twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാസര്‍കോടന്‍ ബിരിയാണിയും കഴിച്ച് നാട്ടില്‍ കഴിയുന്നതിനെക്കുറിച്ച് ഓര്‍ക്കാറുണ്ട്: ആര്യ പറയുന്നു

    |

    തെന്നിന്ത്യയിലെ സൂപ്പര്‍ താരം ആര്യയുടെ വേരുകള്‍ ഇങ്ങ് കേരളത്തിലാണ്. മലയാളത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയോടും കേരളത്തോടുമുള്ള തന്റെ സ്‌നേഹം ആര്യ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സര്‍പ്പാട്ട പരമ്പരയുടെ വിജയത്തിന് പിന്നാലെ തന്റെ നാടിനെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും ആര്യ മനസ് തുറക്കുകയാണ്.

    വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത; പുത്തന്‍ ലുക്ക് കാണാംവീണ്ടും കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത; പുത്തന്‍ ലുക്ക് കാണാം

    ഗൃഹല്ക്ഷ്യമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്യ മനസ് തുറന്നത്. കാസര്‍കോട് തൃക്കരിപ്പൂരാണ് ആര്യയുടെ നാട്. തന്റെ നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആര്യയുടെ മനസില്‍ ഇപ്പോഴുമുണ്ട്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചെന്നൈയിലേക്ക് ജീവിതം പറിച്ചു നടുകയായിരുന്നു. ആര്യയുടെ വാക്കുകള്‍ വിശദമായി വായിക്കാം.

    കാസര്‍കോടന്‍ ബിരിയാണി

    കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കാസര്‍കോട് തൃക്കരിപ്പൂരുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. നാലാം ക്ലാസുവരെ കേരളത്തിലായിരുന്നു പഠനം. പിന്നീട് ചെന്നൈയിലേക്ക് മാറി. ബന്ധുക്കളെല്ലാവരും ഇപ്പോഴും നാട്ടിലുണ്ടെന്നാണ് ആര്യ പറയുന്നത്. തന്റെ മലയാളത്തെക്കുറിച്ചും ആര്യ മനസ് തുറന്നു. കേരളത്തെക്കുറിച്ച് തനിക്കുള്ള ഓര്‍മ്മകളും താരം പങ്കുവെക്കുന്നുണ്ട്.

    ചെന്നൈയിലെ സ്‌കൂളിലും കേളേജിലുമൊക്കെ തമിഴാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ എന്റെ സംസാരത്തില്‍ തമിഴും ഇംഗ്ലീഷും കലര്‍ന്ന മലയാളമേ വരൂ. സിനിമ പ്രൊമോഷനുകളുടെ ഭാഗമായാണ് കൂടുതലായും കേരളത്തിലേക്ക് വരുന്നത്. കാസര്‍കോടന്‍ ബിരിയാണിയും കഴിച്ച് നാട്ടില്‍ ജീവിക്കുന്നതിനെക്കുറിച്ച് ഇടയ്ക്ക് ഓര്‍ക്കാറുണ്ടെന്നൊണ് ആര്യ പറയുന്നത്.

    വീട്ടുകാര്‍ ആദ്യം എതിര്‍ത്തു

    അതേസമയം സിനിമയില്‍ യാതൊരു പാരമ്പര്യവും ഇല്ലാതിരുന്നിട്ടും അഭിനയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തോട് തന്റെ കുടുംബം പ്രതികരിച്ചത് എങ്ങനെയാണെന്നും ആര്യ പറയുന്നുണ്ട്. വീട്ടുകാര്‍ ആദ്യം എതിര്‍ത്തുവെങ്കിലും പിന്നീട് ഉള്‍ക്കൊണ്ടുവെന്നാണ് ആര്യ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

