മദ്യപാനം, സഹോദരങ്ങളുമായുള്ള പിണക്കം, നീണ്ടു പോയ വിവാഹമോചന കേസ്; ഉര്‍വ്വശിയുടെ ജീവിതം

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്‌ക്രീനില്‍ ഉര്‍വ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല. ഏത് തരം വേഷവും ഉര്‍വ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉര്‍വ്വശിയുടെ കഥാപാത്രങ്ങള്‍.

സൂപ്പര്‍ താരമായിരിക്കുമ്പോഴും ചെറിയ സിനിമകളിലും സഹനടിയായുമെല്ലാം ഉര്‍വ്വശി കയ്യടി നേടി. മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ക്കൊപ്പമുള്ള രംഗങ്ങളില്‍ പോലും ഉര്‍വ്വശിയെ നമുക്ക് കാണാതെ പോകാനാകില്ല. ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴിതാ വീണ്ടും നിറഞ്ഞാടുകയാണ് ഉര്‍വ്വശി. മലയാളത്തില്‍ മാത്രമല്ല, തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഓടി നടന്ന് അഭിനയിച്ചിരുന്ന ഉര്‍വ്വശി അതേ ഊര്‍ജ്ജത്തോടെ ഇപ്പോഴും അഭിനയത്തില്‍ തകര്‍ക്കുകയാണ്.

Urvashi

ഇന്ന് ഉര്‍വ്വശി തന്റെ അമ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു. പഴകുന്തോറും വീര്യമേറുന്ന വീഞ്ഞു പോലെ ഈ പ്രായത്തിലും ഉര്‍വ്വശിയുടെ അഭിനയ ശേഷിയുടെ മാറ്റ് കൂടിക്കൊണ്ടിരിക്കുകയാണ്. കലാകുടുംബത്തില്‍ നിന്നുമാണ് ഉര്‍വ്വശി സിനിമയിലെത്തുന്നത്. തന്റെ എട്ടാം വയസില്‍ ബാലതാരമായിട്ടായിരുന്നു ഉര്‍വ്വശിയുടെ അരങ്ങേറ്റം. 1978 ല്‍ പുറത്തിറങ്ങഇയ വിടരുന്ന മൊട്ടുകള്‍ ആയിരുന്നു ആദ്യത്തെ സിനിമ. സഹോദരി കല്‍പ്പനയും അരങ്ങേറുന്നത് ഈ സിനിമയിലൂടെയാണ്.

പക്ഷെ ഉര്‍വ്വശി നായികയാകുന്നത് തമിഴിലൂടെയാണ്. 1983-ല്‍ തന്റെ പതിമൂന്നാം വയസില്‍. കാര്‍ത്തിക് നായകനായ തൊടരും ഉണര്‍വ്വ് ആയിരുന്നു ആദ്യമായി നായികയായി അഭിനയിച്ച സിനിമ. പക്ഷെ ഈ സിനിമ റിലീസാകാന്‍ വൈകി. ആദ്യം റിലീസായത്, 1983 ല്‍ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. ചിത്രം വന്‍ വിജയമായതോടെ ഉര്‍വ്വശിയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

തൊട്ടടുത്ത വര്‍ഷം, 1984 ല്‍ എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും എത്തി. തുടര്‍ന്നങ്ങോട്ട് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറുകയായിരുന്നു ഉര്‍വ്വശി. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. അഭിനയത്തിന് പുറമെ തിരക്കഥയിലും ഉര്‍വ്വശി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഥയും എഴുതിയിട്ടുണ്ട്. നിര്‍മ്മാതാവായും ഉര്‍വ്വശി സ്ഥാനം നേടിയിട്ടുണ്ട്. കരിയറിലെ ഈ തിളക്കത്തിലും ഉര്‍വ്വശിയുടെ വ്യക്തിജീവിതവും അത്ര ശോഭനമായിരുന്നില്ല.

ഉര്‍വ്വശിയുടെ ദാമ്പത്യ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികള്‍ വലിയ വിവാദമായി മാറിയിരുന്നു. ഇടക്കാലത്ത് മദ്യപാന ആരോപണവും താരത്തിനെതിരെ ഉയര്‍ന്നു വന്നു. സഹോദരങ്ങളുമായി പിണങ്ങിയതും ഉര്‍വ്വശിയെ മോശം വാര്‍ത്തകളിലേക്ക് എത്തിച്ചു. വര്‍ഷങ്ങള്‍ നീണ്ട വിവാഹ മോചന കേസും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. 2000 മെയ് രണ്ടിനായിരുന്നു ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു. 2008 ലാണ് വിവാഹ മോചനം.

Urvashi

പിന്നീട് 2013 ല്‍ ഉര്‍വ്വശി വീണ്ടും വിവാഹിതയായി. ശിവപ്രസാദിനെയാണ് താരം വിവാഹം കഴിച്ചത്. വിവാദങ്ങളും ഇടവേളയുമൊക്കെ മറി കടന്ന് ഉര്‍വ്വശി ഇപ്പോള്‍ അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബിഗ് സ്‌ക്രീനിലേക്കുള്ള ഉര്‍വ്വശിയുടെ തിരിച്ചുവരവ് ഇരുകയ്യോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സൂരരൈ പൊട്രിലേയും മറ്റും പ്രകടനങ്ങള്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു.

റാണി ദ റിയല്‍ സ്‌റ്റോറിയാണ് ഉര്‍വ്വശിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അയ്യര്‍ ഇന്‍ അറേബ്യ, ഉള്ളൊഴുക്ക്, ഹെര്‍ തുടങ്ങിയ സിനിമകളാണ് ഉര്‍വ്വശിയുടേതായി മലയാളത്തില്‍ പുറത്തിറങ്ങാനുള്ളത്. പിന്നാലെ തമിഴിലും നിരവധി സിനിമകള്‍ അണിയറയിലുണ്ട്. കഴിഞ്ഞ ദിവസം മകനും മകള്‍ക്കുമൊപ്പമുള്ള ഉര്‍വ്വശിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

More from Filmibeat

Read more about: urvashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X