കല്യാണം 2025ല്‍! ചെക്കാന്‍ ആരാണ്? ഒടുവില്‍ മറുപടി നല്‍കി ആര്യ

മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ താരമാകുന്നത്. പിന്നാലെ ആര്യ സിനിമയിലുമെത്തി. അവതാരക എന്ന നിലയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട് ആര്യ. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരില്‍ ഒരാളാണ് ആര്യയെന്ന് നിസ്സംശയം പറയാം. പിന്നാലെ ബിഗ് ബോസിലും ആര്യ എത്തി. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും കയ്യടി നേടിയ താരമാണ് ആര്യ.

തന്റെ വ്യക്തിജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ ആര്യയ്ക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ആദ്യ വിവാഹം പിരിഞ്ഞതിനെക്കുറിച്ചൊക്കെ പലപ്പോഴായി ആര്യ തന്നെ സംസാരിച്ചിട്ടുണ്ട്. തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ട ബ്രേക്കപ്പിനെക്കുറിച്ചും ആര്യ സംസാരിച്ചിട്ടുണ്ട്. ബിഗ് ബോസിന് ശേഷം ആര്യയ്ക്ക് കടുത്ത സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ആ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ ആര്യയ്ക്ക് സാധിച്ചു.

Arya Badai

ഒരുകാലത്ത് തന്നെ വിമര്‍ശിച്ചവരെക്കൊണ്ട് പോലും കയ്യടിപ്പിക്കാന്‍ പിന്നീട് ആര്യയ്ക്ക് സാധിച്ചു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ആര്യ. താരത്തിന്റെ വിവാഹത്തെക്കുറിച്ചടക്കം ആരാധകര്‍ ചോദ്യങ്ങളുമായി എത്തുന്നുണ്ട്.

എപ്പോ കല്യാണം എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. പിന്നാലെ ഇയാള്‍ക്ക് മറുപടിയുമായി ആര്യയെത്തി. 2025. എന്നൊക്കെ ആണ് എന്റെ ആഗ്രഹം എന്നായിരുന്നു ആര്യയുടെ മറുപടി. ഇതിനടെ വരന്‍ ആരെന്ന് അറിയാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആരാ ചെക്കന്‍ എന്ന ചോദ്യത്തിന് ആര്യ നല്‍കിയ മറുപടി കിട്ടുമ്പോ പറയാം എന്നായിരുന്നു. മറ്റ് ചോദ്യങ്ങള്‍ക്കും ആര്യ മറുപടി പറയുന്നുണ്ട്.

കാഞ്ചീവരം തുടങ്ങാനുള്ള മോട്ടിവേഷന്‍ എന്തായിരുന്നു എന്നായിരുന്നു മറ്റൊരു ചോദ്യം. നിലനില്‍പ്പ് എന്നായിരുന്നു ആര്യയുടെ മറുപടി. സര്‍വൈവലിന് മീഡിയ ഇന്‍ഡസ്ട്രിയെ വിശ്വസിക്കാനാകില്ല. എനിക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങണമായിരുന്നു. എന്റെ പാഷനും പട്ടു സാരിയോടുള്ള ഇഷ്ടവുമാണ് എന്നെ കാഞ്ചീവരം തുടങ്ങാന്‍ പ്രചോദിപ്പിക്കുന്നതെന്നാണ് ആര്യ പറയുന്നത്.

Arya Badai

അവര്‍ വിളിച്ചാല്‍ ഏഷ്യാനെറ്റില്‍ പുതിയൊരു ഷോ ചെയ്യുമോ? എന്നായിരുന്നു മറ്റൊരു ചോദ്യം. ''വര്‍ക്ക് ഈസ് വര്‍ഷിപ്പ്. തീര്‍ച്ചയായും എനിക്ക് ചെയ്യാന്‍ തോന്നുകയാണെങ്കില്‍ ഏത് ചാനലിലും വര്‍ക്ക് ചെയ്യും. എനിക്ക് ഏഷ്യാനെറ്റിലെ കുറച്ച് ആളുകളുമായി വളരെ വ്യക്തിപരവും ആദരവുള്ളതുമായ അടുപ്പമുണ്ടായിരുന്നു. പക്ഷെ അവര്‍ തങ്ങളുടെ വൃത്തികെട്ട ചാനല്‍ പൊളിറ്റിക്‌സിനായി എന്നെ വല്ലാതെ നിരാശപ്പെടുത്തി. കുറച്ച് ആളുകളിലാണ് എനിക്ക് നിരാശ, അല്ലാതെ ചാനലിനെക്കുറിച്ചല്ല'' എന്നായിരുന്നു അതിന് ആര്യ നല്‍കിയ മറുപടി.

പഴയ ബഡായി ബംഗ്ലാവ് ടീമായ മുകേഷ്, പിഷു, അമ്മായി, മനോജ്, ധര്‍മ്മജന്‍ തുടങ്ങിയവരുമായി ഇപ്പോഴും അടുപ്പമുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. വളരെയധികം തന്നെ എന്നാണ് അതിന് ആര്യ നല്‍കുന്ന മറുപടി. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ആര്യ. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും തന്റെ ബ്രാന്റായ കാഞ്ചീവരത്തെക്കുറിച്ചുമൊക്കെ ആര്യ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറുണ്ട്. സെെബർ ആക്രമണത്തെ നേരിടുന്നതിലും ആര്യ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X