മുകേഷുമായി അഡ്ജസ്റ്റ്‌മെന്റ് ചെയ്‌തോ? ഏഷ്യാനെറ്റിലെ പലര്‍ക്കും കിടന്നുകൊടുത്തില്ലേ? മറുപടി നല്‍കി ആര്യ
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്. അതുകൊണ്ട് തന്നെ ആര്യ ബഡായിയെന്നാണ് ആര്യ ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ. തന്റെ സോഷ്യല്‍ മീഡിയ പേജിലും ആര്യ സ്വീകരിച്ചിരിക്കുന്നത് ഇതേ പേരു തന്നെയാണ്. മിനി സ്‌ക്രീനിന് പിന്നാലെ സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ആര്യ. ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്നു ആര്യം.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. ഇപ്പോഴിതാ തന്നോടുള്ള ഒരാളുടെ ചോദ്യത്തിന് ആര്യ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഒരാള്‍ ആര്യയോട് മോശം ചോദ്യവുമായി എത്തിയത്. മുകേഷുമായി ബഡായി ബംഗ്ലാവ് സമയത്ത് അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടി വന്നിട്ടുണ്ടോ? എന്നടക്കമുള്ള അശ്ലീല ചോദ്യവുമായാണ് ആരാധകനെത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

''മുകേഷുമായി ബഡായി ബംഗ്ലാവ് സമയത്ത് അഡ്ജസ്റ്റ്‌മെന്റ് ചെയ്യേണ്ടി വന്നിട്ടുണ്ടോ? ഏതാണ്ട് ആറ് വര്‍ഷം റണ്‍ ചെയ്ത പരിപാടി അല്ലേ. അതോണ്ട് ചോദിച്ചതാ. അതുപോലെ സിബിന്‍ പ്രശ്‌നത്തിന് മുമ്പ് മറ്റ് അവതരാകര്‍ ഉണ്ടെങ്കിലും ഏഷ്യാനെറ്റ് എപ്പോഴും എല്ലാ പരിപാടികള്‍ക്കും തിരഞ്ഞെടുത്തിരുന്നത് നിങ്ങളെയായിരുന്നു, എന്തുകൊണ്ട്? നീ ഏഷ്യാനെറ്റില്‍ ഉള്ള പലര്‍ക്കും കിടന്നു കൊടിത്തിട്ട് അല്ലേ ലാലേട്ടന്‍ ബര്‍ത്ത് ഡേ എപ്പിസോഡ് ഉള്‍പ്പടെ പല പരിപാടികളുടേയും അവതരാകയായിട്ട് വന്നത്?'' എന്നായിരുന്നു മെസേജ്.
ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം. 'ഇതാ എത്തി. ഭലേ ഭേഷ്! യഥാര്‍ത്ഥ അക്കൗണ്ട് പോലുമല്ല. നട്ടെല്ല് ഉണ്ടെങ്കില്‍ വന്ന് എന്റെ മുഖത്ത് നോക്കി സംസാരിക്കൂ' എന്നായിരുന്നു ആര്യ നല്‍കിയ മറുപടി. പിന്നാലെ ആര്യയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.
നേരത്തെയും തന്നോട് മോശമായ ചോദ്യം ഉന്നയിച്ചയാള്‍ക്ക് ആര്യ മറുപടി നല്‍കിയിരുന്നു. ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട വിഷയം കരണം ഒതുക്കിയതായി തോന്നുന്നുണ്ടോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. നിങ്ങളെല്ലാവരും എന്നെ ഒരു പ്രത്യേക ചാനലില്‍ സ്ഥിരമായി കാണാറുള്ളതിനാലായിരിക്കും അങ്ങനെ തോന്നിയത്. അതുപോലെ ബിഗ് ബോസ് പ്രശ്‌നം കാരണം എന്നെ ഒതുക്കിയതായി തോന്നിയിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമായി പോകും എന്നായിരുന്നു ആര്യയുടെ മറുപടി.

പക്ഷെ വിഷമമില്ല. മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡുകളുടെ സഹ അവതാരകയായി മഴവില്‍ മനോരമയില്‍ ഉടന്‍ ഞാന്‍ വരും എന്നും ആര്യ പറയുന്നുണ്ട്. കൂടാതെ വിവാഹജീവിതത്തില്‍ പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന ചോദ്യത്തിനു ആര്യ മറുപടി പറയുന്നുണ്ട്.
കഠിനമാണെന്ന് എനിക്കറിയാം. ശരിയായ കാരണങ്ങളാല്‍ നിങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ എനിക്ക് പറയാന്‍ കഴിയുന്നത് നിങ്ങള്‍ക്ക് ഒരു തീരുമാനമെടുക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്നാണ്. നിങ്ങളുടെ സന്തോഷവും മനസമാധാനവുമാണ് ഏറ്റവും പ്രധാനം. എന്ത് വന്നാലും ഒരു കാര്യത്തിനും നിങ്ങള്‍ ഈ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പാക്കുക എന്നാണ് നടി പറഞ്ഞത്.


Click it and Unblock the Notifications