കുറച്ചുകൂടി ബോൾഡ് ആകണം; ഒന്നും സ്വന്തമായി ചെയ്യാൻ അറിയില്ല: മിയക്കെതിരെ പരാതിയുമായി അശ്വിൻ

ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തിലേക്ക് മിയ ജോർജ് എത്തുന്നത്. തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെ എത്തിയെങ്കിലും 2012ൽ റിലീസ് ചെയ്ത ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് നായികാ വേഷത്തിലെത്തുന്നത്. പിന്നീട് വിശുദ്ധൻ, സലാം കാശ്മീർ, ഇൻഡ്രു നേട്ര് നാളെ, ഡ്രൈവിം​ഗ് ലൈസൻസ് എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ചെയ്തു. വിവാഹത്തോടെ സിനിമയിൽ നിന്ന് ചെറിയ ബ്രെയ്ക്ക് എടുത്തിരുന്നു. പക്ഷേ വീണ്ടും തിരിച്ചു വന്നു.

വിവാഹത്തിനു ശേഷം ഭർത്താവ് അശ്വിനുമൊത്ത് താരം പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളെല്ലാം വൈറലായിരുന്നു. മാതൃകാ ദമ്പതികളെ പോലെയാണ് ഇരുവരെയും കാണുമ്പോൾ തോന്നുന്നത്. എന്നാൽ ഇപ്പോൾ മിയയുടെ ഭർത്താവ് അശ്വിൻ താരത്തെ കുറിച്ച് പറ‍ഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. "ചില കാര്യങ്ങളിൽ മിയ ഭയങ്കര ഹെൽപ്പ് ലെസ്സ് ആണ്. പ്രത്യേകിച്ചും ടെക്‌നോളജി. ഒരു ബാങ്കിൽ ഒക്കെ കയറിച്ചെന്നാൽ എന്ത് ചെയ്യണം എന്നുപോലും അറിയാതെ മിയ നിന്നുകളയും. അതിലൊക്കെ കുറച്ചുകൂടി ബോൾഡ് ആകണം എന്ന് എനിക്ക് ഉണ്ട്. "

miya

"ഈ നാലുവർഷമായി മിയ അതിൽ ഒരു മാറ്റവും വരുത്തിയില്ല. എവിടെ പോയാലും എന്നെ കൂടെ കൊണ്ട് പോകും. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്യുന്നത്. ഒരു കടയിൽ പോയാൽ ഒരു സാധനം എങ്കിലും വാങ്ങാതെ മിയ ഇറങ്ങില്ല. ഇനി അവർക്ക് വിഷമം ആയാലോ എന്നാണ് മിയയുടെ പേടി. അശ്വിൻ കൂട്ടിചേർക്കുന്നു."

അശ്വിന്റെ വാക്കുകൾക്ക് മിയയുടെ മറുപടി ഇങ്ങനെ. "ഒരു കടയിൽ ചെന്നിട്ട് ഇഷ്ടം അല്ലാത്ത സാധനം പോലും ഞാൻ എടുത്തു കൊണ്ട് വരും. അങ്ങനെ ചെയ്യുമ്പോൾ എപ്പോഴും അശ്വിൻ എന്നെ വഴക്ക് പറയും."

വിവാഹത്തിനു മുൻപേ തന്റെ ജീവിതപങ്കാളിയെ കുറിച്ച് ചില ആ​ഗ്രഹങ്ങൾ ഉണ്ടായിരുന്നെന്ന് മിയ പറഞ്ഞു. "നമ്മളുടെ പ്രൊഫെഷൻ ഇതാണ് എന്ന് മനസിലാക്കുന്ന ഒരാളായിരിക്കണം ജീവിതപങ്കാളിയായി വരേണ്ടതെന്ന് എന്നുണ്ടായിരുന്നു. പിന്നെ കലാപരമായി ഒരു താത്പര്യം ഉണ്ടാകണം എന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ആലോചന വന്ന സമയത്തും എനിക്ക് അത് മാത്രമായിരുന്നു ഡിമാൻഡ്."

miya

"പുറം ലോകവുമായി എന്റെ പാർട്ണറിനു ഒരു ബന്ധം വേണം എന്നും എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എനിക്ക് വിദേശത്തു ഒന്നും പോകണം എന്നൊന്നും ഉണ്ടായിരുന്നില്ല. ആലോചന വരുമ്പോളും എന്റെ മനസ്സിൽ പാലായിൽ നിന്നും ഒരാൾ മതി എന്നായിരുന്നു. അങ്ങനെ തന്നെ നടന്നതിൽ വലിയ സന്തോഷവും ഉണ്ട്"- അമൃത ടിവിയിലെ പരിപാടിക്കിടെ മിയ പറഞ്ഞു.

തലവൻ എന്ന മലയാള ചിത്രമാണ് മിയയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. വിവാഹത്തിനു ശേഷം ചെയ്ത തമിഴ് ചിത്രം കോബ്രയിലെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം നടന്നത്.

More from Filmibeat

Read more about: miya george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X