For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാസി എന്ത് ചെയ്താലും അത് എന്തുകൊണ്ടാണെന്ന് എനിക്കറിയാം; എന്തിനും കൂടെ നിൽക്കുന്ന സുഹൃത്താണ് ഭാവന: ആസിഫ്

  |

  മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനിയാണ് ആസിഫ് അലി. യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നു വന്ന ആസിഫ് അലി വളരെ വേഗത്തിലാണ് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. യുവാക്കൾക്കിടയിലും കുടുംബപ്രേക്ഷകർക്ക് ഇടയിലും ഒരേപോലെ ആരാധകരെ സ്വന്തമാക്കാൻ നടന് സാധിച്ചിട്ടുണ്ട്.

  2019 ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലാണ് ആസിഫ് അലി ആദ്യമായി അഭിനയിച്ചത്. ആദ്യം നെഗറ്റീവ് കഥാപാത്രമായാണ് എത്തിയതെങ്കിലും പിന്നീട് എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിച്ച് ആസിഫ് മലയാള സിനിമയിലെ നിറ സാന്നിധ്യമാവുകയായിരുന്നു. ഇതുവരെ ഏകദേശം അറുപതിലധികം ചിത്രങ്ങളിലാണ് ആസിഫ് അഭിനയിച്ചിട്ടുള്ളത്. സിബി മലയിൽ സംവിധാനം ചെയ്ത കൊത്തായിരുന്നു ആസിഫിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

  Also Read: 'നാല് പ്രാവശ്യത്തോളം കരണത്തടിച്ച മഞ്ജു സോറി പറയാൻ വന്നപ്പോൾ ഞാൻ അവരെ തടഞ്ഞു'; കുഞ്ചാക്കോ ബോബൻ!

  ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമനാണ് ആസിഫിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. നവംബർ നാലിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ആസിഫ് ഇപ്പോൾ. 12ത് മാന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ പോലീസുക്കാരനായാണ് ആസിഫ് വേഷമിടുന്നത്.

  ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആസിഫ് തന്റെ അടുത്ത സുഹൃത്തായ ശ്രീനാഥ് ഭാസിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഭാസി തല്ലിപ്പൊളിയാണെന്ന് പറഞ്ഞു തുടങ്ങിയ ആസിഫ് ഭാസിയെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത് താനാണെന്നും പറയുന്നുണ്ട്.

  'ഭാസിക്കുട്ടൻ തല്ലിപ്പൊളിയാണ്. എനിക്ക് തോന്നുന്നത് ഭാസിയെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന ആൾ ഞാനാണ്. ഭാസി എന്ത് ചെയ്താലും അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാം. ഭാസി അങ്ങനെയാണ്. നമ്മുക്ക് എല്ലാവർക്കും എല്ലാവരും ഒരുപോലെയിരിക്കണം. അവർ നമ്മൾ വിചാരിക്കുന്ന പോലെ ആയിരിക്കണം എന്നൊന്നും വാശി പിടിക്കാൻ പറ്റില്ല. ഭാസി ഭാസിയാണ്. അവനെ പോലെ അവൻ മാത്രമേയുള്ളു',

  'ഞങ്ങൾ ബിടെക് ചെയ്യുന്ന സമയത്ത് എന്റെ ജോലി ആയിരുന്നു അവനെ ഷൂട്ടിങ്ങിന് കൊണ്ടുപോവുക എന്നത്. കാരണം അവൻ എന്റടുത്ത് ദേഷ്യപ്പെടില്ലെന്ന് ആ ലൊക്കേഷനിൽ എല്ലാവർക്കും അറിയാം. ബാക്കി ആര് വിളിച്ചാലും അവൻ ചീത്ത പറയുകയൊക്കെ ചെയ്യും. ഞാൻ അവിടെ ആ റൂമിൽ ചെന്ന് ഭാസിക്കുട്ട ഭാസിക്കുട്ട എന്ന് വിളിച്ച് ഭാസി എഴുന്നേറ്റ് വന്ന് എന്റെ കൂടെ ലൊക്കേഷനിലേക്ക് വരും. ശരിക്കും ആളൊരു പാവമാണ്. അവനെ കുറിച്ച് ആളുകൾക്ക് പലപ്പോഴും ഉള്ള പിക്ചർ വേറെ രീതിയിലാണ്,'

