മാലാഖയെ പോലെ നോക്കാം, മോളേയും നന്നായി നോക്കും; എന്നെ കല്യാണം കഴിക്കാമോ? മറുപടി നല്‍കി ആര്യ
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമായി മാറുന്നത്. പിന്നീട് സിനിമകളിലുമെത്തി. അവതാരകയായി കയ്യടി നേടാന്‍ സാധിച്ച ആര്യ അഭിനേത്രിയായും സാന്നിധ്യം അറിയിച്ച ശേഷമാണ് ബിഗ് ബോസിലെത്തുന്നത്. ബി്ഗ ബോസ് മലയാളം സീസണ്‍ 2 വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആര്യ. തന്റെ വിഷാദ രോഗത്തെക്കുറിച്ചും ജീവിതത്തില്‍ സംഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ ആര്യ തുറന്ന് പറഞ്ഞിട്ടുണ്ട്. പലര്‍ക്കും ആര്യ ഒരു പ്രചോദനമാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട് ആര്യ. ഇപ്പോഴിതാ ആര്യയുടെ ക്യു ആന്റ് എ ശ്രദ്ധ നേടുകയാണ്.

ക്യു ആന്റ് എയില്‍ രസകരമായ പല ചോദ്യങ്ങള്‍ക്കും ആര്യ മറുപടി പറയുന്നുണ്ട്. ഇതിനിടെ ഒരാള്‍ ആര്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. വീണ്ടും കല്യാണം കഴിക്കാന്‍ പ്ലാനുണ്ടോ? എന്നെ കല്യാണം കഴിക്കുമോ? നിങ്ങളേയും റോയയേയും നന്നായി നോക്കും. നിങ്ങളെയൊരു മാലാഖയെ പോലെ നോക്കാം എന്നായിരുന്നു യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന. രസകരമായി തന്നെ ആര്യ ഇതിന് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
ദാറ്റ്‌സ് സോ സ്വീറ്റ്. ഞാന്‍ ശരിക്കും ഇംപ്രസ്ഡ് ആയി. പക്ഷെ നിങ്ങള്‍ക്കൊരു പ്രൊഫൈല്‍ പിക്ചര്‍ പോലുമില്ലല്ലോ? അക്കൗണ്ട് പേരും ഫേക്കാണ്. പേരില്ല, മുഖമില്ല, ഒന്നുമില്ല. പിന്നെ ഞാന്‍ എങ്ങനെ ഈ പ്രൊപ്പോസല്‍ സ്വീകരിക്കും എന്നായിരുന്നു ആര്യയുടെ മറുപടി. കല്യാണ പ്ലാന്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ വലിയ പ്ലാനുകളുണ്ട്. വലിയ പ്ലാനുകള്‍ മാത്രം. പ്ലാനുള്‍ കുറേയുണ്ട്. പക്ഷെ നടക്കുമോ എന്ന് മാത്രം അറിയില്ലെന്നായിരുന്നു ആര്യയുടെ മറുപടി.
അടുത്ത ലക്ഷ്യം എന്താണെന്നായിരുന്നു മറ്റൊരാള്‍ ആര്യയോട് ചോദിച്ചത്. ബക്കറ്റ് ലിസ്റ്റില്‍ കുറേ കാര്യങ്ങളുണ്ട്. അതില്‍ ഒന്നുമാത്രമേ ശരിക്കും ചെയ്തിട്ടുള്ളു. അത് എന്റെ സഹോദരിയുടെ കല്യാണമായിരുന്നു. ഇനിയും ഉണ്ട്. മകളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം. വീട് വാങ്ങിക്കണം. അത് രണ്ടുമാണ് ഇനി പ്രധാനമെന്നാണ് ആര്യ പറയുന്നത്. അതേസമയം ബിഗ് ബോസ് സമയത്ത് തന്നെ വെമ്പാല എന്ന് വിളിച്ചതില്‍ കുറ്റം ബോധം തോന്നുവെന്ന് പറഞ്ഞയാള്‍ക്കും ആര്യ മറുപടി നല്‍കുന്നുണ്ട്.

അന്ന് ഞാനും നിങ്ങളെ വെമ്പാല എന്ന് വിളിച്ചിരുന്നു. അന്ന് മുതല്‍ നിങ്ങളെ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോള്‍ എനിക്കറിയാം ഞാന്‍ തെറ്റായിരുന്നു എന്ന് എന്നായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റ് വായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഇതുപോലെ ഒന്ന് രണ്ടു പേര്‍ മെസേജ് അയിച്ചിട്ടുണ്ട്. തെറ്റിദ്ധരിച്ചിരുന്നുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കുന്നുവെന്നും പറഞ്ഞ്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നു. അത് പറയാനുള്ള മനസുണ്ടായല്ലോ എന്നായിരുന്നു ആര്യ നല്‍കിയ മറുപടി.
എല്ലാവരോടും ഒന്നേ പറയാനുള്ളു. ഇതൊരു ഷോ ആണ്. ബിസിനസ് ആവശ്യത്തിന് വേണ്ടി നടത്തുന്നൊരു ഷോയാണിത്. ഇതില്‍ വരുന്ന ടെലികാസ്റ്റ് വച്ചിട്ട് അകത്ത് പോകുന്നവരെ വ്യക്തിപരമായി ജഡ്ജ് ചെയ്യരുതെന്നാണ് ആര്യ പറയുന്നത്. പുറത്ത് വന്ന ശേഷം അവര്‍ ജീവിതത്തില്‍ എങ്ങനെയാണെന്ന് നോക്കൂ, എന്നിട്ട് ജഡ്ജ് ചെയ്യൂ. അതിനകത്ത് കാണുന്നത് വച്ച് അവരുടെ വ്യക്തിത്വതവും മാനസികാവസ്ഥയും ജഡജ് ചെയ്യരുതെന്നും ആര്യ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications











