For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്വാസം കിട്ടാതെ എന്റെ കണ്ണൊക്കെ തള്ളി പുറത്തേക്ക് വന്നു, അഭിനയം ആണെന്ന് കരുതി ആരും ശ്രദ്ധിച്ചില്ല: ആസിഫ്‌ അലി

  |

  മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ഇപ്പോഴിതാ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവത്തെക്കുറിച്ചുള്ള ആസിഫ് അലിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഹണി ബീ എന്ന ആസിഫിന്റെ കരിയറിലെ നിര്‍ണായക വിജയമായി മാറിയ സിനിമയുടെ ചിത്രീകരണ അനുഭവമാണ് ആസിഫ് പങ്കുവച്ചിരിക്കുന്നത്. കാന്‍ മൂവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  തൂവെള്ളയില്‍ പുഴയോരത്ത് ഗ്രേസ്; മേക്കോവറില്‍ കുമ്പളങ്ങി താരം

  ഹണീബിയുടെ ഓപ്പണിങ് സീക്വന്‍സില്‍ വെള്ളത്തില്‍ ഞാനും ഭാവനയും മുങ്ങിപ്പോകുന്നതാണ് സീന്‍. ഇത് ലക്ഷദ്വീപില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. അണ്ടര്‍ വാട്ടര്‍ ആണ് ഷോട്ട്. ഫുള്‍ ക്യാമറയും കാര്യങ്ങളുമൊക്കെ സെറ്റ് ചെയ്ത് ഓക്സിജന്‍ മാസ്‌കും കിറ്റുമൊക്കെ ഇട്ട് എല്ലാവരും താഴെ വെയ്റ്റ് ചെയ്യുകയാണ്. ആക്ഷന്‍ പറയുമ്പോള്‍ ഞാനും ഭാവനയും ഒരുമിച്ച് വെള്ളത്തിലേക്ക് ചാടുന്നു. മുങ്ങിയ ശേഷം നമ്മള്‍ ഇങ്ങനെ സ്ട്രഗിള്‍ ചെയ്യുന്നു ഇതാണ് ഷോട്ട്.
  എല്ലാം പ്ലാന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ ചാടില്ല എന്നായി ഭാവന. എക്സൈറ്റ്മെന്റ് കാരണം ഞാനാണെങ്കില്‍ ചാടാമെന്ന് പറയുകയും ചെയ്തു. ആസിഫ് അലി പറയുന്നു.

  Asif Ali

  ഭാവന പേടിയാണെന്ന് പറഞ്ഞതോടെ പകരം ലക്ഷദ്വീപില്‍ നിന്നും ഡൈവറെ കൊണ്ടു വരികയായിരുന്നു. അവര്‍ മുടി പറ്റേ വെട്ടിയിരുന്നു. ഇവര്‍ക്ക് ഭാവനയുടെ വസ്ത്രവും ഒരു വിഗ്ഗും സെറ്റ് ചെയ്തു. ഡൈവറുടെ കൂടെയാണല്ലോ ചാടുന്നത് എന്ന ധൈര്യം തനിക്കുണ്ടായിരുന്നുവെന്നും എന്തെങ്കിലും പറ്റിയാലും ഇവള്‍ നോക്കുമെന്നായിരുന്നു ചിന്തയെന്നും ആസിഫ് അലി പറയുന്നു. അങ്ങനെ ആക്ഷന്‍ പറഞ്ഞപ്പോള്‍ രണ്ടു പേരും ചാടി. എന്നാല്‍ ഈ ചാട്ടത്തില്‍ ഈ വിഗ്ഗ് ഊരി ഈ കുട്ടിയുടെ മുഖത്ത് കുടുങ്ങി. ഇതോടെ വെപ്രാളത്തില്‍ അവള്‍ കേറി എന്നെ പിടിച്ചു. ആകെ വെപ്രാളത്തിലാണ് ഇത് ചെയ്യുന്നത്. അവര്‍ ആകെ പാനിക്കായി. വിഗ്ഗ് മൊത്തം മുഖത്ത് കുടുങ്ങിയിട്ട് എന്താണ് ചെയ്യേണ്ടതെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നും ആസിഫ് ഓര്‍ക്കുന്നു.

