ഞാനും കല്‍പ്പനയും പ്ലാനിട്ടാണ് മമ്മൂക്കയെ പറ്റിച്ചത്, പക്ഷെ ഞങ്ങളാണ് പിന്നിലെന്ന് ഇപ്പോഴും അറിയില്ല: അശോകന്‍

സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മലയാള താരങ്ങള്‍ക്കൊപ്പം തമിഴ് താരങ്ങളും അഭിനയിക്കുന്ന ചിത്രത്തില്‍ ഏറിയ അഭിനേതാക്കളും പുതുമുഖങ്ങളാണെന്നതും സിനിമയുടെ പ്രത്യേകതയാണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നത് അശോകനാണ്.

മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് അശോകന്‍. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഡ്രൈവിംഗിനെക്കുറിച്ചും പണ്ടൊരു യാത്രയ്ക്കിടെ മമ്മൂട്ടിയെ പറ്റിച്ച കഥയുമൊക്കെ ഓര്‍ത്തെടുക്കുകയാണ് അശോകന്‍. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ടീമിനൊപ്പം നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Ashokan

ഇപ്പോള്‍ മമ്മൂക്കയുടെ കൂടെ വണ്ടിയില്‍ പോകാറുണ്ടോ? ഉണ്ട്. ഈ പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ വരാറുണ്ടായിരുന്നത് മമ്മൂക്കയുടെ വണ്ടിയിലാണ്. ഇപ്പോഴും നൂറ് നൂറ്റിപ്പത്ത് ആണോ എന്ന് അവതാരക ചോദിച്ചപ്പോള്‍ ഇപ്പോഴും വലിയ വ്യത്യാസമൊന്നുമില്ലെന്ന് മമ്മൂട്ടി പറയുന്നുണ്ട്. വലിയ വ്യത്യാസമില്ലെങ്കിലും പഴയത് പോലെയുള്ള സ്പീഡില്ലെന്നാണ് അശോകന്‍ പറയുന്നത്. പണ്ട് താന്‍ പേടിച്ച് വിറച്ചു പോയിട്ടുണ്ടെന്നും അശോകന്‍ പറയുന്നുണ്ട്.

സഹിക്കാന്‍ വയ്യാതായി. എന്റെ പ്രാര്‍ത്ഥന കാരണം ഇവര്‍ വണ്ടി നിര്‍ത്തി. ആ സമയത്ത് ഞാന്‍ മമ്മൂക്കയുടെ ഡ്രൈവറോട് ഇനി നിങ്ങള്‍ ഓടിച്ചാല്‍ മതിയെന്ന് പറഞ്ഞുവെന്നും അശോകന്‍ പറയുന്നു. എന്നാല്‍ അത് അറിയാതെ താന്‍ തന്നെ തുടര്‍ന്നും വണ്ടിയോടിച്ചുവെന്നാണ് മമ്മൂട്ടി പറയുന്നത്. പക്ഷെ അന്ന് വണ്ടി ഓടിച്ചിരുന്നത് എണ്‍പതിലൊക്കെയായിരുന്നുവെന്നാണ് മമ്മൂട്ടി പറയുന്നത്.

പക്ഷെ ഇന്നത്തെ വണ്ടി ഓടിക്കുന്നത് നൂറിലും നൂറ്റിയിരുപതിലുമാണെന്നും അശോക് അത് അറിയാത്തത് കൊണ്ടാണെന്നും മമ്മൂട്ടി പറയുന്നുണ്ട്. ഇന്ന് റോഡൊക്കെ നല്ലതായതിനാല്‍ സ്പീഡ് അറിയില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. അത് ശരിയാണെന്ന് അശോകനും സമ്മതിക്കുന്നുണ്ട്. നല്ല റോഡും നല്ല വണ്ടിയും ആയതിനാല്‍ കംഫര്‍ട്ടായിരിക്കുമെന്നും അതിനാല്‍ സ്പീഡ് തോന്നില്ലെന്നാണ് മമ്മൂട്ടി പറയുന്നത്.

അമരം തനിക്ക് കിട്ടിയ ലോട്ടറിയാണെന്ന് പറഞ്ഞിരുന്ന അശോകനോട് നന്‍പകല്‍ നേരത്ത് മയക്കം എന്താണെന്ന് ചോദിക്കുമ്പോള്‍ ബംപര്‍ ലോട്ടറിയാണെന്നാണ് പറയുന്നത്. മമ്മൂക്കയെ ദുബായില്‍ വച്ച് അറബി പറഞ്ഞ് പറ്റിച്ച കഥയെക്കുറിച്ചും അഭിമുഖത്തിനിടെ അശോകന്‍ സംസാരിക്കുന്നുണ്ട്.

ദുബായില്‍ 87 ല്‍ ഷോയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. താനും കല്‍പ്പനയും കൂടെ ചേര്‍ന്നാണ് മമ്മൂട്ടിയെ പറ്റിക്കാന്‍ പ്ലാന്‍ ചെയ്തതെന്നും മമ്മൂട്ടി പറയുന്നുണ്ട്. അന്നൊക്കെ താന്‍ അശോകനെയും കൊണ്ട് ഷോയ്ക്ക് പോകുമായിരുന്നുവെന്നും എന്നാല്‍ ആ സ്‌നേഹമൊന്നും അശോകനില്ലെന്നും മമ്മൂട്ടി തമാശരൂപേണ പറയുന്നുണ്ട്. മലയാള സിനിമയുടെ ആദ്യത്തെ വിദേശ ഷോ ആയിരുന്നു അതെന്നും മമ്മൂട്ടി പറയുന്നുണ്ട്.

അതേസമയം താന്‍ പറ്റിച്ച കാര്യം മമ്മൂട്ടിയ്ക്ക് ഇതുവരെ അറിയില്ലായിരിക്കുമെന്നും ഇപ്പോഴിയാരിക്കും അറിഞ്ഞിട്ടുണ്ടാവുകയെന്നും അശോകന്‍ പറയുന്നുണ്ട്. ഉടനെ തനിക്ക് അറിയില്ലായിരുന്നുവെന്ന് മമ്മൂട്ടിയും പറയുന്നുണ്ട്. താന്‍ പറഞ്ഞത് അറബിയായിരുന്നില്ലെന്നും എന്തൊക്കെയോ വെറുതെ പറയുകയായിരുന്നുവെന്നും അത് അറബിയായി തോന്നിയതാകാമെന്നും അശോകന്‍ പറയുന്നുണ്ട്.

Ashokan

അതേസമയം ആരാധകർ പ്രതീക്ഷയോടെ നന്‍പകല്‍ നേരത്ത് മയക്കത്തിനായി കാത്തിരിക്കുകയാണ്. മമ്മൂട്ടിയ്ക്കൊപ്പം അശോകന്‍, രമ്യ പാണ്ഡ്യന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു മേളയില്‍ നിന്നും ലഭിച്ചത്.

ലിജോ ജോസ് ചിത്രത്തിന് ശേഷം മമ്മൂട്ടിയുടേതായി തീയേറ്ററിലെത്തുക ക്രിസ്റ്റഫറാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. അമല പോള്‍ നായികയായി എത്തുന്ന സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. റോഷാക്കാണ് മമ്മൂട്ടിയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X