  ശ്രീനാഥ് ഭാസിക്ക് പുറമെ, ഭാവന, ബിജു മേനോൻ, അപർണ ബാലമുരളി, നിവിൻ പോളി എന്നിവരെ കുറിച്ചും ആസിഫ് സംസാരിച്ചിരുന്നു. ഇവരുടെ ഓരോരുത്തരുടെയും പേരുകൾ പറഞ്ഞപ്പോൾ തനിക്ക് ഇവരുമായുള്ള ബന്ധത്തെ കുറിച്ച് ആസിഫ് മനസ് തുറക്കുകയായിരുന്നു.

  'നമ്മുക്ക് കോളേജിലൊക്കെ ചില സുഹൃത്തുക്കൾ ഉണ്ടാവില്ലേ. എന്ത് തല്ലുകൊള്ളിത്തരം കാണിച്ചാലും കൂടെ നിൽക്കുന്നവർ. അങ്ങനെ ഒരു സുഹൃത്താണ് ഭാവന. നിറത്തിലെ എബിയും സോനയും പോലെ ഒരുമിച്ചു കളിച്ചു വളർന്നു വന്നവരെ പോലെ ഞങ്ങൾക്ക് തോന്നാറുണ്ട്. അങ്ങനെ ഒരു വൈബാണ് ഞങ്ങൾ തമ്മിൽ. അത് എപ്പോഴും അങ്ങനെയാണ്. ഇപ്പോൾ ഞങ്ങൾ അങ്ങനെ കാണാറും സംസാരിക്കാറുമില്ല. എന്നാലും ഞങ്ങൾക്കിടയിൽ രസകരമായൊരു സൗഹൃദമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഭാവന,'

  Also Read: കുഞ്ചാക്കോ ബോബന് ഇഷ്ടപ്പെട്ട നായിക; ഉണ്ണി മുകുന്ദന്റെ ചോദ്യത്തിന് നടൻ മനസ് തുറന്നപ്പോൾ!

  'ബിജു മേനോൻ ചേട്ടനെ പോലെ ആണെന്നാണ് ആസിഫ് പറഞ്ഞത്. 'എന്റെ ഒരു സീനിയർ വേർഷനാണ് ബിജു ചേട്ടൻ ജീവിതം എൻജോയ് ചെയ്ത് നടക്കുന്ന, ഇടക്ക് സുഹൃത്തുക്കളോട് ഒപ്പമൊക്കെ കൂടുന്ന ഒരാൾ. ലൊക്കേഷനിൽ ഒക്കെ ഒരു ചേട്ടനെ പോലെയാണ്. ഇടക്കൊക്കെ വിളിക്കും. അങ്ങോട്ട് വിളിച്ചില്ലെകിൽ ചീത്ത പറയും. നല്ല സ്നേഹമുള്ള ചേട്ടനാണ്,'

  'അപർണ ബാലമുരളി സഹോദരിയെ പോലെ ആണെന്നും ഭക്ഷണമാണ് തങ്ങളെ കണക്റ്റ് ചെയ്യുന്ന പ്രധാനപ്പെട്ട കാര്യമെന്നും ആസിഫ് പറയുന്നുണ്ട്. നിവിനുമായും നല്ല സൗഹൃദമാണെന്ന് നടൻ പറഞ്ഞു. മഹാവീര്യർ സെറ്റിൽ കുറെ നാളുകൾക്ക് ശേഷം ഒന്നിച്ചപ്പോൾ ആഘോഷമായിരുന്നു എന്നാണ് ആസിഫ് പറഞ്ഞത്,'

  Read more about: asif ali
  English summary
  Asif Ali Opens Up About His Friendship With Sreenath Bhasi and Bhavana, Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X