വിവാഹ മോചനം തെറ്റായ തീരുമാനമായിരുന്നുവോ? കുറ്റബോധമുണ്ടോ? മറുപടി നല്‍കി ആര്യ

മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ ജനപ്രീയായി മാറിയ മലയാളത്തിലെ ഏറ്റവും മികച്ച അവതാരകമാരില്‍ ഒരാളായി മാറുകയായിരുന്നു. പിന്നാലെ സിനിമയിലും സാന്നിധ്യം അറിയിച്ചു. ബിഗ് ബോസ് മത്സരാര്‍ത്ഥി എന്ന നിലയിലും ആര്യ കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ ജീവിതത്തില്‍ വിശേഷങ്ങള്‍ ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും ആര്യ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹ മോചനത്തെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെയുള്ള ആര്യയുടെ വാക്കുകള്‍ വാര്‍ത്തയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.

Arya Badai

വിവാഹ മോചനം എന്ന തീരുമാനം ഓര്‍ത്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് ആര്യ മറുപടി നല്‍കിയിരിക്കുന്നത്. കുറ്റബോധം തോന്നിയിരുന്നില്ലെന്ന് പറഞ്ഞാല്‍ കള്ളമായിപ്പോകുമെന്നാണ് ആര്യ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ലെന്നും താന്‍ സന്തുഷ്ടയാണെന്നും ആര്യ പറയുന്നു.

''റിഗ്രറ്റ് ചെയ്തിരുന്നില്ല എന്ന് പറഞ്ഞാല്‍ കള്ളമായിപ്പോകും. ഇപ്പോള്‍ ഞാന്‍ റിഗ്രറ്റ് ചെയ്യുന്നില്ല. ഒരു സമയത്ത് ഭയങ്കരമായി റിഗ്രറ്റ് ചെയ്തിരുന്നു. തെറ്റായ തീരുമാനമായിരുന്നുവോ എന്ന് തോന്നിയിരുന്നു. ഒറ്റപ്പെടുന്ന സമയത്തൊക്കെ. ആ സമയത്ത് അങ്ങനെ തോന്നും. പിന്നീട് പതിയെ ഞാന്‍ തന്നെ കരുത്തയായി അതില്‍ നിന്നും പുറത്തു വന്നു. അദ്ദേഹവും അതില്‍ നിന്നും പുറത്തു വന്നു. ഇപ്പോള്‍ റിഗ്രറ്റ് ചെയ്യുന്നില്ല. ഞങ്ങള്‍ ചെയ്യുന്നത് കോ പാരന്റിംഗ് ആണ്. ഒന്നിച്ചല്ലെങ്കിലും ഒരു കുഞ്ഞിനെ വളര്‍ത്തുന്നുവെന്നത് നല്ല കാര്യമാണ്. അദ്ദേഹവും വിവാഹിതനായി. അതിലും സന്തോഷിക്കുന്നു'' എന്നാണ് ആര്യ പറയുന്നത്.

അതേസമയം ക്യൂ ആന്റ് എയ്ക്കിടെ ഒരാള്‍ ആര്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. വീണ്ടും കല്യാണം കഴിക്കാന്‍ പ്ലാനുണ്ടോ? എന്നെ കല്യാണം കഴിക്കുമോ? നിങ്ങളേയും റോയയേയും നന്നായി നോക്കും. നിങ്ങളെയൊരു മാലാഖയെ പോലെ നോക്കാം എന്നായിരുന്നു യുവാവ് പറഞ്ഞത്. ഇയാള്‍ക്ക് മറുപടി നല്‍കുകയു ചെയ്തിരുന്നു ആര്യ.

ദാറ്റ്‌സ് സോ സ്വീറ്റ്. ഞാന്‍ ശരിക്കും ഇംപ്രസ്ഡ് ആയി. പക്ഷെ നിങ്ങള്‍ക്കൊരു പ്രൊഫൈല്‍ പിക്ചര്‍ പോലുമില്ലല്ലോ? അക്കൗണ്ട് പേരും ഫേക്കാണ്. പേരില്ല, മുഖമില്ല, ഒന്നുമില്ല. പിന്നെ ഞാന്‍ എങ്ങനെ ഈ പ്രൊപ്പോസല്‍ സ്വീകരിക്കും എന്നായിരുന്നു ആര്യ നല്‍കിയ മറുപടി. അതേസമയം, കല്യാണ പ്ലാന്‍ എന്താണെന്ന് മറ്റൊരാള്‍ ചോദിച്ചപ്പോള്‍ വലിയ പ്ലാനുകളുണ്ട്. വലിയ പ്ലാനുകള്‍ മാത്രം. പ്ലാനുള്‍ കുറേയുണ്ട്. പക്ഷെ നടക്കുമോ എന്ന് മാത്രം അറിയില്ലെന്നായിരുന്നു ആര്യയുടെ മറുപടി.

Arya

ചിലർ താരത്തോട് കുറ്റസമ്മതം നടത്തുകയും ചെയ്യുന്നുണ്ട്. ബിഗ് ബോസ് സമയത്ത് ഞാനും നിങ്ങളെ വെമ്പാല എന്ന് വിളിച്ചിരുന്നു. അന്ന് മുതല്‍ നിങ്ങളെ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോള്‍ എനിക്കറിയാം ഞാന്‍ തെറ്റായിരുന്നു എന്ന് എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റ് വായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി എന്നാണ് ആര്യ പറഞ്ഞത്. ഇതുപോലെ ഒന്ന് രണ്ടു പേര്‍ മെസേജ് അയിച്ചിട്ടുണ്ട്. തെറ്റിദ്ധരിച്ചിരുന്നുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കുന്നുവെന്നും പറഞ്ഞ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നു. അത് പറയാനുള്ള മനസുണ്ടായല്ലോ എന്നും ആര്യ പറഞ്ഞു.

എല്ലാവരോടും ഒന്നേ പറയാനുള്ളു. ഇതൊരു ഷോ ആണ്. ബിസിനസ് ആവശ്യത്തിന് വേണ്ടി നടത്തുന്നൊരു ഷോയാണിത്. ഇതില്‍ വരുന്ന ടെലികാസ്റ്റ് വച്ചിട്ട് അകത്ത് പോകുന്നവരെ വ്യക്തിപരമായി ജഡ്ജ് ചെയ്യരുതെന്നാണ് ആര്യ പറഞ്ഞത്. പുറത്ത് വന്ന ശേഷം അവര്‍ ജീവിതത്തില്‍ എങ്ങനെയാണെന്ന് നോക്കൂ, എന്നിട്ട് ജഡ്ജ് ചെയ്യൂ എന്നും ആര്യ പറഞ്ഞു. അതിനകത്ത് കാണുന്നത് വച്ച് അവരുടെ വ്യക്തിത്വതവും മാനസികാവസ്ഥയും ജഡജ് ചെയ്യരുതെന്നും ആര്യ വ്യക്തമാക്കിയിരുന്നു.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X