മീറ്റപ്പിന് ആര്യയേയും സിബിനേയും വിളിച്ചില്ലേ? ബിഗ് ബോസ് താരങ്ങളോട് ചെയ്യുന്നത്; തുറന്ന് പറഞ്ഞ് ആര്യ

മലയാളികള്‍ക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ കടന്നു വന്ന ആര്യ മലയാള ടെലിവിഷനിലെ ഏറ്റവും മികച്ച അവതാരകമാരില്‍ ഒരാളായി മാറുകയായിരുന്നു. സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിനും അവതരണത്തിന് പുറമെ സംരംഭക എന്ന നിലയിലും ആര്യ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. ആര്യയുടെ കാഞ്ചീവരം എന്ന വസ്ത്ര വ്യാപാര കേന്ദ്രം മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്.

ഇതിനിടെ ആര്യ ബിഗ് ബോസിലുമെത്തിയിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. ജനപ്രീയയായിരുന്നു ആര്യയുടെ ജീവിതം മാറ്റി മറിക്കുന്നതായിരുന്നു ബിഗ് ബോസ്. ഷോയില്‍ പങ്കെടുത്തതോടെ ആര്യയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം തന്നെ നടന്നിരുന്നു. ഷോയില്‍ നിന്നും പുറത്തിറങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും ആര്യയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

Arya Badai

ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ആര്യ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. വരാന്‍ പോകുന്ന ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്നായിരുന്നു ഒരു ചോദ്യം. ജീവിതത്തില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കില്‍ ഷോയുടെ ഭാഗമാകാം എന്നാണ് ആര്യ നല്‍കിയ മറുപടി.

ബിഗ് ബോസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? എന്നായിരുന്നു മറ്റൊരു ചോദ്യം. എനിക്ക് എന്റെ ഭാഗം പറയണമെന്ന് തോന്നുകയും എന്നെ വലിച്ചിടുകയും ചെയ്യുന്ന കാര്യങ്ങളിലാണ് ഞാന്‍ സംസാരിക്കുന്നത്. കേള്‍ക്കണമെന്നുള്ളവര്‍ക്ക് കേള്‍ക്കാം അല്ലാത്തവര്‍ക്ക് അവഗണിക്കാം. അത്ര ലളിതമാണ് കാര്യം. തങ്ങളുടെ ഭാഗം പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ആര്യ പറയുന്നു.

ബിഗ് ബോസ് മീറ്റപ്പിന് ചേച്ചിയെ വിളിച്ചില്ലേ? എന്നായിരുന്നു മറ്റൊരു ചോദ്യം. വിളിച്ചു, പോയില്ല. എന്നായിരുന്നു അതിന് ആര്യ നല്‍കിയ മറുപടി. കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് താരങ്ങളുടെ മീറ്റപ്പ് നടന്നത്. ഇതുവരെയുള്ള മിക്ക സീസണുകളിലേയും താരങ്ങള്‍ മീറ്റപ്പിനെത്തിയിരുന്നു.

Arya Badai

ബിഗ് ബോസിന് ശേഷം ഞങ്ങളുടെ പഴയ ആര്യയെ നഷ്ടമായി. എപ്പോഴാണ് ബഡായി ആര്യയായി തിരികെ വരിക? എന്നായിരുന്നു അടുത്ത ചോദ്യം. അതാണ് ഈ ഷോ ആളുകളോട് ചെയ്യുന്നത്. അവര്‍ മത്സരാര്‍ത്ഥികളെക്കുറിച്ച് തീര്‍ത്തും വിഭിന്നമായൊരു കാഴ്ചപ്പാടാണ് പ്രേക്ഷകര്‍ക്ക് നല്‍കുക. പിന്നെ അവരെ മറ്റൊരു തരത്തില്‍ കാണാന്‍ സാധിക്കില്ല. ദയവു ചെയ്ത് ഞങ്ങളെ വേറൊരു കാഴ്ചപ്പാടിലൂടെ കാണുക, അപ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലാക്കാനാകും. മനസില്‍ നിന്നും ബിഗ് ബോസ് ആര്യയെ മാറ്റി നിര്‍ത്തുക. അപ്പോള്‍ ഞാന്‍ എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാകും. നിങ്ങളെ പോലെ എല്ലാ വികാരങ്ങളുമുള്ള സാധാ മനുഷ്യനാണ് എന്നാണ് ആര്യ നല്‍കുന്ന മറുപടി.

സിബിനെ ബിഗ് ബോസ് മീറ്റപ്പിന് വിളിച്ചിരുന്നുവോ? എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്റെ അറിവില്‍ അവര്‍ വിളിച്ചിട്ടില്ല. പരാതിയില്ല. അവന്‍ ഓക്കെയാണ്. പീസ് എന്നാണ് ആര്യ നല്‍കുന്ന മറുപടി.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X