പ്രണയം തകര്‍ന്നതോടെ ഡിപ്രഷനിലായി; ഹാന്‍ഡില്‍ ചെയ്യാനായില്ല, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു

ആരാധകരുടെ പ്രിയങ്കരിയാണ് ആര്യ. ടെലിവിഷനിലെ നിറ സാന്നിധ്യമാണ് ആര്യ. പേരിനൊപ്പം ചേര്‍ക്കപ്പെട്ട ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. പിന്നാലെ മലയാളത്തിലെ ഏറ്റവും ജനപ്രീയ അവതാരകയായി മാറുകയായിരുന്നു ആര്യ. ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരര്‍ത്ഥിയുമായിരുന്നു ആര്യ.

തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും പലപ്പോഴായി ആര്യ തുറന്ന് സംസാരിച്ചിട്ടുണ്ട്. തന്റെ വിവാഹ മോചനത്തെക്കുറിച്ചും വിഷാദരോഗിയാക്കി മാറ്റിയ ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെ ആര്യ പലപ്പോഴിയാ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തകര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ.

Arya

ഭര്‍ത്താവിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു ആര്യയുടെ കാമുകന്‍. എന്നാല്‍ വിവാഹിതയായിരുന്ന സമയത്തല്ല തന്റെ ജീവിതത്തിലേക്ക് മറ്റൊരാള്‍ കടന്നു വരുന്നതെന്നാണ് ആര്യ പറയുന്നത്. പലരും അങ്ങനെയാണെന്നാണ് കരുതിയിരിക്കുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ തങ്ങളുടെ പ്രണയത്തിന്റെ തുടക്കവും ആര്യ പറയുന്നുണ്ട്.

''വിവാഹ മോചനം കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാണ് ഞാന്‍ അടുത്ത റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നത്. അപ്പോഴാണ് ആ വ്യക്തി ജീവിതത്തിലേക്ക് വരുന്നത്. മുന്‍ സിസ്റ്റര്‍ ഇന്‍ ലോ വഴിയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത് മാത്രമേയുള്ളൂ. അദ്ദേഹം ഒരു ഷോയ്ക്ക് വേണ്ടി എന്നെ വിളിക്കുകയായിരുന്നു. ദുബായിലെ അവരുടെ കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടിയിലേക്ക് എന്നെ അതിഥിയായി വിളിക്കാന്‍ വേണ്ടായിരുന്നു. അങ്ങനെയാണ് സംസാരിച്ച് തുടങ്ങുന്നത്. പിന്നെ നല്ല സുഹൃത്തുക്കളായി. അതു കഴിഞ്ഞാണ് റിലേഷന്‍ഷിപ്പിലേക്ക് ചുവടുവെക്കുന്നത്. '' ആര്യ പറയുന്നു.

''ഈ റിലേഷന്‍ഷിപ്പില്‍ ഞാന്‍ വല്ലാതെ ഇന്‍വോള്‍ഡ് ആയിരുന്നു. ആദ്യത്തെ വിവാഹം തകര്‍ന്നതാണ്. അതിനാല്‍ കുറേ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങള്‍ രണ്ടു പേരും. അത് കേള്‍ക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. കുറച്ച് കൂടുതല്‍ കേട്ടത് ഞാനാണ്. കാരണം കുഞ്ഞ് എന്റെ കൂടെയാണ്. കുഞ്ഞിന്റെ എടുത്തിട്ട് പോന്നതിന്റെ പേരില്‍. അന്നേ ഞാനൊരു തീരുമാനമെടുത്തിരുന്നു, ഇനിയൊരു റിലേഷന്‍ഷിപ്പ് ഉണ്ടാവുകയാണെങ്കില്‍ അത് ശരിയായത് ആയിരിക്കണം'' ആര്യ പറയുന്നു.

Arya

ആ റിലേഷന്‍ഷിപ്പിലേക്ക് കടക്കുമ്പോള്‍ തൊട്ട് ഇത് ടൈം പാസോ, ട്രയല്‍ ആന്റ് റണ്‍ ഒന്നുമായിരുന്നില്ല. ഈ വ്യക്തിയുടെ കാര്യത്തില്‍ എനിക്ക് ഭയങ്കര ഉറപ്പായിരുന്നു. ഞങ്ങള്‍ കല്യാണം കഴിക്കുമെന്നും ഒരു ഫാമിലിയായി സെറ്റില്‍ ആകുമെന്നായിരുന്നു കരുതിയത്. അങ്ങനെ തന്നെയാണ് ഞങ്ങളുടെ റിലേഷന്‍ഷിപ്പ് പോയിരുന്നതും. അത് പെട്ടെന്ന് പോയപ്പോള്‍ എനിക്ക് കൈകാര്യം ചെയ്യാനായില്ല. വിഷാദരോഗിയായി. ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. ജീവിതത്തില്‍ ഒരിക്കലും വിട്ടു പോകില്ലെന്ന് കരുതിയ വ്യക്തി പോയപ്പോള്‍ എനിക്കത് എടുക്കാനായില്ലെന്നും ആര്യ പറയുന്നു.

തന്റെ മകള്‍ക്ക് വേണ്ടിയാണ് ആത്മഹത്യാ ചിന്തകളില്‍ നിന്നും താന്‍ പുറത്ത് വന്നതെന്നാണ് ആര്യ പറയുന്നത്. അഭിനേത്രിയും അവതാരകയുമായ ആര്യ ഇന്ന് സംരംഭക എന്ന നിലയിലും ശ്രദ്ധേയയാണ്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ആര്യ. തന്റെ തുറന്നു പറച്ചിലുകളിലൂടെ ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ തന്നെ വിമര്‍ശിച്ചവരെ പോലും ആരാധകരാക്കി മാറ്റിയെടുക്കാന്‍ ആര്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X