തെറി കമന്റിട്ടത് ഒറിജിനല്‍ ഐഡിയില്‍ നിന്നും; മകളെ വരെ ശപിച്ച് കമന്റിടുന്ന സ്ത്രീകള്‍; തുറന്നു പറഞ്ഞ് ആര്യ

മലയാളത്തിലെ മുന്‍നിര അവതാരകയാണ് ആര്യ ബാബു. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. പിന്നീട് ടെലിവിഷനിലെ ജനപ്രീയ അവതാരകയായി മാറുകയായിരുന്നു. തുടര്‍ന്ന് ആര്യയെ തേടി സിനിമകളുമെത്തി. ഇതിനിടെയാണ് താരം ബി ബോസിലെത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. എന്നാല്‍ ഈ സമയം കടുത്ത സൈബര്‍ ആക്രമണങ്ങളും ആര്യയ്ക്ക് നേരിടേണ്ടി വന്നു.

സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആക്രമണങ്ങളും അധിക്ഷേപങ്ങളും ആര്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാനും ആര്യയ്ക്ക് സാധിച്ചു. ഒരുകാലത്ത് തന്നെ വിമര്‍ശിക്കുകയും ട്രോളുകയും ചെയ്തവരെ പോലും പിന്നീട് തന്റെ ആരാധകരാക്കി മാറ്റാന്‍ ആര്യയ്ക്ക് സാധിച്ചു. ഇപ്പോഴിതാ സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും സിംഗിള്‍ മദര്‍ ജീവിതത്തെക്കുറിച്ചും മനസ് തുറക്കുകയാണ് ആര്യ.

Arya

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യ മനസ് തുറക്കുന്നത്. ''സിംഗിള്‍ മദര്‍ ആണെങ്കിലും അല്ലെങ്കിലും എല്ലാ അമ്മമാര്‍ക്കും ജീവിതം ഒരുപോലെ തന്നെയാണ്. അങ്ങനൊരു വേര്‍തിരിവിന്റെ ആവശ്യമില്ല'' എന്ന് ആര്യ പറയുന്നു. ''സിംഗിള്‍ മദര്‍ ആണെങ്കിലും എനിക്ക് ചുറ്റും പിന്തുണയുമായി ഒരുപാട് ആളുകളുണ്ട്. എന്റെ അമ്മയും സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും സഹോദരങ്ങളെ പോലെ കൂടെ നില്‍ക്കുന്നവരുണ്ട്. ജീവിതത്തില്‍ എവിടെയങ്കിലും എനിക്ക് ബാലന്‍സ് നഷ്ടപ്പെടുകയാണെന്ന് തോന്നിയാല്‍ അതിനെ ഫില്‍ ചെയ്യാന്‍ ആളുകളുണ്ട്. ജീവിതം എന്നാല്‍ ബാലന്‍സിംഗ് ആണ്. അത് സിംഗിള്‍ മദറാണെങ്കിലും അല്ലെങ്കിലും'' എന്നും ആര്യ പറയുന്നു.

അതേസമയം സിംഗിള്‍ മദര്‍ ആയിരിക്കുന്നതു കൊണ്ട് സോഷ്യല്‍ മീഡിയയുടെ കടുത്ത വിധിക്കലുകള്‍ക്ക് ഇരയാകാറുണ്ടെന്നും ആര്യ തുറന്ന് പറയുന്നുണ്ട്.
'' സിംഗിള്‍ മദര്‍ എന്ന ടാഗ് കാരണം നേരിട്ടിട്ടുള്ള ദൂഷ്യം ഒന്ന് മാത്രമാണ്. ഞാന്‍ തുറന്ന് സംസാരിക്കുന്ന ആളായതിനാല്‍ ആളുകള്‍ വേഗം ജഡ്ജ് ചെയ്യും എന്നതാണ്. ഭയങ്കരമായി ജഡ്ജ് ചെയ്യും. സൈബര്‍ ബുള്ളിയിങ് വരുമ്പോള്‍ നിന്നെപ്പോലെ തന്നെ നശിച്ചു പോകുമെടി നിന്റെ മോളും എന്ന് പറഞ്ഞ് കമന്റിടുന്നവരുണ്ട്. അങ്ങനെ കമന്റ് ചെയ്യുന്ന സ്ത്രീകളുണ്ട്. എന്ത് ഉദ്ദേശിച്ചാണ് അവരങ്ങനെ കമന്റ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. അതൊക്കെയാണ് കുറച്ച് ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടുള്ളത്'' എന്നാണ് ആര്യ പറയുന്നത്.

ഈയ്യടുത്താണ് ആര്യയുടെ മകളുടെ 13-ാം ജന്മദിനം ആഘോഷിച്ചത്. അതിന്റെ സന്തോഷം പങ്കിട്ടു കൊണ്ടൊരു റീലും ആര്യ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. എന്നാല്‍ യാതൊരു കാരണവുമില്ലാതെ ആര്യയുടെ പോസ്റ്റില്‍ ഒരാള്‍ തെറി കമന്റ് ചെയ്ത സംഭവവുമുണ്ടായി. ഇതിനോടുള്ള ആര്യയുടെ പ്രതികരണവും വാര്‍ത്തയായി. ഈ സംഭവത്തെക്കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്.

Arya

''അതിനകത്ത് ഒന്നുമില്ല. കുഞ്ഞിന്റെ ബര്‍ത്ത് ഡേ ആഘോഷിക്കുന്നൊരു റീലാണ് ഞാന്‍ പങ്കുവച്ചിരുന്നത്. ആ റീലിന്റെ താഴെ ഒരാള്‍ അസഭ്യം കമന്റ് ചെയ്തു. ഞാനത് പിന്‍ ചെയ്ത് വച്ചിട്ടുണ്ട്. അത് ഫേക്ക് പ്രൊഫൈല്‍ അല്ല, ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നുള്ളതാണ്. അങ്ങനെ ചെയ്തതു കൊണ്ട് അയാള്‍ക്ക് എന്ത് മനസുഖമാണ് കിട്ടിയതെന്ന് എനിക്കറിയില്ല. ഫേക്ക് ഐഡിയാണെങ്കില്‍ മാനസിക പ്രശ്‌നം ആണെന്നെങ്കിലും പറയാം. ഇതുപക്ഷെ ഫേക്ക് ഐഡിയല്ല'' എന്നാണ് ആര്യ പറയുന്നത്.

മച്ചാന്റെ മാലാഖയാണ് ആര്യയുടെ ഏറ്റവും പുതിയ സിനിമ. സൗബിന്‍ ഷാഹിര്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് മച്ചാന്റെ മാലാഖ. ഈയ്യടുത്തിറങ്ങിയ ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റിയിലും ആര്യ അഭിനയിച്ചിരുന്നു.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X