എനിക്ക് തെറ്റുപറ്റി, അഡ്ജസ്റ്റ് ചെയ്യാമായിരുന്നു! ഡിവോഴ്‌സിന് കാരണം വേറെ ബന്ധമല്ല; തുറന്ന് പറഞ്ഞ് ആര്യ

തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട് ആര്യ. ആദ്യ വിവാഹം തകര്‍ന്നതിനെക്കുറിച്ചും പ്രണയ തകര്‍ച്ചയെക്കുറിച്ചുമൊക്കെയുള്ള ആര്യയുടെ വെളിപ്പെടുത്തലുകള്‍ വാര്‍ത്തയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ.

വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്യ മനസ് തുറന്നത്. തനിക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നതിനാലാണ് വിവാഹ ബന്ധം തകര്‍ന്നത് എന്ന പ്രചരണത്തിനെതിരെയാണ് ആര്യ അഭിമുഖത്തില്‍ സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Arya Badai

''ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല ഞാനും മുന്‍ ഭര്‍ത്താവും എന്തിനാണ് പിരിഞ്ഞതെന്ന്. ഞാന്‍ പറഞ്ഞത് ഞങ്ങള്‍ പിരിയാനുള്ള കാര്യത്തില്‍ തെറ്റ് കൂടുതലും വന്നിട്ടുള്ളത് എന്റെ ഭാഗത്തു നിന്നും ആണെന്നായിരുന്നു. ഒരു വിവാഹ ജീവിതത്തില്‍ തെറ്റുകള്‍ എന്ന് പറയുന്നത് ചീറ്റിംഗ് മാത്രമല്ല. ആരാണ് അങ്ങനെ പറഞ്ഞത്? അങ്ങനൊരു പ്രസ്താവന ആരാണ് പറഞ്ഞത്? ആരും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞിരുന്നുവോ എനിക്ക് വേറൊരു ബന്ധമുണ്ടായിരുന്നുവെന്നോ കാമുകനുണ്ടായിരുന്നതു കൊണ്ടാണ് ഡിവോഴ്‌സ് ആയതെന്ന്? എന്നാണ് ആര്യ ചോദിക്കുന്നത്.

ആള്‍ക്കാര്‍ അങ്ങ് തീരുമാനിച്ചു. ഇവള്‍ വേറൊരുത്തന്റെ കൂടെ പോയതു കൊണ്ടാണ് ഡിവോഴ്‌സ് ആയതെന്ന്. അങ്ങനെ ഞാനും പറഞ്ഞിട്ടില്ല. എന്റെ മുന്‍ ഭര്‍ത്താവും പറഞ്ഞിട്ടില്ല. ഞങ്ങള്‍ രണ്ടു പേരുടെ വീട്ടുകാരും പറഞ്ഞിട്ടില്ല. ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ പിരിഞ്ഞതിന് പിന്നില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാരണങ്ങളുണ്ടെന്നാണ് ആര്യ പറയുന്നത്. അത് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് പോലും അതെന്താണെന്ന് വ്യക്തമായി അറിയില്ല. പൂര്‍ണ്ണമായും എന്റേയും അദ്ദേഹത്തിന്റേയും തീരുമാനമായിരുന്നുവെന്നും ആര്യ പറയുന്നു.

എന്റെ ഭാഗത്തെ തെറ്റെന്ന് പറഞ്ഞതിന്റെ കാരണം, വേണെങ്കില്‍ എനിക്ക് കുറേ കാര്യങ്ങള്‍ അഡ്ജസ്റ്റ് ചെയ്ത് പോകാമായിരുന്നു. പക്ഷെ അവിടെ ഞാന്‍ വാശി കാണിച്ചു. അതാണ് എനിക്ക് പറ്റിയ തെറ്റ്. വേണമെങ്കില്‍ എന്തെങ്കിലും ആവട്ടെ, കുഞ്ഞിന് വേണ്ടി എന്ന് പറഞ്ഞ് എനിക്ക് വീട്ടു വീഴ്ച ചെയ്യാമായിരുന്നു. അന്ന് ഞാന്‍ അങ്ങനൊരു തീരുമാനം എടുത്തിരുന്നുവെങ്കില്‍ ഇന്ന് ഞങ്ങള്‍ ഒരുമിച്ച് തന്നെ ഉണ്ടായേനെ എന്നും ആര്യ പറയുന്നു.

Arya Badai

പക്ഷെ ഞാന്‍ ആ തീരുമാനം എടുത്തില്ല. എനിക്ക് തീരെ പക്വതയുണ്ടായിരുന്നില്ല. 23-24 വയസാണ്. അന്ന് അങ്ങനൊന്നും ചിന്തിച്ചില്ല. എനിക്ക് ഈഗോയായിരുന്നു. പതിനെട്ടാം വയസില്‍ കല്യാണം, 21-ാം വയസില്‍ അമ്മയായെന്നും ആര്യ പറയുന്നുണ്ട്. മകളെ താനും മുന്‍ ഭര്‍ത്താവും ചേര്‍ന്ന് കോ പാരന്റിംഗ് ചെയ്യുകയാണ്. അദ്ദേഹം ഇപ്പോള്‍ വിവാഹിതനാണ്. അവര്‍ തന്നെയാണ് ഒരുമിക്കേണ്ടിയിരുന്നവര്‍. തങ്ങള്‍ സുഹൃത്തുക്കളാണെന്നും ആര്യ പറയുന്നുണ്ട്.

ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യ താരമാകുന്നത്. പിന്നീട് ടെലിവിഷനിലെ നിറ സാന്നിധ്യമായി മാറി. അവതാരകയെന്ന നിലയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് ആര്യ ബിഗ് ബോസിലെത്തുന്നത്. സോഷ്യല്‍ മീഡിയയിലേയും സജീവ സാന്നിധ്യമാണ് ആര്യ. ബിഗ് ബോസിന് ശേഷം കടുത്ത സൈബര്‍ ആക്രമണം നേരിട്ടിരുന്നു ആര്യയ്ക്ക്. എന്നാല്‍ ഇന്ന് തന്റെ വിമര്‍ശകരെ പോലും ആരാധകരാക്കി മാറ്റാന്‍ സാധിച്ചിട്ടുണ്ട് ആര്യയ്ക്ക്.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X