ആര്യയെ കിട്ടുമോ, ആര്യയെ വേണം! മാറിടത്തെ പ്രകീര്‍ത്തിച്ചും സംസാരം; നടന്നത് വിശദമാക്കി ആര്യ

തന്റെ സ്ഥാപനത്തിലേക്ക് വിളിച്ച് അ്ശ്ലീലം പറഞ്ഞയാള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് ആര്യ രംഗത്തെത്തിയത്. ഫോണില്‍ വിളിച്ചയാള്‍ നടത്തിയ അശ്ലീല സംഭാഷണത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. പിന്നാലെ ഇപ്പോഴിതാ എന്താണെന്ന് നടന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആര്യ. തന്റെ യൂട്യൂബ് ചാനലിലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആര്യയുടെ പ്രതികരണം.

വൈകിട്ട് ഏഴ് മണിയോടെ തന്റെ കമ്പനി നമ്പറിലേക്കായിരുന്നു കോള്‍ വന്നതെന്നാണ് ആര്യ പറയുന്നത്. വളരെ മാന്യമായിട്ടായിരുന്നു അയാളുടെ സംസാരം. ജെന്റില്‍മാന്‍ ആയിരുന്നു. ഇംഗ്ലീഷിലായിരുന്നു അയാള്‍ സംസാരിച്ച് തുടങ്ങിയത്. താനുമായി ഒരു പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു വിളിച്ചതെന്നും ആര്യ പറയുന്നു. തുടക്കത്തില്‍ അയാള്‍ വളറെ മാന്യമായിട്ടാണ് സംസാരിച്ചതെന്നും ആര്യ പറയുന്നുണ്ട്. പിന്നീട് ഇയാള്‍ ആര്യയുടെ പേഴ്‌സണല്‍ നമ്പര്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ അത് നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

Arya Badai

താന്‍ ആര്യയുടെ വലിയ ഫാന്‍ ആണെന്ന് അയാള്‍ പറഞ്ഞു. അപ്പോഴേക്കും കോള്‍ ലൗഡ് സ്പീക്കറില്‍ ഇട്ടിരുന്നുള്ളൂ. ഞാന്‍ ചിരിക്കുകയായിരുന്നു. ്അയാള്‍ പറഞ്ഞ അടുത്ത വാചകമാണ് ഹൈലൈറ്റ്. ആര്യയുടെ മുല സൂപ്പര്‍ ആണ്, എനിക്ക് ഭയങ്കര ഇഷ്ടമാണെന്നാണ് അയാള്‍ പറഞ്ഞത്. ഒരു ബലൂണ്‍ പൊട്ടിയ അവസ്ഥയായിരുന്നു. അത്രയും മാന്യമായി സംസാരിച്ചിരുന്ന മനുഷ്യന്റെ വായില്‍ നിന്നും ഇത് വീണപ്പോള്‍ ചിരി വന്നുവെന്നും ആര്യ പറയുന്നു.

വല്യ പ്രായമുള്ള ആളൊന്നുമല്ല. മുപ്പതുകളിലാണ്. പിന്നീട് അയാള്‍ സംസാരം തുടങ്ങുകയായിരുന്നു. ആ വാചകം വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റിയില്ല. കാരണം അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. തുടര്‍ന്ന് അയാള്‍ ആര്യയെ കിട്ടുമോ, ആര്യയെ വേണം എന്നൊക്കെ പറയാന്‍ തുടങ്ങിയെന്നും ആര്യ പറയുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ തനിക്ക് റെക്കോര്‍ഡ് ചെയ്യണമെന്ന് തോന്നിയെന്നും തുടര്‍ന്നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതതെന്നും ആര്യ പറയുന്നു. പിന്നാലെ വീഡിയോ പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ആര്യ.

കേസ് കൊടുക്കണം എന്ന താല്‍പര്യമില്ല. അങ്ങനെ ചെയ്തതു കൊണ്ട് എന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷയില്ല. അതിന് അപ്പുറം സംഭവിച്ചിട്ടും കേസ് കൊടുത്തിട്ട് ഒന്നും ഉണ്ടായിട്ടില്ലെന്നും ആര്യ പറയുന്നു. പക്ഷെ തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം ദേഷ്യം വന്നു. അനൂപാണ് തന്നെ നിര്‍ബന്ധിച്ച് കേസ് കൊടുപ്പിച്ചതെന്നും ആര്യ പറയുന്നുണ്ട്. അതേസമയം ഇയാളെ കണ്ടെത്തുമോ എന്നൊന്നും അറിയില്ലെന്നും ആര്യ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് താന്‍ അറിയിക്കാമെന്നും താരം പറയുന്നു. അനൂപാണ് തന്നെ നിര്‍ബന്ധിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് വിടുന്നതെന്നും ആര്യ പറയുന്നു.

Arya Badai

തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി നല്‍കിയിട്ടുണ്ട്. വിശദമായി തന്നെ മൊഴി നല്‍കിയിട്ടുണ്ട്. ഇതൊരു ഇന്റര്‍നെറ്റ് കോള്‍ ആണെന്നാണ് പോലീസ് അറിയിച്ചത്. എന്തോ അസുഖമുള്ള വ്യക്തിയാണ്. ഇതുപോലെ കുറേ ആളുകളുണ്ടാകാം. ഇയാള്‍ ഈ സമയത്ത് തന്നെ വേറെ ആരെയെങ്കിലും വിളിച്ച് മോശമായി സംസാരിക്കുന്നുണ്ടാകും. ഇതൊരു മാനസിക പ്രശ്‌നമാണെന്നും ആര്യ പറയുന്നു. ചികിത്സ വേണ്ടതാണെന്നും താരം പറയുന്നു. ആരാണ് ഇത് ചെയ്യുന്നത് എന്ന് അറിയാന്‍ ആഗ്രഹമുണ്ട്. കൂടുതല്‍ ഒന്നും ഇതേക്കുറിച്ച് ഷെയര്‍ ചെയ്യാന്‍ ഇല്ല ഭാവിയിലെ കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യാം എന്നും ആര്യ പറയുന്നു.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X