    ''കമ്പ്യൂട്ടര്‍ സയന്‍സിലായിരുന്നു പഠനം. ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെ നല്ലൊരു ജോലി ലഭിച്ചിരിക്കുമ്പോഴായിരുന്നു സിനിമയിലേക്കുള്ള ചാട്ടം. അത് ഉള്‍ക്കൊള്ളാന്‍ തുടക്കത്തില്‍ വീട്ടുകാര്‍ക്ക് പ്രയാസമായിരുന്നു. എങ്കിലും വലിയ എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. ആദ്യ സിനിമ പൂര്‍ത്തിയായിട്ടും പ്രദര്‍ശനത്തിനെത്താന്‍ ഏറെ വൈകി. പഠനത്തിലേക്കും ജോലിയിലേക്കും തിരിച്ചു ചെല്ലണമെന്ന് പലരും ഉപദേശിച്ചു. എന്നാല്‍ എന്റെ വഴി സിനിമയില്‍ തന്നെയാണെന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു''. ആര്യ പറയുന്നു.

    മലയാളത്തില്‍


    അതേസമയം മലയാളത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും ആര്യ മനസ് തുറക്കുന്നുണ്ട്. നല്ല അവസരം കിട്ടിയാല്‍ മലയാളത്തിലേക്ക് മടങ്ങി വരുമെന്നാണ് ആര്യ പറയുന്നത്. ''സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലൂടെ ആയതിനാലാകണം ഇന്നും കോളിവുഡില്‍ നിന്നുമാണ് വിളികള്‍ കൂടുതലും വരുന്നത്. ഗ്രേറ്റ് ഫാദറില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചു. മോഹന്‍ലാലിനൊപ്പം കാസനോവയിലും പൃഥ്വിരാജിനൊപ്പം മുംബൈ പോലീസിലും അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. പക്ഷെ പലകാരണങ്ങളാല്‍ നടക്കാതെ പോയി. മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുക തന്നെ ചെയ്യും'' ആര്യ പറയുന്നു.

    അന്ന് കൽപന ചേച്ചിയും ബിന്ദു പണിക്കരുമാണ് അതൊക്കെ ചെയ്യുന്നത്; തന്നെ പരിഗണിച്ചിരുന്നില്ലെന്ന് തെസ്‌നി ഖാൻഅന്ന് കൽപന ചേച്ചിയും ബിന്ദു പണിക്കരുമാണ് അതൊക്കെ ചെയ്യുന്നത്; തന്നെ പരിഗണിച്ചിരുന്നില്ലെന്ന് തെസ്‌നി ഖാൻ

    പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സര്‍പ്പാട്ട പരമ്പര. നോര്‍ത്ത് മദ്രാസിലെ ബോക്‌സിംഗ് പാരമ്പര്യത്തിന്റെ കഥ പറയുന്ന സിനിമ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ്. ആര്യയ്‌ക്കൊപ്പം പശുപതി, ജോണ്‍ കൊക്കന്‍, ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീത സംവിധാനം. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ആരാധകരില്‍ നിന്നും ലഭിച്ചത്.

    Recommended Video

    മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി
    പുറത്തിറങ്ങാനുള്ള സിനിമ

    2005 ല്‍ പുറത്തിറങ്ങിയ അറിന്തും അറിയാമലും ആണ് ആര്യയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തിലെ കുട്ടിയെന്ന കഥാപാത്രം കൈയ്യടി നേടി. ആര്യയെ തേടി മികച്ച അരങ്ങേറ്റത്തിനുള്ള ഫിലിംഫെയര്‍ സൗത്ത് പുരസ്‌കാരവുമെത്തി. നാന്‍ കടവുളിലൂടെ മിക്ച്ച നടനുള്ള ഫിലിം ഫെയറും ലഭിച്ചു. രാജാ റാണിയിലൂടെ മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ആര്യയെ തേടിയെത്തി. ഉറുമിയിലൂടെയാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ഡബിള്‍ ബാരല്‍, ദ ഗ്രേറ്റ് ഫാദര്‍, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എനിമിയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

    Read more about: arya
    English summary
    Arya Recalls His Childhood Memories Of Kerala And Kasargod
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X