For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹണി ബീയിലെ ചുംബനരംഗം കണ്ട് സമ എന്നെ ഒന്ന് നോക്കി; ടെൻഷൻ മുഴുവൻ ലാൽ സാറിനായിരുന്നു: ആസിഫ് അലി പറയുന്നു

  |

  മലയാളത്തിലെ യുവനടന്മാരില്‍ പ്രധാനിയാണ് ആസിഫ് അലി. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് സിനിമയില്‍ എത്തിയ ആസിഫ് വളരെ ചെറിയ സമയം കൊണ്ടാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. യുവാക്കൾക്കിടയിലും കുടുംബപ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടൻ കൂടിയാണ് ആസിഫ് അലി.

  റിമ കല്ലിങ്കൽ നായികയായ ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് അലിയുടെ അരങ്ങേറ്റം. അവതാരകനായും വീഡിയോ ജോക്കിയായുമൊക്കെ ജോലി ചെയ്ത് വരുന്നതിനിടയിലാണ് ആസിഫിന് സിനിമയിൽ അവസരം ലഭിക്കുന്നത്. തുടക്കം നെഗറ്റീവ് കഥാപാത്രത്തിലൂടെ ആയിരുന്നെങ്കിലും പിന്നീട് എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിച്ച് ആസിഫ് മലയാള സിനിമയിൽ സജീവമാവുകയായിരുന്നു.

  Also Read: കേരളത്തിൽ ഉണ്ടാകണമെന്ന് ആ​ഗ്രഹിച്ചു, മറ്റുള്ളവരെ വേദനിപ്പിച്ച് കളിയാക്കി സന്തോഷിക്കുന്നത് മൃഗത്തനമാണെന്ന് ബാല

  ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഹണി ബി. ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രത്തിൽ ഭാവന, ശ്രീനാഥ് ബാസി, ബാലു വർഗീസ് തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആസിഫിന്റെ വിവാഹത്തിന് തൊട്ട് പിന്നാലെയാണ് ചിത്രം റിലീസിന് എത്തിയത്. യുവാക്കൾക്കിടയിൽ ട്രെൻഡ് ആയി മാറിയ ചിത്രത്തിന്റെ ക്‌ളൈമാക്‌സിൽ ആസിഫ് അലിയും ഭാവനയും തമ്മിലൊരു ചുംബനരംഗവും ഉണ്ടായിരുന്നു.

  അന്ന് വലിയ രീതിയിൽ ചർച്ചയായ ആ രംഗം ഭാര്യ സമയ്‌ക്കൊപ്പം തിയേറ്ററിൽ കണ്ടതിനെ കുറിച്ചും അതിനു ശേഷമുണ്ടായ രസകരമായ അനുഭവത്തെ കുറിച്ചും പറയുകയാണ് ആസിഫ് ഇപ്പോൾ. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന്റെ ഓണം സ്പെഷ്യൽ അഭിമുഖത്തിലാണ് നടൻ ഇതിനെ കുറിച്ച് സംസാരിച്ചത്. ആ രംഗം സമ കാണുന്നതിൽ തനിക്ക് ടെൻഷൻ ഇല്ലായിരുന്നുവെന്നും ടെൻഷൻ മുഴുവൻ നടൻ ലാലിലും ഭാര്യക്കും ആയിരുന്നെന്നും പറയുകയാണ് ആസിഫ്. ആ രംഗത്തെ കുറിച്ച് സമയോട് നേരത്തെ പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

  Also Read: ബാലയുടെ മോള്‍ക്ക് വേറൊരാളെ അച്ഛനെന്ന് വിളിക്കേണ്ട ഗതികേട്; വായടപ്പിച്ച് ഗോപി സുന്ദര്‍

