ആര്യയില്ലാത്ത സ്റ്റാര്‍ട്ട് മ്യൂസിക് കാണില്ലെന്ന് കമന്റ്; മറുപടി നല്‍കി താരം; എന്റെ മുഖം ഇനി ടിവിയില്‍ കാണില്ല

ഒരു പരിചയപ്പെടുത്തലുകളുടേയും ആവശ്യമില്ലാത്ത താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് മലയാളികള്‍ ആര്യയെ പരിചയപ്പെടുന്നത്. മലയാളം ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജോഡികളിലൊന്നായിരുന്നു ബഡായി ബംഗ്ലാവിലെ ആര്യയും രമേഷ് പിഷാരടിയും. ഷോയിലൂടെ ആര്യ താരമായി മാറി. അധികം വൈകാതെ അവതാരക എന്ന നിലയില്‍ മലയാള ടെലിവിഷന്‍ രംഗത്ത് മിന്നും താരമായി മാറുകയായിരുന്നു ആര്യ.

ടെലിവിഷന് പുറമെ സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ് താരം ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. പാതി വഴിയില്‍ നിന്നു പോയ സീസണില്‍ വിന്നറാകുമെന്ന് വരെ കരുതിയിരുന്ന താരമായിരുന്നു ആര്യ. എന്നാല്‍ ബിഗ് ബോസ് ഷോയിലൂടെ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ആക്രമണവും ആര്യയ്ക്ക് നേരിടേണ്ടി വന്നു.

Arya

ഇപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും ആക്രമണവും ആര്യ നേരിടുന്നുണ്ടെന്നതാണ് വസ്തുത. എങ്കിലും അന്നത്തെ സൈബര്‍ ആക്രമണങ്ങളേയും വിഷാദ രോഗാവസ്ഥയേയുമെല്ലാം അതിജീവിച്ച് മുന്നോട്ട് വരികയായിരുന്നു ആര്യ. സെലിബ്രിറ്റി എന്നതിലുപരിയായി സംരംഭക എന്ന നിലയിലും വിജയിക്കാന്‍ സാധിച്ചിട്ടുണ്ട് ആര്യയ്ക്ക്. വസ്ത്ര വ്യാപാര രംഗത്ത് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ആര്യയ്ക്ക് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. താരത്തിന്റെ പോസ്റ്റുകളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ആര്യയുടെ പുതിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഏറെകാലമായി ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ലെന്ന് പറഞ്ഞാണ് ആര്യ പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് കുറച്ചായി. എന്റെ മുഖം ഇനി എന്നെങ്കിലും ടെലിവിഷനില്‍ കാണാന്‍ പറ്റുമോ എന്നെനിക്കറിയില്ല. കുറഞ്ഞത്, സോഷ്യല്‍ മീഡിയ വഴിയെങ്കിലും നിങ്ങളെ കാണട്ടെ. ഇല്ല ഇല്ല ചത്തിട്ടില്ല. ജീവനോടെ ഉണ്ട് ഗായ്‌സ് എന്നാണ് ആര്യ പറയുന്നത്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഇനി ടെലിവിഷനില്‍ കാണാന്‍ പറ്റുമോ എന്നറിയില്ലെന്ന് താരം പറഞ്ഞതിന്റെ പൊരുള്‍ തേടുകയാണ് സോഷ്യല്‍ മീഡിയ.

Arya

ബിഗ് ബോസിന് ശേഷം ആരംഭിക്കാറുള്ള സ്റ്റാര്‍ട്ട് മ്യൂസിക് ഇത്തവണ കാണാത്തതിനാലാണ് ഇതെന്നാണ് ചിലരുടെ വിലയിരുത്തല്‍. സ്റ്റാര്‍ട്ട് മ്യൂസിക് ഉണ്ടാകുമോയെന്ന് അറിയില്ലെന്നായിരുന്നു നേരത്തെ ആര്യ പറഞ്ഞത്. ഇതിനിടെ ഒരാള്‍ ആര്യയില്ലെങ്കില്‍ ഷോ കാണില്ലെന്ന് പറഞ്ഞെത്തി. ഈ കമന്റിന് ആര്യ മറുപടിയും നല്‍കുന്നുണ്ട്. നിങ്ങള്‍ അവതാരകയല്ലെങ്കില്‍ ഞങ്ങള്‍ക്ക് സ്റ്റാര്‍ട്ട് മ്യൂസിക് ഷോ വേണ്ട എന്നായിരുന്നു കമന്റ്. അയ്യോ അങ്ങനെ പറയരുത്. അത് മനോഹരമായൊരു ഷോയാണ്. ആര് അവതരിപ്പിച്ചാലും നിങ്ങളത് കാണണം. സ്‌നേഹത്തിന് നന്ദി എന്നാണ് ആര്യ പറഞ്ഞത്.

കഴിഞ്ഞ ദിവസം തനിക്ക് വിവാഹാഭ്യര്‍ത്ഥനയുമായി എത്തിയ ആള്‍ക്ക് ആര്യ നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. വീണ്ടും കല്യാണം കഴിക്കാന്‍ പ്ലാനുണ്ടോ? എന്നെ കല്യാണം കഴിക്കുമോ? നിങ്ങളേയും റോയയേയും നന്നായി നോക്കും. നിങ്ങളെയൊരു മാലാഖയെ പോലെ നോക്കാം എന്നായിരുന്നു യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന. ദാറ്റ്സ് സോ സ്വീറ്റ്. ഞാന്‍ ശരിക്കും ഇംപ്രസ്ഡ് ആയി. പക്ഷെ നിങ്ങള്‍ക്കൊരു പ്രൊഫൈല്‍ പിക്ചര്‍ പോലുമില്ലല്ലോ? അക്കൗണ്ട് പേരും ഫേക്കാണ്. പേരില്ല, മുഖമില്ല, ഒന്നുമില്ല. പിന്നെ ഞാന്‍ എങ്ങനെ ഈ പ്രൊപ്പോസല്‍ സ്വീകരിക്കും എന്നായിരുന്നു ആര്യയുടെ മറുപടി.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X