക് തന്റെ പേര് നിര്‍ദ്ദേശിക്കുന്നത് ചിത്രത്തിന്റെ നിര്‍മ്മാതാവും സുഹൃത്തുമായ സന്ദീപ് സേനന്‍ ആണെന്നാണ് ആര്യ പറയുന്നത്. ചിത്രത്തില്‍ അനു മോഹന്റെ ചേച്ചയുടെ റോളാണ്. അനുവിന്റെ മുഖസാദൃശ്യമുള്ള ആളെ തിരഞ്ഞു നടക്കുകയായിരുന്നുവെന്നും ഒടുവില്‍ തന്നിലേക്ക് എത്തുകയായിരുന്നുവെന്നും താരം പറയുന്നു.
വാശി കണ്ടിറങ്ങുന്നവര്‍ നന്ദിതയെ മറക്കില്ലെന്ന എന്ന ഉറപ്പ് കൂടി സംവിധായകന്‍ വിഷ്ണു തന്നതോടെ 27 വര്‍ഷത്തിന് ശേഷം താന്‍ ബിഗ് സ്‌ക്രീനിലേക്ക് വീണ്ടുമെത്തുകയായിരുന്നുവെന്നാണ് ആര്യ പറയുന്നത്. താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കാനുളള കാരണവും താരം പറയുന്നുണ്ട്. പഠനത്തിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചതു കൊണ്ടാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നതെന്നാണ് താരം പറയുന്നത്.

പത്താം ക്ലാസ് പാസായത് 13-ാം റാങ്കോടെയായിരുന്നു. പ്രീഡിഗ്രി ഒന്നാം വര്‍ഷത്തില്‍ കേരള യൂണിവേഴ്‌സിറ്റി കലാതിലകമായിരുന്നു ആര്യ. ഇതോടെ നായികയായി ചില ഓഫറുകള്‍ വന്നിരുന്നുവെന്നും എന്നാല്‍ അഭിനയം വേണമോ പഠനം വേണമോ എന്നു സ്വയം ചോദിച്ചിച്ചപ്പോള്‍ പഠനത്തിനായിരുന്നു മനസ് കൈ കൊടുത്തതെന്നാണ് ആര്യ പറയുന്നത്. പഠനം കഴിഞ്ഞ് അഭിനയത്തിലേക്ക് തിരികെ വരാം എന്നായിരുന്നു കരുതിയിരുന്നത്.
പക്ഷെ പ്രിഡിഗ്രി കാലം മതുല്‍ക്കു തന്നെ ടെലിവിഷന്‍ ചാനലില്‍ അവതാരകയായിരുന്നു. ഇതിന് പുറമെ സീരിയലുകളിലും ടെലി ഫിലിമുകളിലും അഭനയിച്ചിരുന്നു ആര്യ. എംബിബിഎസ് കഴിഞ്ഞതോടെ വിവാഹിതയായി. പിജി ചെയ്യുന്നതിനിടെ മകന്‍ ജനിച്ചു. അതേസമയം ഗര്‍ഭിണിയായിരുന്ന എട്ടു മാസം വരെയും താന്‍ അവതാരകയായി ജോലി ചെയ്തിരുന്നുവെന്നാണ് ആര്യ പറയുന്നത്.

ഇപ്പോള്‍ ആര്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. വാശിയില്‍ അഭിനയിക്കാനായി ജോലിയില്‍ നിന്നും പത്ത് ദിവസത്തെ അവധിയെടുക്കുകയായിരുന്നു. ഇതിന് ശേഷം മറ്റൊരു ഓഫറും വന്നിരുന്നു. എന്നാല്‍ ജോലിയും വീടും വിട്ട് അധികനാള്‍ നില്‍ക്കാന്‍ സാധിക്കില്ല എന്നതിനാല്‍ നിരസിക്കുകയായിുരുന്നു. അതേസമയം, നല്ല കഥാപാത്രം കിട്ടിയാല്‍ തീര്‍ച്ചയായും അഭിനയിക്കണമെന്നാണ് ഭര്‍ത്താവ് അനൂപ് പറയുന്നതെന്നും ആര്യ പറയുന്നുണ്ട്.
കഴക്കൂട്ടം മിഷന്‍ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ആയ അനൂപ് ആണ് ആര്യയുടെ ഭര്‍ത്താവ്. രണ്ട് മക്കളാണുള്ളത്. മകന്‍ അഭിരാം പത്താം ക്ലാസിലും മകള്‍ അനുരാധ ആറിലും പഠിക്കുകയാണ്.


Click it and Unblock the Notifications











