നിശ്ചയിച്ച് ഉറപ്പിച്ച കല്യാണത്തില്‍ നിന്നും പിന്മാറി; കാരണം വെളിപ്പെടുത്തി ശിവേട്ടന്റെ നായിക അഷിക

സോഷ്യല്‍ മീഡിയയിലെ താരമാണ് അഷിക അശോകന്‍. സോഷ്യല്‍ മീഡിയയിലൂടേയും ഷോര്‍ട്ട് ഫിലിമുകളിലൂടേയുമാണ് അഷിക താരമായി മാറുന്നത്. ഈയ്യടുത്തിറങ്ങിയ ശ്രീകാന്തിന്റെ ആദ്യരാത്രിയടക്കമുള്ള അഷികയുടെ ഷോര്‍ട്ട് ഫിലിമുകള്‍ വൈറലായി മാറിയിരുന്നു. സാന്ത്വനം പരമ്പരയിലെ ശിവനായി എത്തി താരമായ സജിന്‍ ആയിരുന്നു നായകന്‍. ഇപ്പോഴിതാ തന്റെ ജീവിതവും നിലപാടുകളുമൊക്കെ പങ്കുവെക്കുകയാണ് അഷിക.

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ചും അഷിക മനസ് തുറക്കുന്നുണ്ട്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഷിക മനസ് തുറന്നത്. വിവാഹ നിശ്ചയം ബ്രേക്ക് ചെയ്തതിനെക്കുറിച്ച് സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് അഷിക മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച്

നിശ്ചയിച്ച ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ചോദിക്കുന്നതിനോ, അതില്‍ മറുപടി പറയുന്നതിലോ തനിയ്ക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് അഷിക ഫറയുന്നു എന്നാല്‍ അത് ആരെയും കുറ്റപ്പെടുത്താന്‍ വേണ്ടി ആയിരിക്കില്ല. ഓരോരുത്തരും ഓരോ ചുറ്റുപാടില്‍ ജീവിച്ചു വളര്‍ന്നവരാണ്, എന്റെ അതേ കാഴ്ചപ്പാടും ചിന്താഗതിയും തന്നെ ആയിരിക്കണം ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ക്കും എന്ന് നിര്‍ബന്ധമില്ല. പക്ഷെ അതുമായി അഡ്ജസ്റ്റ് ചെയ്തു പോകാം. എന്ത് തന്നെയായാലും അവസാനം ഞാന്‍ ഹാപ്പി അല്ല എന്നുണ്ടെങ്കില്‍ ആ റിലേഷന്‍ഷിപ് മുന്നോട്ട് കൊണ്ടു പോകാത്തത് തന്നെയാണ് നല്ലത് എന്നാണ് അഷിക പറയുന്നത്.

ഡിഗ്‌നിറ്റിയുണ്ട്

എനിക്ക് എന്റേതായ ഡിഗ്‌നിറ്റിയുണ്ട്. എന്റേതായ നെഗറ്റീവും പോസിറ്റീവും ഉണ്ട്. ഞാന്‍ കൊടുക്കുന്ന ബഹുമാനവും ഉത്തരവാദിത്വവും തിരിച്ച് കിട്ടാത്തപ്പോള്‍ ഏതൊരു റിലേഷനും ഞാന്‍ ബ്രേക്ക് ചെയ്യും. അത് പ്രണയമാണെങ്കിലും സൗഹൃദം ആണെങ്കിലും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചതെന്നും താരം വ്യക്തമാക്കുന്നു. താന്‍ നിലവില്‍ സിംഗിളാണെന്നും താരം പറയുന്നുണ്ട്.

ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍


അതേസമയം തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ക്ക് ലഭിക്കുന്ന കമന്റുകളെക്കുറിച്ചും അഷിക പ്രതികരിക്കുന്നുണ്ട്. ഈയ്യടുത്ത് ഓണത്തിന്റെ ഫോട്ടോഷൂട്ടുണ്ടായിരുന്നു. അതിനൊരു ചേട്ടന്‍ വളരെ മോശമായൊരു കമന്റ് ചെയ്തു. ഇങ്ങനെ കാണിച്ച് നടക്കുന്നതാണോ സംസ്‌കാരം എന്നൊക്കെ ചോദിച്ചിട്ടായിരുന്നു കമന്റ്. സ്ത്രീ ശരീരത്തെ സെക്ഷ്വലൈസ് ചെയ്യുമ്പോഴാണ് പ്രശ്നം വരുന്നത്. ഒരു ആണ്‍കുട്ടി ഷര്‍ട്ടിടാതെ നടക്കുമ്പോള്‍ കുഴപ്പമില്ലെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം കണ്ടാല്‍ ആണ് പ്രശ്‌നമെന്നും ഇത് നമ്മളുടെ ചിന്താഗതിയുടെ പ്രശ്‌നമാണെന്നാണ് അഷിക പറയുന്നത്.

കാഴ്ചപ്പാടുകള്‍

അതേസമയം, എല്ലാവരും അങ്ങനെയല്ലെന്നും അഷിക പറയുന്നുണ്ട്. കാഴ്ചപ്പാടുകള്‍ കൊണ്ടും വളര്‍ന്നു വന്ന സാഹചര്യവും അനുഭവുമൊക്കെ കാരണമാകാം. നമ്മള്‍ വളര്‍ന്നു വന്ന സമൂഹം എത്രയൊക്കെ പുരോഗമനപരമാണെന്ന് പറഞ്ഞാലും ഒരു ശതമാനം ആളുകള്‍ അങ്ങനെയുള്ളവരായുണ്ട്. പക്ഷെ എന്റെ ശരീരമാണിത്. എന്റെ ആത്മവിശ്വാസമാണത്. എനിക്ക് ചേരുന്നുവെന്ന് എനിക്ക് ആത്മവിശ്വാസമുള്ളതാണ് ഞാന്‍ ധരിക്കുന്നതെന്നും അഷിക വ്യക്തമാക്കുന്നുണ്ട്.

More from Filmibeat

Read more about: photoshoot
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X