ക്യൂട്ട് ചിരി ഉണ്ടായിട്ടും കാര്യമില്ല, ഞാനും സിംഗിള്‍; ക്യൂട്ട് റീലുമായി ആര്യ; കമന്റുകള്‍ക്ക് രസികന്‍ മറുപടി

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ആര്യ. താരം പങ്കുവെക്കുന്ന റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായാകാറുണ്ട്. ഇപ്പോഴിതാ രസകരമായൊരു റീലുമായി എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ട്രെന്റായി മാറിയിരിക്കുന്ന എന്ന സൊല്ല റീലുമായാണ് ആര്യ എത്തിയിരിക്കുന്നത്. പക്ഷെ രസകരമായൊരു ട്വിസ്റ്റുണ്ട് ആര്യയുടെ വീഡിയോയില്‍.

ഒടുവില്‍ ഔദ്യോഗികമാക്കാനുള്ള സമയമായിരിക്കുന്നു എന്ന കുറിപ്പോടെ ആര്യ പങ്കുവച്ച വീഡിയോ ആദ്യം കണ്ടപ്പോള്‍ താരം തന്റെ കാമുകനെ പരിചയപ്പെടുത്തുകയാണോ എന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ കമിതാക്കള്‍ ചെയ്യുന്ന വീഡിയോ ആര്യ ചെയ്തപ്പോള്‍ ആര്യ മാത്രമേയുള്ളൂ എന്നതാണ് ട്വിസ്റ്റ്. വെറുതെ ആളെ കളിയാക്കാന്‍ ഓരോരോ ട്രെന്റും കൊണ്ട് വന്നോളും. അപ്പോ ശരി എന്നാല്‍ എന്നും ആര്യ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നുണ്ട്.

Arya

പിന്നാലെ രസകരമായ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ചില കമന്റുകള്‍ക്ക് ആര്യയും മറുപടി നല്‍കുന്നുണ്ട്. എവിടെ ആള്‍ എവിടെ എന്നായിരുന്നു ഒരു കമന്റ്. നോക്കിയിരുന്നോ ഇപ്പോ വരും എന്നായിരുന്നു അതിന് ആര്യ നല്‍കിയ മറുപടി. വല്ല പാടാത്തോ പറമ്പത്തോ മേഞ്ഞ് നടക്കുന്നുണ്ടാകും. കാത്തിരിക്കൂ ചിലപ്പോള്‍ വന്നാലോ എന്ന് പറഞ്ഞയാള്‍ക്ക് ആര്യ നല്‍കിയ മറുപടി എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ എന്നായിരുന്നു.

ഞാന്‍ സിംഗിള്‍ ആണേ എന്നായിരുന്നു ഒരാളുടെ കമന്റ്. ഞാനും എന്നാണ് അതിന് ആര്യ നല്‍കിയ മറുപടി. ഇത്ര ക്യൂട്ട് സ്‌മൈല്‍ ഉണ്ടായിട്ടും വലിച്ചു നോക്കിയപ്പോള്‍ ആരേയും കിട്ടിയില്ലേ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ക്യൂട്ട് സ്‌മൈല്‍ ഉണ്ടായിട്ട് കാര്യമില്ലെന്ന് ഇപ്പോ മനസിലായില്ലേ എന്നാണ് ആര്യയുടെ രസകരമായ മറുപടി.

അതേസമയം ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനൊരു സാഹചര്യം ആര്‍ക്കും വരാതിരിക്കട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ സാഹചര്യത്തിന് എന്താണ് പ്രശ്‌നം എന്ന് അയാളോട് ആര്യ ചോദിക്കുന്നുണ്ട്. അങ്ങനെ വലിക്കുമ്പോള്‍ ഒരാള്‍ വരണം. അത് ഇല്ലാതെയാകുമ്പോള്‍ ഉണ്ടാകുന്ന വിഷമം. അത്രയും ഉദ്ദേശിച്ചുള്ളൂ. നിങ്ങള്‍ക്ക് വിഷമം ആയെങ്കില്‍ സോറി എന്നായിരുന്നു അയാള്‍ നല്‍കിയ മറുപടി. ഇതിനൊക്കെ എന്തിനാ വിഷമിക്കുന്നേ എന്റെ പൊന്നു ബ്രോ. വലിക്കാണ്ടിരുന്നാല്‍ പോരെ പ്രശ്‌നം തീര്‍ന്നില്ലേ എന്നാണ് അതിന് ആര്യ നല്‍കിയ മറുപടി.

ആര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. വിമര്‍ശനങ്ങളുണ്ടെങ്കിലും കൂടുതല്‍ പേരും ആര്യയുടെ വീഡിയോ ആസ്വദിക്കുന്നുണ്ടെന്നാണ് കമന്റുകള്‍ വ്യക്തമാക്കുന്നത്.

Arya

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ മലയാളികളുടെ പ്രിയങ്കരിയാകുന്നത്. പിന്നീട് മലയാളത്തിലെ മുന്‍നിര അവതാരകയായി മാറുകയായിരുന്നു ആര്യ. തുടര്‍ന്നാണ് താരം ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. എന്നാല്‍ ബിഗ് ബോസ് സമയത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു ആര്യയ്ക്ക്.

സൈബര്‍ ആക്രമണങ്ങള്‍ ബിഗ് ബോസിന് ശേഷവും ആര്യയെ പിന്തുടര്‍ന്നു. തന്റെ വിഷാദരോഗത്തെക്കുറിച്ചും സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ചുമൊക്കെയുള്ള ആര്യയുടെ തുറന്ന് പറച്ചില്‍ വാര്‍ത്തായയിരുന്നു. അതേസമയം ഒരു സമയത്ത് തന്നെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത വരെ പോലും പിന്നീട് തന്റെ ആരാധകരാക്കി മാറ്റാന്‍ ആര്യയ്ക്ക് സാധിച്ചിട്ടുണ്ട്.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X