അച്ഛന്‍ എന്നെ എടുത്ത് നടന്നത് പോലും ഓര്‍മ്മയില്ല; എന്നെ ഏറ്റവും കൂടുതല്‍ പിന്നിലോട്ട് വലിച്ചത് അച്ഛന്‍: അഷിക

അച്ഛനെക്കുറിച്ച് സംസാരിച്ച് വികാരഭരിതയായി നടിയും മോഡലുമായ അഷിക അശോകന്‍. സെല്ലുലോയ്ഡ് മാഗസിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അച്ഛനെക്കുറിച്ച് സംസാരിച്ചത്. അശികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അച്ഛനും അമ്മയും. അച്ഛന്റെ വിടവ് താന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നാണ് അശിക പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കമന്റുകളിലൊന്നും വിഷമം തോന്നിയിട്ടില്ല. അച്ഛന്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ പിന്നിലോട്ട് വലിച്ചിട്ടുള്ളത് അച്ഛനാണ്. അച്ഛനത് മനപ്പൂര്‍വ്വം ചെയ്യുന്നതായിരിക്കില്ല ചിലപ്പോള്‍. ഞാന്‍ നന്നായി പഠിക്കുമായിരുന്നു. പ്ലസ് ടുവില്‍ നല്ല മാര്‍ക്കുണ്ടായിരുന്നു. നല്ലൊരു കോളേജില്‍ പഠിപ്പിക്കണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അമൃതയില്‍ അഡ്മിഷനും കിട്ടി. അവിടുത്ത ഫീസ് താങ്ങാന്‍ പറ്റുന്നതിലുമായിരുന്നു. അതിനാല്‍ അച്ഛനോട് ഒന്ന് ചോദിച്ചു നോക്കെന്ന് അമ്മ പറഞ്ഞു.

Ashika Asokan

അമ്മ തന്നെയാണ് അച്ഛനോട് സംസാരിച്ചത്. അവളെ വല്ല പാരലല്‍ കോളേജിലും വിട്ട് പഠിപ്പിക്കൂ, പിന്നേ കോളേജിലാണോ വിടുന്നതെന്നായിരുന്നു അച്ഛന്റെ പ്രതികരണം. അതെനിക്ക് ഭയങ്കര ഷോക്കായിരുന്നു. അച്ഛന്‍ അങ്ങനെ പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സങ്കടമല്ല. എന്തുകൊണ്ട് എന്നോട് ഇങ്ങനെ എന്നായിരുന്നു ചിന്തിച്ചത്. അത് കുറച്ച് വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു. കുഴപ്പമില്ല, അച്ഛനോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം എന്നിലുണ്ടാക്കി തന്ന ഫയര്‍ വേറെ തന്നെയാണ്. അത് ഭയങ്കര മോട്ടിവേഷനായിരുന്നു.

സ്വയംപര്യാപ്ത ആവുക എന്നതായിരുന്നു എന്റെ ഡ്രൈവിംഗ് ഫോഴ്‌സ്. അമ്മ ഭയങ്കരമായി കഷ്ടപ്പെടുന്നത് കുഞ്ഞിലേ മുതല്‍ ഞാന്‍ കണ്ടിട്ടുണ്ട്. അമ്മ ഒറ്റയ്ക്കായിരുന്നു. ഷി ഈസ് എ ഫൈറ്റര്‍. ഞാന്‍ ചെറുതായിരിക്കുമ്പോഴേ അവര്‍ പിരിഞ്ഞിരുന്നു. എന്നെ ഒരു ബുദ്ധിമുട്ടും അറിയിച്ചിട്ടില്ല. അമ്മയുടെ അച്ഛനും അമ്മയുമുണ്ടായിരുന്നു. അടിപൊളിയായി തന്നെയാണ് ജീവിച്ചത്.

