For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിഗരറ്റു വലിക്കാന്‍ പഠിപ്പിച്ചത് ജോജു ജോര്‍ജാണ്, മുദ്ര ശ്രദ്ധിക്കണം!രസകരമായ അനുഭവം പറഞ്ഞ് ആശ ശരത്ത്‌

  |

  മലയാൡകള്‍ക്ക് സുപരിചിതയും പ്രിയപ്പെട്ടവളുമാണ് നടി ആശ ശരത്ത്. ടെലിവിഷനിലൂടെയാണ് ആശ ശരത്ത് ശ്രദ്ധ നേടുന്നത്. കുങ്കുമപ്പൂവ് എന്ന പരമ്പരയിലെ പ്രൊഫസര്‍ ജയന്തിയായി എത്തിയാണ് ആശ ശരത്ത് മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. പരമ്പരയും ആശയുടെ കഥാപാത്രവും ഐക്കോണിക് ആയി മാറിയതോടെ ആശ ശരത്ത് എന്ന നടിയും താരമായി മാറുകയായിരുന്നു.

  Also Read: ഷൂട്ടിനിടെ ലീവെടുത്ത് കല്യാണം, വരന്‍ ബ്രിട്ടീഷ് പൗരന്‍; ദിവ്യ പിള്ളയുടെ വാക്കുകള്‍ കുത്തിപ്പൊക്കി ആരാധകര്‍!

  പിന്നാലെ നിരവധി സിനിമകളിലൂടെ ആശ ശരത്ത് സിനിമാ ലോകത്തും താരമായി മാറുകയായിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം, ദൃശ്യം, ഇപ്പോഴിതാ പാപ്പനിലൂടെയും കയ്യടി നേടുകയാണ് ആശ ശരത്ത്. പിന്നാലെയിതാ ആശാ ശരത്തിന്റെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. പീസ് ആണ് ആശയുടെ പുതിയ സിനിമ. ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമാണ് പീസിലെ വേഷമെന്നാണ് ആശ പറയുന്നത്.

  താന്‍ ഇതുവരെ ചെയ്തത് ഒന്നില്ലെങ്കില്‍ ഭയങ്കര ദേഷ്യം, അല്ലെങ്കില്‍ പാവം ക്യാരക്ടറായിരുന്നുവെന്നാണ് ആശ സരത്ത് പറയുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എന്നാല്‍ പീസില്‍ കുരുത്തം കെട്ട ജലജയെയാണ് താന്‍ അവതരിപ്പക്കുന്നത് എന്നാണ് ആശ പറയുന്നത്. ജലജയുടെ കൈയിലിരുപ്പ് അത്ര ശരിയല്ലെന്നും കല്യാണം കഴിച്ചില്ലേലും കുഴപ്പമില്ലെന്ന ലൈനാണെന്നും ഇപ്പോഴത്തെ യോയോ കഥാപാത്രമാണ് ജലജയെന്നും ആശ ശരത്ത് പറയുന്നു. വീട്ടിലെ ഊണ് പരിപാടിയുടെ മറവില്‍ ചില കള്ളത്തരങ്ങളൊക്കെ ചെയ്യുന്ന കഥാപാത്രമാണ്.

  പീസിലെ കോമഡി - സിറ്റുവേഷണല്‍ കോമഡിയാണെന്നും ചളിയാവല്ലേയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ആശ ശരത്ത് പറയുന്നുണ്ട്. ചിത്രത്തില്‍ തനിക്ക് ചുറ്റും കോമഡിയുടെ രാജാക്കന്മാരായിരുന്നു, സിദ്ധിഖേട്ടനും ജോജുവുമൊക്കെയെന്നും ആശ പറയുന്നുണ്ട്. വലിയ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് പീസ്. സിനിമയില്‍ ഞാന്‍ സിഗരറ്റ് വലിച്ചിട്ടുണ്ട്. മുമ്പ് ബഡ്ഡി എന്ന സിനിമയിലും ഞാന്‍ വലിച്ചിട്ടുണ്ട്. ജീവിതത്തില്‍ വലിക്കുന്നയാളല്ല ഞാന്‍. സിനിമയില്‍ സിഗരറ്റ് വലിച്ചപ്പോള്‍ ഒരുപാട് ഗുരുക്കന്മാരുണ്ടായിരുന്നുവെന്നും ആശ ശരത്ത് പറയുന്നുണ്ട്.

  നൃത്തത്തില്‍ അമ്മയാണ് എന്റെ ഗുരു. സിനിമയിലെ സിഗരറ്റ് വലിയില്‍ ഒരുപാട് പേരുണ്ടായിരുന്നു. അതില്‍ ആദ്യത്തെ സിഗരറ്റ് വലി ഗുരു ജോജുവാണ്. ഗുരുക്കന്മാരുടെ അയ്യരുകളിയായിരുന്നുവെന്നണ് താരം പറയുന്നത്. സിഗരറ്റുവലിയില്‍ മുദ്ര, എക്‌സ്പ്രഷന്‍ ഒക്കെ ശ്രദ്ധിക്കണമെന്നാണ് താരം തമാശരൂപേണ പറയുന്നത്. നല്ലവണ്ണം ചുമച്ചുവെന്നും താരം ഓര്‍ക്കുന്നുണ്ട്. ചിത്രം ഏറെ രസകരമായി വന്നിട്ടുണ്ടെന്നാണ് കരുതുന്നത്.


  ക്രൈം ത്രില്ലര്‍ സിനിമയാണ് പീസ്. എന്നാല്‍ അതേസമയം തന്നെ തമാശയുണ്ടെന്നും ആശ ശരത്ത് പറയുന്നു. സിനിമ കാണുന്നവര്‍ക്ക് മനസമാധാനം കിട്ടുമെന്നും താരം അവകാശപ്പെടുന്നുണ്ട്. ചിത്രത്തിലെ രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ തനിക്ക് ഇപ്പോള്‍ തന്നെ ചിരി വരുമെന്നും ആശ പറയുന്നു. പീസില്‍ താനില്ലെന്നും തീര്‍ത്തും വ്യത്യസ്തയായ കഥാപാത്രമാണെന്നും ആശ പറയുന്നു.

  കുങ്കുമപ്പൂവിലൂടെ ശ്രദ്ധ നേടിയ ആശ ശരത്ത് സിനിമയിലെത്തുന്നത് ഫ്രൈഡെയിലൂടെയായിരുന്നു. പിന്നീട് കര്‍മ്മയോദ്ധ, ബഡ്ഡി, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പിന്നീട് ദൃശ്യത്തിലൂടെ ആശ ശരത്ത് സിനിമാ ലോകത്ത് താരമായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് ആശ ശരത്ത്.

  Recommended Video

  Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity


  പാപ്പന്‍ ആശ ശരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടുകയും ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. ചിത്രത്തിലൊരു നെഗറ്റീവ് വേഷത്തിലാണ് ആശ ശരത്ത് എത്തുന്നത്. ആശയുടെ പ്രകടനം കയ്യടി നേടിയിരുന്നു. നിരവധി സിനിമകള്‍ ആശ ശരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്. ഇന്ദിര, മെഹ്ഫില്‍, ഖെദ്ദ തുടങ്ങിയവയാണ് ആശ ശരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.

  Read more about: asha sharath
  English summary
  Asha Sharath Opens Up About Her Movie Peace And Cigerette Smoking Scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X