  'ഞാൻ നേരത്തെ പറഞ്ഞില്ല. സിനിമ കാണുമ്പോഴാണ് സമ ആ രംഗം കാണുന്നത് തന്നെ. ഞങ്ങൾ ലാൽ സാർ ഭാര്യ, ജീൻ, ബാലുന്റെ കുടുംബം അങ്ങനെ എല്ലാവരും ആയിട്ടാണ് സിനിമയ്ക്ക് പോയത്. കവിതയിൽ ആണ് എല്ലാവരും കൂടി സിനിമ കാണാൻ ഇരിക്കുന്നത്. എന്റെ കല്യാണം കഴിഞ്ഞ് ഒരു മാസത്തിൽ ഇറങ്ങുന്ന സിനിമ ആയിരുന്നു. ടെൻഷൻ മുഴുവൻ ലാൽ സാറിനും ഭാര്യ നാൻസി ചേച്ചിക്കും ആയിരുന്നു. എനിക്ക് ഒരു ടെൻഷനും ഇല്ലായിരുന്നു. അദ്ദേഹം ഇടയ്ക്ക് എന്നെയും സമയെയും ഇങ്ങനെ നോക്കുന്നുണ്ട്.'

  'ക്‌ളൈമാക്‌സ് ആയി ഞങ്ങൾ ബോട്ടിലേക്ക് കേറുന്ന രംഗം എത്തിയപ്പോൾ ലാൽ സാർ പതിയെ പുറത്തേക്ക് പോയി. ചുംബനരംഗം കഴിഞ്ഞപ്പോൾ സമ എന്നെ ഇങ്ങനെ ഒന്ന് തിരിഞ്ഞു നോക്കി. ഞാൻ അപ്പോൾ റിയാക്ഷൻ ഒന്നുമില്ലാതെ സ്ക്രീനിലേക്ക് നോക്കി ഇരുന്നു. അത് സബാനും എയ്‌ഞ്ചലുമാണ് എനിക്ക് അറിയില്ല എന്നായിരുന്നു ഭാവം. അങ്ങനെ തിയേറ്ററിൽ നിന്ന് ഇറങ്ങി. അപ്പോഴേക്കും എല്ലാവരും സിനിമ ആഘോഷമാക്കിയിരുന്നു.'

  Also Read: മക്കള്‍ക്ക് കൂടുതല്‍ അടുപ്പം ഭാര്യ സുചിത്രയോട്; പ്രണവിന് അഭിനയിക്കാന്‍ ഇഷ്ടമല്ല, വിസ്മയയെ കുറിച്ചും മോഹന്‍ലാൽ

  'അങ്ങനെ അന്ന് രാത്രി ലാൽ സാറിന്റെ വീട്ടിൽ ഒരു ആഘോഷം വച്ചു. ഞങ്ങൾ എല്ലാവരും ഉണ്ട്. ഭാവനയും അർച്ചന കവിയും ഉൾപ്പെടെ എല്ലാവരും എത്തിയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ലാൽ സാർ സമയെ പതിയെ വിളിച്ചു, മോളെ.. അത് കേട്ടപ്പോൾ എനിക്ക് തോന്നി ഇങ്ങേർ ഇത് കുളമാക്കുമെന്ന്. എന്നിട്ട് പറഞ്ഞു, മോളെ ഇത് അങ്ങനെയൊന്നുമില്ല, ഒരു നടന്റെ.. എന്നൊക്കെ പറഞ്ഞപ്പോൾ സമ പറഞ്ഞു. ഇല്ല അങ്കിളേ അതൊക്കെ എനിക്ക് മനസിലാകും എനിക്ക് കുഴപ്പമൊന്നുമില്ലെന്ന്' ആസിഫ് പറഞ്ഞു.

  സമ ഒരിക്കലും തന്നോട് അത്തരം രംഗങ്ങൾ ചെയ്യരുതെന്ന് പറഞ്ഞിട്ടില്ലെന്നും ആസിഫ് പറഞ്ഞു. നല്ലൊരു കഥയൊക്കെ വരുന്ന സമയത്ത് സമയോട് സംസാരിക്കാറുണ്ട്, ചില സ്ക്രിപ്റ്റുകൾ ഒരുമിച്ച് വായിക്കാറുണ്ട്. അതുകൊണ്ട് സിനിമകൾ കണ്ടു കഴിഞ്ഞ് സമ അഭിപ്രായം പറയുന്നത് കുറവാണെന്നും ആസിഫ് പറയുന്നുണ്ട്. തന്റെ തീരുമാനങ്ങൾക്ക് സമയുടെ പിന്തുണയ്ക്കാറുണ്ടെന്നും ആസിഫ് പറഞ്ഞു.

  Read more about: asif ali
  English summary
  Asif Ali opens up about how his wife Zama Mazrin reacted to the Kiss scene in Honey Bee movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X