'ആവശ്യത്തിന് മനസുഖം കിട്ടിയെന്ന് കരുതുന്നു'; മകളുടെ ബര്‍ത്ത് ഡേ റീലില്‍ തെറി കമന്റ്; മറുപടി നല്‍കി ആര്യ
അസഭ്യം പറഞ്ഞയാള്‍ക്കെതിരെ നടി ആര്യ. തന്റെ മകളുടെ ബര്‍ത്ത് ഡേ റീലില്‍ തെറി കമ്മന്റ് ഇട്ടയാളെ തുറന്നു കാട്ടുകയാണ് ആര്യ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം. ഒരു മനസുഖം എന്ന് പറഞ്ഞാണ് ആര്യ വീഡിയോ പങ്കുവെക്കുന്നത്. പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. നിരവധി പേര്‍ ആര്യയ്ക്ക് പിന്തുണയുമായി എത്തുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെ മകളുടെ ജന്മദിനം. മകളുടെ പിറന്നാള്‍ ആര്യ ഗംഭീരമായി തന്നെ ആഘോഷിക്കുകയും ചെയ്തു. ഇതിന്റെ റീലും കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ചിരുന്നു. എന്നാല്‍ ഈ വീഡിയോയുടെ താഴെ ഒരാള്‍ തെറി കമന്റുമായി എത്തുകയായിരുന്നു. ഈ കമന്റും അതിട്ട വ്യക്തിയുടെ പേരുമെല്ലാം പുറത്തു വിട്ടു കൊണ്ടാണ് ആര്യ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.

''രണ്ട് മൂന്ന് ദിവസം മുമ്പ് എന്റെ മകളുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയുടെ റീല്‍ പങ്കുവച്ചിരുന്നു. അവള്‍ക്ക് 13 വയസ് ആയതിന്റെ പാര്‍ട്ടി ഉണ്ടായിരുന്നു. അതിന്റെ റീലാണ് പങ്കുവച്ചത്. ആ റീല്‍ ഇപ്പോഴും എന്റെ ഇന്‍സ്റ്റഗ്രാമിലുണ്ട്. അതിന്റെ താഴെ വന്ന അതിമനോഹരമായൊരു കമന്റാണ് ഞാന്‍ ഇവിടെ പങ്കുവച്ചിരിക്കുന്നത്. മിഥുനം 2.0 എന്നാണ് പേര്. റിയല്‍ അക്കൗണ്ടാണോ ഫേക്ക് അക്കൗണ്ടാണോ എന്നറിയില്ല. കയറി നോക്കിയിരുന്നു. പക്ഷെ പ്രൈവറ്റ് അക്കൗണ്ട് ആണ്.'' എന്നാണ് ആര്യ പറയുന്നത്.
''ബര്‍ത്ത് ഡേ റീലിന്റെ താഴെ വന്ന് ഇങ്ങനൊരു കമന്റ് ഇട്ടിരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. ചിലപ്പോള്‍ ഒരു മനസുഖത്തിന് വേണ്ടിയിട്ടായിരിക്കാം. എന്നാല്‍ പിന്നെ മനസുഖം ഇത്തിരി അധികം ആയിക്കോട്ടെ എന്നു കരുതിയാണ് ഈ വീഡിയോ ചെയ്യുന്നത്. ആവശ്യത്തിന് മനസുഖം അദ്ദേഹത്തിന് കിട്ടിയെന്ന് കരുതുന്നു'' എന്നും ആര്യ പറയുന്നു.
''എന്തായാലും ഇങ്ങനൊരു വീഡിയോ ഇവിടെ പങ്കുവെക്കുന്നത് കൊണ്ട് എനിക്ക് ചെറിയൊരു മനസുഖം കിട്ടുന്നുണ്ട് കെട്ടോ. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ. തനിക്കും മനസുഖം, എനിക്കും മനസുഖം. ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് കാണാം.'' എന്നും ആര്യ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് ആര്യയ്ക്ക് പിന്തുണയുമായി എത്തുന്നത്.

'അയാളുടെ വീട്ടില്‍ ഇങ്ങനെ ആയിരിക്കും ജന്മദിന ആശംസ പറയുന്നേ, വീട്ടിലുള്ള അച്ഛനും അമ്മയും ഇങ്ങനെ ആയിരിക്കും വളര്‍ത്തിയത്. ഭാര്യയും മക്കളും ഒന്നും ഇല്ലായിരിക്കും, ആവശ്യത്തിന് മനസുഖം കൊടുത്ത ചേച്ചി തന്നെ ഹീറോ, പോട്ടെ ചേച്ചി വിട്ട് കള കുറെ ഞരമ്പ് രോഗി കളുടെ ഇടെയിലല്ലേ നമ്മള്‍ ജീവിക്കുന്നത്, ജീവിതത്തില്‍ എങ്ങും എത്തിപ്പെടാതെ തോറ്റുപോയവന് മറ്റുള്ളവരുടെ ജീവിതത്തിലെ സന്തോഷം കാണുമ്പോ ഉണ്ടാകുന്ന വേദനയാണ്
അവനിലെ മറ്റൊരു സന്തോഷം, കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി. മിഥുനം അണ്ണന്റെ മുഖത്തേക്ക് നോക്കിക്കേ ഇപ്പോ എന്തൊരു ചൈതന്യം' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
അതേസമയം ആര്യയുടെ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍ക്ക് ഇയാള്‍ മറുപടി നല്‍കുന്നുണ്ട്. പുതിയ കമന്‍റുകളോട് ആര്യ ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











