ഭയങ്കര ജാഡ, ഡ്രഗ്ഗ്‌സ് അടിച്ചിട്ടുണ്ട്, തിരുകിയത് കൂള്‍ ആണോ? സൈബര്‍ ബുള്ളികളെ തുരത്തിയടിച്ച് ആര്യ

മലയാളികളുടെ പ്രിയങ്കരിയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ ആരംഭിച്ച് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടി. ബിഗ് ബോസ് മത്സരാര്‍ത്ഥിയായും ആര്യയെ മലയാളികള്‍ക്ക് അറിയാം. സീസണ്‍ 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. ഇതിനൊക്കെ പുറമെ സംരംഭക എന്ന നിലയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ആര്യ.

ഇതിനിടെ ഇപ്പോഴിതാ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ഒരു വീഡിയോയ്ക്ക് ലഭിച്ച കമന്റുകളെക്കുറിച്ചാണ് ആര്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. ഈ വീഡിയോയ്ക്ക് താഴെ ലഭിച്ച എല്ലാ ബുള്ളിയിംഗ് കമന്റുകള്‍ക്കും ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. എനിക്കും ഇരിക്കട്ടെ ഒരു മനസുഖം എന്നാണ് ആര്യ സ്‌റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.

Arya Badai

എസ് ഇ മീഡിയ കമ്പനിയുടെ പേജിലെ വീഡിയോയിലെ കമന്റുകള്‍ക്കാണ് ആര്യ മറുപടി നല്‍കിയിരിക്കുന്നത്. ബഡായി ബംഗ്ലാവ് ഇനി ഉണ്ടാകില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സോമന്റെ കൃതാവ് എന്ന സിനിമ കാണാനെത്തിയതായിരുന്നു ആര്യ. തന്നോടുള്ള ചോദ്യങ്ങള്‍ക്കെല്ലാം ആര്യ കൃത്യമായി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചില്‍ മോശം കമന്റുകളുമായി എത്തുകയായിരുന്നു.

ഭയങ്കര ജാഡ ആണ് ഇവര്‍ക്ക്. വലിയ സംഭവം ആണെന്ന ഭാവം. സത്യം അഹങ്കാരി. ആര്യ ഡ്രഗ്ഗ്‌സ് അടിച്ചിട്ടുണ്ട് എന്ന് തോന്നിയവരുണ്ടോ ആ ശരിയാ, എനിക്ക് തോന്നി. ഇവള്‍ ശരിയല്ല ബ്രോ. കഞ്ചാവാ കഞ്ചാവ്. ചോദിച്ച ചോദ്യത്തിനൊക്കെ നന്നായി മറുപടി കൊടുത്തു. പിന്നെ എങ്ങനെയാണ് ഇവരെ പിന്നേയും മോശമാക്കി സംസാരിക്കുന്നത്. ഒരു മനസുഖം.

അഹങ്കാരം തീരെയില്ല കുട്ടിയ്ക്ക് എന്നായിരുന്നു ഒരാളുടെ കമന്റ്. തീരെ എന്നാണ് ഇതിന് ആര്യ നല്‍കിയ മറുപടി. ഇവരൊന്നും രക്ഷപ്പെടില്ല. കാരണം വന്ന വഴി മറക്കാന്‍ പാടില്ലെന്ന് പറഞ്ഞയാളോട് ആര്യ പറഞ്ഞത് മാപ്പില്‍ ഹിസ്റ്ററി ഉണ്ട് ബ്രോ. സെറ്റ് ആണ്. എന്നാലും നന്നാവൂല പിശാശ് എന്നായിരുന്നു. എന്താ പോക്കറ്റില്‍ തിരുകുന്നത് കൂള്‍ ആണോ എന്നായിരുന്നു മറ്റൊരു കമന്റ്. ഹോട്ട് ആണെങ്കില്‍ പ്രോബ്ലം ഉണ്ടോ ബ്രോ? എന്നായിരുന്നു ഇയാളോട് ആര്യ ചോദിച്ചത്. അതേസമയം എല്ലാവര്‍ത്തും നിരത്തി കൊടുക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ എനിക്കും വേണ്ടെ ബ്രോ ഒരു മനസുഖം എന്നാണ് ആര്യ പറഞ്ഞത്.

