'അവളുടെ ഭാഗത്തു നിന്നും തംപ്‌സ് അപ്പ് ആണ്'; തന്റെ കല്യാണം മകളും ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ

തനിക്ക് ഇനിയൊരു റിലേഷന്‍ഷിപ്പ് പരീക്ഷണത്തിന് താല്‍പര്യമില്ലെന്ന് ആര്യ ബാബു. കല്യാണം കഴിച്ച് സെറ്റില്‍ ആകുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നുണ്ടെന്നും ആര്യ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യ മനസ് തുറന്നത്. താന്‍ ഇപ്പോള്‍ സിംഗിള്‍ മദര്‍ ആണെന്നും ആര്യ വ്യക്തമാക്കുന്നുണ്ട്.

''ഇനിയൊരു 'റിലേഷന്‍ഷിപ്പ്' റിലേഷന്‍ഷിപ്പിനോട് എനിക്ക് താല്‍പര്യമില്ല. അതായത് പ്രേമിച്ച്, ലിവിങ് ടുഗദര്‍ ടെസ്റ്റ് ഒക്കെ നടത്തി ഓക്കെയാണോ അല്ലയോ എന്നൊന്നിനും വയ്യ. അതിനൊക്കയുള്ള സമയം കഴിഞ്ഞു. കൊച്ചിന് 13 വയസായി. ആ മൈന്റ് സെറ്റില്ല.'' എന്നാണ് റിലേഷന്‍ഷിപ്പിനെക്കുറിച്ച് ആര്യ പറയുന്നത്.

Arya

അതേസമയം തനിക്ക് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നതിനെക്കുറിച്ച് ചിന്തകളുണ്ടെന്നാണ് ആര്യ പറയുന്നത്. തന്റെ വീട്ടുകാരും അതേക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ആര്യ പറയുന്നു. ''രണ്ട് വര്‍ഷം മുമ്പ് തന്നെ എനിക്ക് ഈ ചിന്തയുണ്ട്, കല്യാണം കഴിച്ച് സെറ്റില്‍ ആകണം എന്നുള്ളത്. ഇപ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ പറഞ്ഞു തുടങ്ങി. നേരത്തെ അവര്‍ എന്നോട് സെറ്റില്‍ ആകാന്‍ പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അവര്‍ക്കും ഞാനൊരു കുടുംബമായി ജീവിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്.'' എന്നാണ് ആര്യ പറയുന്നത്.

''കുടുംബമൊക്കെ എനിക്ക് ഇഷ്ടമാണ്. ഇഷ്ടമില്ലാത്തവരുമുണ്ട്. എനിക്കൊരു വല്ല്യമ്മയുണ്ട്. അവര്‍ സൂപ്പര്‍ സിംഗിള്‍ മദറാണ്. കിടിലന്‍ അമ്മയായിരുന്നു. സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നു. മകനെ നന്നായി പഠിപ്പിക്കുകയൊക്കെ ചെയ്തു. ഞങ്ങള്‍ ഒരു കുടുംബം പോലെയായിരുന്നു. പക്ഷെ ഞാന്‍ അങ്ങനെയല്ല.ഒരു കംപാനിയന്‍ഷിപ്പ് ഇഷ്ടമുള്ള ആളാണ് ഞാന്‍'' എന്നും ആര്യ പറയുന്നു. അതേസമയം താന്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് മകള്‍ക്കുള്ള അഭിപ്രായം എന്തെന്നും ആര്യ പങ്കുവെക്കുന്നുണ്ട്.

''അവള്‍ക്ക് ഇഷ്ടമാണ്. അവളുടെ അച്ഛന്‍ കല്യാണം കഴിച്ചു, ഒരു കുഞ്ഞുണ്ടായി. അവളുടെ കൊച്ചനിയനാണ്. അവള്‍ നോക്കുമ്പോള്‍ അച്ഛന്‍ കല്യാണം കഴിച്ച് സന്തോഷമായി ജീവിക്കുകയാണ്. അതിനാല്‍ അമ്മയും കല്യാണം കഴിച്ച് കുടുംബമായി ജീവിക്കുന്നത് നല്ലതല്ലേ എന്ന ചിന്ത അവള്‍ക്കുമുണ്ട്. ഞാന്‍ സംസാരിച്ചിട്ടുണ്ട്. നിങ്ങള്‍ ശരിയായ ആളെ കണ്ടെത്തി കല്യാണം കഴിച്ചോളൂ, ഞാന്‍ ഹാപ്പിയാണ് എന്നാണ് അവള്‍ പറഞ്ഞത്. തംപ്‌സ് അപ്പ് ആണ് അവളുടെ ഭാഗത്തു നിന്നും.'' ആര്യ പറയുന്നു.

Arya

കഴിഞ്ഞ ദിവസം തന്റെ റീലിന് താഴെ അസഭ്യ കമന്റുമായി എത്തിയ ആളെ തുറന്നു കാണിച്ച് ആര്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മകളുടെ ജന്മദിനം ആഘോഷിച്ചതിന്റെ റീലിന് താഴെയാണ് ഒരാള്‍ തെറി കമന്റിട്ടത്. ഇയാളുടെ കമന്റ് പങ്കു വച്ചു കൊണ്ടാണ് ആര്യ പ്രതികരിച്ചത്. അതിലൂടെ അയാള്‍ക്ക് എന്ത് മനസുഖമാണ് കിട്ടിയതെന്ന് തനിക്ക് അറിയില്ലെന്നും അതൊരു ഒറിജിനല്‍ ഐഡിയില്‍ നിന്നുള്ള കമന്റായിരുന്നുവെന്നും ആര്യ പറയുന്നുണ്ട്.

ടെലിവിഷനിലൂടെയാണ് ആര്യ താരമാകുന്നത്. മുകേഷ്, രമേശ് പിഷാരടി എന്നിവര്‍ക്കൊപ്പം ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലെത്തുന്നതോടെയാണ് ആര്യ താരമായി മാറുന്നത്. പിന്നീട് വളരെ പെട്ടെന്നു തന്നെ മലയാള ടെലിവിഷനിലെ അറിയപ്പെടുന്ന അവതാരകയായി ആര്യ മാറി. അധികം വൈകാതെ സിനിമകളിലും ആര്യ അഭിനയിച്ചു. ഇതിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ 2വിലും മത്സരാര്‍ത്ഥിയായി ആര്യയെത്തി. മച്ചാന്റെ മാലാഖയാണ് ആര്യയുടെ ഏറ്റവും പുതിയ സിനിമ.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X