ലാലേട്ടന്റെ റൂമില്‍ ഞങ്ങളെല്ലാം കൂടി, അതുകണ്ട തമിഴ് നടന്‍ ഞെട്ടലോടെ പറഞ്ഞത്; വെളിപ്പെടുത്തി ആസിഫ്‌

മലയാളത്തിലെ മിന്നും താരമാണ് ആസിഫ് അലി. സിനിമയിലെ കുടുംബപാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് ആസിഫ് അലി കടന്നു വരുന്നതും താരമായി മാറുന്നത്. ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടനെ മെച്ചപ്പെടുത്തിയാണ് ആസിഫ് അലി മുന്നേറുന്നത്. നായക വേഷങ്ങള്‍ മാത്രം ചെയ്യാതെ സഹ നടനായും ആസിഫ് അലി നല്ല സിനിമകളുടെ ഭാഗമായി മാറുന്നുണ്ട്.

കാപ്പയാണ് ആസിഫ് അലിയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. പൃഥ്വിരാജ്, അന്ന ബെന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ മറ്റ് സിനിമ മേഖലകളില്‍ നിന്നും മലയാള സിനിമയെ വ്യത്യസ്തമാക്കുന്ന ഘടകത്തെക്കുറിച്ച് ആസിഫ് അലി മന്‌സ തുറക്കുകയാണ്.

കൂട്ടായ്മ

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി മനസ് തുറന്നത്. മലയാള സിനിമയെ വേറിട്ടതാക്കുന്നതായി ആസിഫ് അലി ചൂണ്ടിക്കാണിക്കുന്ന ഘടകം കൂട്ടായ്മയാണ്. പിന്നാലെ അതിന്റെ ഒരു ഉദാഹരണവും താരം പങ്കുവെക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ എപ്പോഴും അഭിമാനം കൊള്ളുന്ന കാര്യമാണത്. മറ്റ് ഇന്‍ഡസ്ട്രികളില്‍ ഒരുപാട് സുഹൃത്തകളുമില്ല. പക്ഷെ ഉള്ള കുറച്ച് പേരില്‍ നിന്നും ഞാന്‍ മനസിലാക്കിയത്, അവര്‍ക്കെല്ലാം നമ്മളോടുള്ളത് അസൂയയാണ്. അമ്മയ്ക്ക് വേണ്ടി സ്‌റ്റേജ് പരിപാടി ചെയ്യുന്നതൊക്കെ. ഉദാഹരണത്തിന്, സിസിഎല്ലിന്റെ ആദ്യ സീസണിലൊരു മത്സരം കഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി ലാലേട്ടന്റെ മുറിയില്‍ കൂടി. ഭക്ഷണം കഴിക്കുന്നു. ഫുള്‍ ടീം ലാലേട്ടന്റെ മുറിയിലിയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.

നമുക്കത് ഒരു അത്ഭുതവുമല്ല

പുറത്തേക്ക് വരുമ്പോള്‍ തമിഴില്‍ അത്യാവശ്യം സ്റ്റാര്‍ വാല്യു ഉള്ളൊരു തമിഴ് നടന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ലാല്‍ സാറിന്റെ ട്രീറ്റാണെന്ന് പറഞ്ഞിട്ട് അവര്‍ക്കത് വിശ്വസിക്കാനാകുന്നില്ല. കാരണം അവിടെ ഒരു ഹൈറാര്‍ക്കിയുണ്ട്. അവരുടെ കുറേയാളുകള്‍ ഇഷ്ടമുള്ളവര്‍ എന്നൊക്കെ പറയുന്ന ഹൈറാര്‍ക്കിയുണ്ടെന്നാണ് അവര്‍ പറയുന്നത്. എനിക്കറിയില്ല.

നമ്മളുടെ കൂട്ടായ്മയും എല്ലാവര്‍ക്കും ഒരു റൂമിലിരിക്കാന്‍ പറ്റുന്നുവെന്നത് അഭിമാനത്തോടെ പറയാന്‍ പറ്റുന്ന കാര്യമാണ്. രാജു ചേട്ടനുമായി സംസാരിക്കുമ്പോള്‍ ഫെഫ്കയ്ക്ക് വേണ്ടി ചെയ്യുന്ന സിനിമയാണെന്ന് പറഞ്ഞപ്പോള്‍ പല ഇന്‍ഡസ്ട്രിയിലും അതൊരു അത്ഭുതമായി കണ്ടുവെന്ന് പറഞ്ഞു. പക്ഷെ നമുക്കത് ഒരു അത്ഭുതവുമല്ലെന്ന് ആസിഫ് അലി പറയുന്നു.

കേന്ദ്രകഥാപാത്രമാകണം

കേന്ദ്രകഥാപാത്രമാകണം എന്ന് നിര്‍ബന്ധമുള്ളയാളല്ല ഞാന്‍. പൈസ കാരണം ഒരു സിനിമയില്‍ നിന്നും പിന്മാറിയിട്ടില്ല. നല്ല സിനിമയുടെ ഭാഗമാവുക എന്നതാണ് ലക്ഷ്യം. പക്ഷെ ഞാന്‍ അര്‍ഹിക്കുന്ന ശമ്പളം ഞാന്‍ ഡിമാന്റ് ചെയ്യാറുണ്ട്. അത് വളരെ അധികമല്ലാത്തതിനാല്‍ തരാറുമുണ്ടെന്നും ആസിഫ് അലി പറയുന്നു.

പിന്നാലെ ആസിഫ് അലിയും നിവിന്‍ പോളിയും മെറിറ്റിലൂടെ വന്നവരാണെന്ന കമന്റിനോടും താരം പ്രതികരിക്കുന്നുണ്ട്.

സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്

സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മോട്ടിവേഷനാകണമെന്നാണ് കരുതുന്നത്. അല്ലാതെ അതൊരു ക്രെഡിറ്റായിട്ട് എടുക്കുന്നില്ല. അതൊരു ഭാഗ്യമാണ്. എന്നേക്കാള്‍ കഴിവുള്ള, എന്നേക്കാള്‍ കാണാന്‍ ഭംഗിയുള്ള ഒരുപാട് പേര്‍ ചാന്‍സിനായി കാത്തു നില്‍ക്കുന്നുണ്ട്. ഞാന്‍ തന്നെ കണ്ടിട്ടുണ്ട്. അവരെയൊക്കെ മറി കടന്ന് ഞാന്‍ ഇവിടെ നില്‍ക്കുമ്പോള്‍, സിനിമയില്‍ വന്നത് എങ്ങനെയാണെന്നല്ല, എങ്ങനെയാണ് നില്‍ക്കുന്നത് എന്നതിലാണ് കാര്യം. അതിന് ഞാന്‍ എന്റെ നൂറ് ശതമാനം കൊടുത്താലേ കാര്യമുള്ളൂവെന്നാണ് ആസിഫ് അലി പറയുന്നത്.

അണിയറയിലുള്ളത്

നിരവധി സിനിമകളാണ് ആസിഫ് അലിയുടേതായി അണിയറയിലുള്ളത്. വന്‍ താരനിര അണിനിരക്കുന്ന 2018 ആണ് ഏറ്റവും പുതിയ സിനിമ. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമ 2018 ലെ പ്രളയത്തിന്റെ കഥയാണ് പറയുന്നത്. പിന്നാലെ കാസര്‍ഗോള്‍ഡ്, മഹേഷും മാരുതിയും, അടവ്, ഒറ്റ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജിയിലും ആസിഫ് അലി ഭാഗമാകുന്നുണ്ട്.

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X