നിങ്ങള്‍ക്ക് കടിക്കുന്നുണ്ടേല്‍ വീട്ടില്‍ ഇരിക്കുന്നവരെ പോയി ചൊറിയുക! തെറിവിളിച്ചവന് ആര്യയുടെ മറുപടി
മലയാളികളുടെ പ്രിയങ്കരിയാണ് ആര്യ. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടി. ടെലിവിഷന്‍ ആണ് ആര്യയെ താരമാക്കുന്നത്. അഭിനേത്രിയായും അവതാരകയായുമെല്ലാം ആര്യ കയ്യടി നേടിയിട്ടുണ്ട്. ബഡായ് ബംഗ്ലാവിലൂടെയാണ് ആര്യ ശ്രദ്ധ നേടുന്നത്. ഇന്നും ആര്യയെ കാണുമ്പോള്‍ ആളുകള്‍ ബഡായി ബംഗ്ലാവിനെക്കുറിച്ച് പറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് ആര്യ ബഡായി എന്നാക്കിയതും ആ സ്‌നേഹം കാരണമാണ്.
അഭിനയത്തിനും അവതാരകയെന്നതിനും പുറമെ ബിഗ് ബോസ് മത്സാര്‍ത്ഥിയായും ആര്യ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. ഇതിന് പുറമെ സോഷ്യല്‍ മീഡിയയിലും താരമാണ് ആര്യ. ആര്യയുടെ പോസ്റ്റുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ആര്യയുടെ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളും ശ്രദ്ധ നേടാറുണ്ട്.

ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ഷോപ്പിലെ വിശഷങ്ങളും മറ്റും ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടികളും അഭിനന്ദനവും പിന്തുണയും മാത്രമല്ല ആര്യയ്ക്ക് കിട്ടാറുള്ളത്. നിരന്തരം സൈബര്‍ ആക്രമണങ്ങളും സദാചാര ആക്രമണങ്ങളും ആര്യ നേരിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ തനിക്ക് ലഭിച്ച മോശം കമന്റിന് ആര്യ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
ആര്യ പങ്കുവച്ചൊരു വീഡിയോയുടെ കമന്റില്‍ ഒരാള്‍ വന്ന് തെറി വിളിക്കുകയായിരുന്നു. അതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് പ്രതികരിക്കുകയായിരുന്നു ആര്യ. ഇന്‍ബോക്‌സില്‍ മെസേജ് ചെയ്താല്‍ അപ്പോള്‍ തെറി വിളിച്ച് ബ്ലോക്ക് ചെയ്യും എന്നാണ് തെറി വിളിച്ചു കൊണ്ടുള്ള കമന്റില്‍ പറയുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും തനിക്ക് ലഭിച്ച മെസജിന്റെ സ്‌ക്രീന്‍ ഷോട്ടും ആര്യ പങ്കുവച്ചിട്ടുണ്ട്.
''സാര്‍ നിങ്ങള്‍ക്ക് കടിക്കുന്നുണ്ടേല്‍ ദയവായ് വീട്ടില്‍ ഇരിക്കുന്നവരെ പോയി ചൊറിയുക. എന്തിനാ വെറുതെ എന്റെ നെഞ്ചത്തു കേറാന്‍ വരുന്നത്. അപേക്ഷ ഉപേക്ഷിക്കില്ല എന്ന പ്രതീക്ഷയോടെ ബഹുമാനപൂര്‍വ്വം, ബഡായി ആര്യ ഒപ്പ്'' എന്നായിരുന്നു ആര്യയുടെ മറുപടി. അതേസമയം ഇതാദ്യമായിട്ടല്ല സോഷ്യല്‍ മീഡിയയിലെ അതിക്രമങ്ങളെ ആര്യ നേരിടുന്നത്. മുമ്പൊരിക്കല്‍ ആര്യ പങ്കുവച്ച റീലിനെതിരെ ഒരാള്‍ വിമര്‍ശനവുമായി എത്തിയതും അതിന് ആര്യ നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു.

ട്രെന്റിംഗായിരുന്ന വാട്ട് ജുംക്ക എന്ന പാട്ടിന് ഡാന്‍സ് കളിക്കുന്നതായിരുന്നു ആര്യ അന്ന് പങ്കുവച്ച വീഡിയോ. ഇതിന് ഒരാള്‍ നല്‍കിയ കമന്റ് നാണമില്ലേ ബ്രാ ഇട്ടോണ്ട് ഡാന്‍സ് കളിക്കാന്‍ എന്നായിരുന്നു. പിന്നാലെ ആര്യ മറുപടിയുമായി എത്തി. അപ്പോ ഇടണ്ടായിരുന്നോ എന്നായിരുന്നു ആര്യയുടെ മറുപടി. ആര്യയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയും ചെയ്തു. മറ്റൊരിക്കല്‍ തനിക്ക് അശ്ലീല സന്ദേശം അയച്ചയാളെ ആര്യ തുറന്ന് കാണിച്ചതും വാര്‍ത്തയായിരുന്നു.
ഇയാളുടെ പേര് ചിത്രവും അടക്കം ആര്യ പങ്കുവച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം. ആര്യയുടെ കാല് നക്കണം എന്നായിരുന്നു യുവാവ് പറഞ്ഞത്. ''ബ്രോ, നിങ്ങള്‍ക്ക് കാര്യമായ മാനസിക പ്രശ്നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക. കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല'' എന്നാണ് ആര്യ അയാള്‍ക്ക് നല്‍കിയ മറുപടി.


Click it and Unblock the Notifications