രാജകുമാരിയ്ക്ക് എല്ലാം രാജകീയം! രാം ചരണിന്റെ മകള്‍ക്ക് സ്വര്‍ണത്തൊട്ടില്‍ സമ്മാനിച്ച് അംബാനി കുടുംബം

ജൂണ്‍ 20 നായിരുന്നു രാം ചരണിനും ഉപാസനയ്ക്കും മകള്‍ പിറന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് തെലുങ്ക് സിനിമയിലെ സൂപ്പര്‍ താര കുടുംബത്തിലേക്ക് പുതിയ അംഗമെത്തുന്നത്. വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായിരുന്നുവെങ്കിലും കുഞ്ഞ് ജന്മം നല്‍കാനുള്ള തീരുമാനത്തിലേക്ക് എത്താന്‍ രാം ചരണും ഉപാസനും കുറേ നാളുകള്‍ എടുത്തു. തങ്ങളുടെ പ്രിയതാരപുത്രിയുടെ വരവ് ആരാധകരും ആഘോഷമാക്കുകയാണ്.

ജനിച്ച് പത്ത് ദിവസങ്ങളേ ആയിട്ടുള്ളൂവെങ്കിലും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് രാം ചരണിന്റേയും ഉപസാനയുടേയും മകള്‍. ഇന്നാണ് താരപുത്രിയുടെ പേരിടല്‍ ചടങ്ങ്. അമ്മയുടെ വീട്ടില്‍ വച്ച് നടക്കുന്ന ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

Mukesh Ambani

ഇതിനിടെ ഇപ്പോഴിതാ മറ്റൊരു രസകരമായ വാര്‍ത്തയും പുറത്ത് വരികയാണ്. താരപുത്രിയെ തേടി വലിയ സമ്മാനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം അംബാനി കുടുംബം സമ്മാനിച്ചിരിക്കുന്നത് സ്വര്‍ണത്തൊട്ടിലാണ്. ചിരഞ്ജീവിയുടെ കുടുംബവും മുകേഷ് അംബാനിയുടെ കുടുംബവും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് താരകുടുംബത്തിലെ പുതിയ അംഗത്തിന് അംബാനി കുടുംബം സമ്മാനമായി സ്വര്‍ണത്തിന്റെ തൊട്ടില്‍ സമ്മാനിച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു കോടിയാണ് തൊട്ടിലിന്റെ വില. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അതേസമയം വാര്‍ത്തകള്‍ താരകുടുംബമോ അംബാനി കുടുംബമോ ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. ജനിക്കുന്നതിന് മുമ്പേ താരമായ തന്റെ കൊച്ചുമകളെ മെഗാ പ്രിന്‍സസ് എന്നാണ് ചിരഞ്ജീവി നേരത്തെ വിശേഷിപ്പിച്ചത്. താരപുത്രിയുടെ ജനന വാര്‍ത്ത അപ്പോളോ ആശുപത്രി ലോകത്തെ അറിയിച്ചത് ആശുപത്രിയെ പിങ്ക് ലൈറ്റുകളാല്‍ അലങ്കരിച്ചായിരുന്നു.

Mukesh Ambani

താരപുത്രി ജനിച്ചത് മുതല്‍ എന്തായാരിക്കും അവളുടെ പേര് എന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ഇന്ന് നടന്ന പേരിടല്‍ ചടങ്ങിലൂടെ താരപുത്രിയുടെ പേര് ലോകത്തെ അറിയിച്ചിരിക്കുകയാണ് കുടുംബം. ചിരഞ്ജീവി തന്നെയാണ് ആ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ക്ലിന്‍ കാര കൊനിഡേല എന്നാണ് താരപുത്രിയുടെ പേര്. ലളിതാസഹസ്രനാമത്തില്‍ നിന്നാണ് താരപുത്രിയ്ക്ക് പേര് കണ്ടെത്തിയതെന്നും ചിരഞ്ജീവി അറിയിച്ചിട്ടുണ്ട്.

ക്ലിന്‍ കാര എന്നതിന്റെ അര്‍ത്ഥം പ്രകൃതിയുടെ മൂര്‍ത്തീഭാവം എന്നാണ്. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മരൂപമാണതെന്നും തങ്ങളുടെ കൊച്ചുരാജകുമാരി വളരുമ്പോള്‍ ഈ ഗുണങ്ങളെല്ലാം അവളിലുണ്ടാകുമെന്ന് ഉറപ്പാണെന്നും ചിരഞ്ജീവി ട്വീറ്റിലൂടെ പറഞ്ഞു. താരപുത്രിയുടെ പേരിടല്‍ ചടങ്ങും പേരുമൊക്കെ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. 2012 ലാണ് രാം ചരണും ഉപാസനയും വിവാഹിതരാകുന്നത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അപ്പോളോ ആശുപത്രി ശൃംഖലയുടെ വൈസ് ചെയര്‍പേഴ്‌സനാണ് നിലവില്‍ ഉപാസന.

പ്രണയ വിവാഹമായിരുന്നു രാം ചരണിന്റേയും ഉപസാനയുടേയും. ഇരുവരും ഒരുമിച്ച് പഠിക്കുന്ന കാലം മുതല്‍ക്കേ സുഹൃത്തുക്കളായിരുന്നു. ഈ ചങ്ങാത്തം പിന്നീട് പ്രണയത്തിലേക്ക് എത്തി. അതേസമയം ആർആർആർ നേടിയ രാജ്യാന്തര തലത്തിലുള്ള വിജയത്തിന്റെ സന്തോഷത്തിന് പിന്നാലെയാണ് രാം ചരണ്‍ അച്ഛനാകുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാം ചരണ്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X