നാണമില്ലേ ബ്രാ ഇട്ടോണ്ട് ഡാന്‍സ് കളിക്കാന്‍? ചൊറിയാന്‍ വന്നവനെ കേറി മാന്തി ആര്യയുടെ മാസ് മറുപടി
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് ആര്യ. അവതാരകയായി തുടങ്ങി പിന്നീട് അഭിനേത്രിയായും കയ്യടി നേടിയ ആര്യ ബിഗ് ബോസിലൂടേയും താരമായി മാറി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമൊക്കെ നിരന്തരം പങ്കുവെക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്ക താരങ്ങളേും പോലെ കടുത്ത സൈബര്‍ ആക്രമങ്ങണങ്ങളും സദാചാര ആക്രമണങ്ങളും ആര്യ നിരന്തരം നേരിടാറുണ്ട്. എന്നാല്‍ അതൊന്നും ആര്യയെ തളര്‍ത്താറില്ല. തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ചൊറിയാന്‍ വരുന്നവര്‍ക്കുമൊക്കെ കൃത്യമായ മറുപടി നല്‍കി അവരെ ഓടിക്കാന്‍ ആര്യയ്ക്ക് സാധിക്കും.

ഇപ്പോഴിതാ ആര്യ ഒരാള്‍ക്ക് നല്‍കിയ മറുപടി കയ്യടി നേടുകയാണ്. ആര്യ പങ്കുവച്ച പുതിയ റീലിന് ലഭിച്ചൊരു കമന്റും അതിനുള്ള ആര്യയുടെ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഭരിക്കുന്ന വാട്ട് ജുംക്ക എന്ന റിലാണ് ആര്യ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. അതിസുന്ദരമായ സാരിയില്‍, മനോഹരമായ ചുവടുമായി ആര്യ എത്തുകയായിരുന്നു. ആര്യയുടെ ലുക്കിനും ഡാന്‍സിനുമൊക്കെ ആരാധകര്‍ കയ്യടിക്കുകയാണ്.
എന്നാല്‍ ഇതിനിടെ ഒരാള്‍ അനാവശ്യ കമന്റുമായി എത്തുകയായിരുന്നു. നാണമില്ലേ ബ്രാ ഇട്ടോണ്ട് ഡാന്‍സ് കളിക്കാന്‍ എന്നായിരുന്നു അയാളുടെ കമന്റ്. എന്നാല്‍ അയാളെ വെറുതെ വിടാന്‍ ആര്യ ഒരുക്കമായിരുന്നില്ല. താരം ഉടനെ തന്നെ മറുപടിയുമായി എത്തി. അപ്പോ ഇടണ്ടായിരുന്നോ എന്നായിരുന്നു ആര്യയുടെ മറുപടി. ആര്യ നല്‍കിയ കുറിക്കുകൊള്ളുന്ന മറുപടിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ബെസ്റ്റ് മറുപടി, ഇതിലും നല്ല മറുപടിയില്ല എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍.
അതേസമയം ഇതാദ്യമായല്ല സോഷ്യല്‍ മീഡിയയിലെ ഞരമ്പന്മാരെ ആര്യ നേരിടുന്നത്. ഈയ്യടുത്ത് ആര്യ നടത്തിയൊരു ക്യു ആന്റ് എയില്‍ ഒരാള്‍ അശ്ലീല ചോദ്യവുമായി എത്തിയിരുന്നു. തന്നോടായി യു സെക്സ് വിത്ത് മി എന്ന് ചോദിച്ചയാളെയാണ് ആര്യ കാണിച്ചു തന്നത്. ഒരു ഞരമ്പനെങ്കിലും ഇല്ലാതെ ഒരൊറ്റ ക്യു ആന്റ് എ പോലും കടന്നു പോകുന്നില്ലെന്നാണ് ആര്യ പറയുന്നു. എന്തുവാടോ? എന്നാണ് ഇയാളോടായി ആര്യ പ്രതികരിക്കുന്നത്. ചോദ്യം ചോദിച്ച വ്യക്തിയുടെ അക്കൗണ്ട് മെന്‍ഷന്‍ ചെയ്യുകയും ചെയ്തിരുന്നു ആര്യ.

മറ്റൊരിക്കല്‍ തനിക്ക് അശ്ലീല സന്ദേശം അയച്ചയാളെ ആര്യ തുറന്ന് കാണിച്ചിരുന്നു. ഇയാളുടെ പേര് ചിത്രവും അടക്കം ആര്യ പങ്കുവച്ചിരുന്നു. ആര്യയുടെ കാല് നക്കണം എന്നായിരുന്നു യുവാവ് ക്യു ആന്റ് എയിലൂടെ താരത്തിനോട് പറഞ്ഞത്. ഇയാള്‍ക്കുള്ള മറുപടിയും ആര്യ അന്ന് നല്‍കിയിരുന്നു.
''ബ്രോ, നിങ്ങള്‍ക്ക് കാര്യമായ മാനസിക പ്രശ്നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക. കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല'' എന്നായിരുന്നു ആര്യയുടെ മറുപടി.


Click it and Unblock the Notifications