അഞ്ച് വര്‍ഷമായി ആസിഫിന്റെ ഓണം ഇങ്ങനെയാണ്; ദേഷ്യക്കാരന്‍ ക്ഷമ പഠിച്ചതെങ്ങനെ?

മലയാള സിനിമയിലെ മിന്നും താരമാണ് ആസിഫ് അലി. സിനിമയില്‍ ബന്ധങ്ങളോ വേരുകളോ ഇല്ലാതെ കടന്നു വന്ന് മുന്‍നിര നായകനായി മാറിയ താരം. ഇപ്പോഴിതാ തന്റെ ഓണം ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ആസിഫ് അലി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''ഓണക്കാലം. സ്‌കൂള്‍, കോളേജ് കാലത്തെ ഓണമാണ് ആദ്യം ഓര്‍മ്മയിലേക്ക് വരിക. കോളേജിലെ എല്ലാ ആഘോഷക്കമ്മിറ്റികളുടേയും ഭാഗമായിരുന്നു ഞാന്‍. പൂക്കള്‍ വാങ്ങാന്‍ പിരിവെടുക്കുന്നതും അത് മറ്റ് കാര്യങ്ങള്‍ക്കായി മറിക്കുന്നതുമെല്ലാം കോളേജ് ഓര്‍മ്മകളാണ്. കുട്ടിക്കാനത്തായിരുന്നു കോളേജ്. അവിടെ നിന്നും പൂക്കള്‍ വാങ്ങാന്‍ കമ്പത്തേക്കും തേനിയിലേക്കും പോവും. അതിനായി ക്ലാസ് കട്ട് ചെയ്തതൊക്കെ രസമുള്ള ഓര്‍മ്മകളാണ്.'' എന്നാണ് ആസിഫ് അലി പറയുന്നത്.

Asif Ali

സിനിമയില്‍ വന്ന ശേഷം ഓണാഘോഷങ്ങളില്‍ വന്ന മാറ്റത്തെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സിനിമയിലേക്ക് എത്തിയതോടെ ഇഷ്ടമുള്ള ഒരുപാട് പേരുടെ കൂടെ ആഘോഷിക്കാന്‍ സാധിച്ചുവെന്നാണ് ആസിഫ് അലി പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓണവും ക്രിസ്സ്മസുമെല്ലാം ഫ്ളാറ്റിലും ആഘോഷിക്കുന്നു. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ചിദംബരം, ജിസ് ജോയ് അടക്കമുള്ള അടുത്ത സുഹൃത്തുക്കളും അതില്‍ പങ്കുചേരും. പൂക്കളവും വടംവലിയും അങ്ങനെ എല്ലാം ഒരുക്കിയിട്ടാവുംഈആഘോഷമെന്നാണ് താരം പറയുന്നത്.

മലയാള സിനിമയെ ഇളക്കി മറിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചും അഭിമുഖത്തില്‍ ആസിഫ് അലി സംസാരിക്കുന്നുണ്ട്. മലയാള സിനിമയ്ക്ക് അഭിമാനം നിറഞ്ഞ വര്‍ഷമാണിത്. നമ്മുടെ സിനിമകള്‍ കേരളത്തിന് അകത്തും പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. നൂറും ഇരുന്നൂറും കോടികള്‍ സ്വന്തമാക്കി. അത്രയും പ്രധാനപ്പെട്ട വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ഇങ്ങനെ വിഷമിപ്പിക്കുന്ന സംഭവങ്ങളുണ്ടായി. പക്ഷെ ഇത്രയും വലിയ മാറ്റത്തിന് തുടക്കം കുറിച്ചത് മലയാള സിനിമയാണെന്നതിനെ പോസ്റ്റീവായി കാണുന്നു എന്നാണ് ആസിഫിന്റെ അഭിപ്രായം.

സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷങ്ങളായി. ഇക്കാലയളവില്‍ തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചും ആസിഫ് അലി സംസാരിക്കുന്നുണ്ട്. പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളായിരുന്നു ഞാന്‍. പ്രായത്തിന്റേതായ പ്രശ്നമായിരുന്നു അത്. പക്ഷെ ഇപ്പോള്‍ എന്തും ഷമയോടെ കേട്ട് പക്വതയോടെ പെരുമാറാന്‍ പഠിച്ചുവെന്നാണ് ആസിഫ് അലി പറയുന്നത്.

Asif Ali

സഞ്ചരിക്കണം, ലോകം കാണണം, ആളുകളോട് സംസാരിക്കണം, അത് നിങ്ങളുടെ കാഴ്ചപ്പാടും ജീവിതവും മാറ്റുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ. അത് നേരിട്ടറിഞ്ഞ ആളാണ് ഞാന്‍. സിനിമയ്ക്കായും അല്ലാതേയും ഒരുപാട് യാത്രകള്‍ ചെയ്തു. ലോകം കണ്ടു. എന്റെ ലോകം വലുതായപ്പോള്‍ സ്വഭാവത്തിലും മാറ്റം വന്നു. എടുത്തു ചാട്ടവും ദേഷ്യവുമെല്ലാം മാറി. പക്വത എന്നാല്‍ ക്ഷമയാണെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണെന്നും താരം പറയുന്നു.

അതേസമയം ബിഗ് സ്‌ക്രീനില്‍ വിജയക്കുതിപ്പ് തുടരുകയാണ് ആസിഫ് അലി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം ആണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ സിനിമ. അപര്‍ണ ബാല മുരളി, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഈ വര്‍ഷമിറങ്ങിയ തലവനും വലിയ വിജയമയായിരുന്നു. പിന്നാലെ ലെവല്‍ ക്രോസ്, അഡിയോസ് അമീഗോ എന്ന സിനിമകളിലെ ആസിഫിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു.

Read more about: asif ali Onam 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X