അച്ഛന്‍ കൂടെയില്ലാത്തതിന്റെ വിഷമമുണ്ടായിരുന്നു പക്ഷെ. ഞാന്‍ മാത്രമല്ല, സിംഗിള്‍ പാരന്റ് ആയിട്ടുള്ള കുട്ടികളൊക്കെ അത് അനുഭവിച്ചിട്ടുണ്ടാകും. ഒരു കുട്ടിയുടെ ഇമോഷണല്‍ ഹെല്‍ത്തില്‍ അവരുടെ അച്ഛന്റേയും അമ്മയുടേയും സ്‌നേഹവും കരുതലിനും വളരെ വലിയ പങ്കുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. അനിയന്‍ അമ്മയോട് ഭയങ്കര അറ്റാച്ച്ഡ് ആണ്. എനിക്ക് അച്ഛനോടായിരുന്നു ചായ് വ്. പക്ഷെ ആ കുറവ് ഞാന്‍ അറിഞ്ഞിട്ടില്ല. അച്ചച്ചന്‍ എന്ന് പറയുന്ന വലിയൊരു പിന്തുണ എപ്പോഴും കൂടെയുണ്ടായിരുന്നു.

അച്ഛനെ ആദ്യമായി കാണുന്നത് എനിക്ക് ഒന്നര വയസുള്ളപ്പോഴാണ്. എനിക്ക് ഓര്‍മ്മയില്ല. എനിക്ക് പനി പിടിച്ചപ്പോള്‍ എല്ലാവരും പറഞ്ഞ് അച്ഛന്‍ വന്നു. അന്ന് അച്ഛന്‍ എനിക്കൊരു സമ്മാനം തന്നിരുന്നു. അതിപ്പോഴും എന്റെ കയ്യിലുണ്ട്. ഞാനത് കളഞ്ഞിട്ടില്ല. അതിന് ശേഷം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അച്ഛന്‍ ദുബായിലായിരുന്നു. അച്ഛന്‍ വരുമ്പോള്‍ അച്ഛനോട് സംസാരിക്കാനുള്ള കൊതിയും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അച്ഛന് അപ്പോഴും എന്നോട് ഭയങ്കര അകല്‍ച്ചയായിരുന്നു. എന്നെ എടുത്ത് നടന്നതായി എനിക്ക് ഓര്‍മ്മയില്ല.

Ashika Asokan

കോളേജില്‍ പഠിക്കുമ്പോള്‍ വീക്കെന്‍ഡ് എല്ലാവരുടേയും അച്ഛനും അമ്മയും വരും കൂട്ടാന്‍. അപ്പോള്‍ അച്ഛന്റെ കുറവ് വേദനിപ്പിച്ചിരുന്നു. അന്ന് ഒരു ദിവസത്തെ ലീവുമെടുത്ത് അമ്മ അനിയനേയും കൂട്ടി കൊയമ്പത്തൂര്‍ വരെ വരുമായിരുന്നു. എന്തൊക്കെ പറഞ്ഞാലും എവിടൊക്കയോ ഒരു വിടവ് അനുഭവിച്ചിരുന്നു. എല്ലാ പെണ്‍കുട്ടികളും ആണ്‍കുട്ടികളെ ആദ്യം അറിയുന്നത് അച്ഛനിലൂടെയാകും. പക്ഷെ എനിക്കതിന് സാധിച്ചിട്ടില്ല. അച്ചച്ചന്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മരിക്കുന്നത്. പിന്നെ ഞാനും അമ്മയും അമ്മമ്മയും മാത്രമായിരുന്നു.

അനിയന്‍ ജനിക്കുന്നത് ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ്. അപ്പോഴേക്കും അച്ഛനും അമ്മയും വീണ്ടും ഒരുമിച്ചിരുന്നു. അവര്‍ തമ്മില്‍ കോമ്പര്‍മൈസ് ആയിരുന്നുവെന്ന് ഞാന്‍ കരുതി. ഓക്കെയാകും എന്നു കരുതി. പക്ഷെ വീണ്ടും പഴയതു പോലെയായി. ആ സമയത്തൊക്കെ അച്ഛനുണ്ടായിരുന്നുവെങ്കില്‍ നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്. അച്ഛനല്ലെങ്കിലും ഒരു തണല്‍ ആയിട്ട് ഒരു ചേട്ടനുണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നുമില്ല. അന്നത്തെ കാഴ്ചപ്പാടുകളൊക്കെ തീര്‍ത്തും മാറി.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X