  ഇതോടെ താന്‍ ഡൈവറെ വിടീക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഈ രംഗത്തില്‍ വേണ്ടത് വെള്ളത്തില്‍ സട്രഗിള്‍ ചെയ്യുന്നതായിരുന്നു. അതിനാല്‍ തങ്ങള്‍ ശരിക്കും സ്ട്രഗിള്‍ ചെയ്യുകയാണെന്ന് ആര്‍ക്കും മനസിലാകുന്നുണ്ടായിരുന്നില്ല. തനിക്ക് ശ്വാസം കിട്ടാതെ വന്നുവെന്നും ആസിഫ് പറയുന്നു. ഞാന്‍ കൈകൊണ്ടൊക്കെ കാണിക്കുന്നുണ്ട്. ഇവര്‍ക്ക് ഒന്നും മനസിലാകുന്നില്ല. ഇവരൊക്കെ പെര്‍ഫോമന്‍സ് എന്ന് പറഞ്ഞ് ഇരിക്കുകയാണ്. എന്റെ കണ്ണൊക്കെ തള്ളി ഇങ്ങനെ വരികയാണ്. അപ്പോള്‍ നമ്മുടെ കൂടെ വന്ന ലക്ഷദ്വീപില്‍ നിന്നുള്ള അവര്‍ക്ക് മനസിലായി പണി പാളിയെന്ന് അവര്‍ പെട്ടെന്ന് വന്ന് ഓക്സിജന്‍ മാസ്‌ക് വെച്ച് എന്നെ മുകളിലേക്ക് കയറ്റുകയായിരുന്നുവെന്നും ആസിഫ് പറയുന്നു.

  അതേസമയം താന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത ശീലമുണ്ടായിരുന്ന ആളാണെന്നും ഈ ശീലം കാരണം തനിക്കൊരു സിനിമ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ആസിഫ് പറയുന്നു. ഇന്‍ഡസ്ട്രിയില്‍ തന്നെ വലിയൊരു മാറ്റമുണ്ടാക്കിയ ഒരു സിനിമയുടെ 100ാം ദിവസത്തിന്റെ ആഘോഷത്തിന് പോകുമ്പോള്‍ ആ സിനിമയുടെ സംവിധായകന്‍ എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ആസിഫായിരുന്നു ഈ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നതെന്ന്. ആ സിനിമ ഏതെന്ന് ഞാന്‍ പറയുന്നില്ല. അത് എനിക്ക് വെച്ചിരുന്ന സിനിമായിരുന്നില്ലെന്ന് കരുതി സമാധാനിച്ചുവെന്നാണ് ആസിഫ് കൂട്ടിച്ചേര്‍ക്കുന്നത്.

  തന്റേത് രജിസ്റ്റര്‍ വിവാഹമായിരുന്നു, മകന്റെ പ്രണയത്തിന് എല്ലാവര്‍ക്കും സമ്മതായിരുന്നു, നെടുമുടി വേണു

  അതേസമയം ആണും പെണ്ണും ആണ് ആസിഫ് അവസാനമായി അഭിനയിച്ച സിനിമ. നിരവധി സിനിമകളാണ് ആസിഫിന്റേതായി പുറത്തിറങ്ങാനുള്ളത്. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയുമാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ. യഥാര്‍ത്ഥ കുറ്റാന്വേഷണ കഥ പറയുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് എത്തുന്നത്. കുഞ്ഞെല്‍ദോ, കൊത്ത്, എല്ലാം ശരിയാകും, കാപ്പ തുടങ്ങിയ സിനിമകളും അണിയറിയിലുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം ആസിഫ് അലിയുടെ ചിത്രങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നത്.

  Read more about: asif ali
  English summary
  Asif Ali Opens Up About The Shooting Experience Of Honey Bee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X