നമ്മള്‍ ഒരാളോട് റിയലായി ഒരു അഞ്ച് പത്ത് മിനുറ്റ് സംസാരിക്കാത്ത പക്ഷം ഒരാളെ എങ്ങനെ വിലയിരുത്തും എന്നായിരുന്നു ഒരാളുടെ കമന്റ്. മലയാളി ഡാ എന്നായിരുന്നു ആര്യയുടെ മറുപടി. ഇതൊക്കെ മറുപടി കൊടുക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി മാത്രമാണ്. ആരാണ് ഇവര്‍ പറയുന്നത് കാര്യമാക്കുന്നത്. എനിക്ക് ഒരു ടൈംപാസ് അത്രയേയുള്ളൂ എന്നായിരുന്നു ആര്യയുടെ മറുപടി.

വളരെ നല്ല കാര്യം. വളിപ്പ് പരിപാടി എന്ന് പറഞ്ഞയാളോട് അതന്നെ എന്നാണ് ആര്യ പറഞ്ഞത്. ഇവരെന്തിനാണ് ബഡായി ബംഗ്ലാവ് വിട്ടതെന്നായിരുന്നു മറ്റൊരു കമന്റ്. ബഡായി ബംഗ്ലാവ് ഇല്ല, അതിനാല്‍ ഇവളും ഇല്ല എന്നാണ് ഇതിന് ആര്യ നല്‍കിയ മറുപടി. ഇവള്‍ ഇല്ലെങ്കില്‍ ബഡായി ബംഗ്ലാവ് ഇല്ലേ. ഒന്ന് പോടി നിന്നെ കണ്ടോണ്ട് ആണോ അവര്‍ ഈ പരിപാടി തുടങ്ങിയത് എന്നതായിരുന്നു മറ്റൊരു കമന്റ്. അതിന് ഏതാ ഇവള്‍. പോയി പണി നോക്കാന്‍ പറ ബ്രോ എന്നായിരുന്നു ആര്യയുടെ മറുപടി.

Arya Badai

ജാഡ ഒന്നുമില്ല, ശകലം എംഡിഎംഎല്‍മ മാത്രം എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍. അതുമാത്രം അല്ല ബ്രോ എന്നായിരുന്നു ആര്യയുടെ മറുപടി. ഇവള്‍ ഏതാ ഏതോ ഒരുത്തി. പുച്ഛം മാത്രം എന്ന് പറഞ്ഞപ്പോള്‍ മതി എന്തേലും മതി എന്നായിരുന്നു ആര്യയുടെ മറുപടി. ഇവള്‍ കല്ല് അടിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അല്ല സ്റ്റാര്‍ ആണെന്നായിരുന്നു ആര്യയുടെ മറുപടി. ഇതൊക്കെ ആരെടേയ് എന്ന് ചോദിച്ചയാള്‍ക്ക് ആര്യ നല്‍കിയ മറുപടി എന്റെ അമ്മായിയുടെ മോളാണ് എന്നായിരുന്നു.

ആര്യ ഡ്രസ് അടിച്ചിട്ടുണ്ട് എന്ന് തോന്നിയവര്‍ ഉണ്ടോ എന്നായിരുന്നു വേറൊരാളുടെ കമന്റ്. ഇതിനും ആര്യ മറുപടി നല്‍കുന്നുണ്ട്. ഹാ ശരിയാണ്. എനിക്ക് തോന്നി. ഇവളു ശരിയല്ല ബ്രോ. കഞ്ചാവാ കഞ്ചാവ് എന്നായിരുന്നു ആര്യയുടെ മറുപടി.

More from Filmibeat

Read more about: arya ആര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X