For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫോണ്‍ വിളിച്ചപ്പോള്‍ ഞാന്‍ എടുത്തില്ല, നഷ്ടമായത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ; ആസിഫ് അലി പറയുന്നു

  |

  മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന ആസിഫ് തന്നിലെ നടനേയും താരത്തേയും കഠിനാധ്വാനത്തിലൂടെയാണ് വളര്‍ത്തിയെടുക്കുന്നത്. ഋതുവിലൂടെ കരിയര്‍ ആരംഭിച്ച ആസിഫ് ഇന്ന് മലയാളികള്‍ ഏറെ വിശ്വസിക്കുകയും പ്രതീക്ഷയോടെ കാണുകയും ചെയ്യുന്ന താരമാണ്. സമീപ കാലത്തായി പുറത്തിറങ്ങിയ സിനിമകളിലെയെല്ലാം ആസിഫിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  തൂവെള്ളയില്‍ പുഴയോരത്ത് ഗ്രേസ്; മേക്കോവറില്‍ കുമ്പളങ്ങി താരം

  ട്രാഫിക് മുതല്‍ മലയാള സിനിമയിലെ നിര്‍ണായകമായി മാറിയ പല സിനിമകളിലും ആസിഫ് അലിയുടെ സാന്നിധ്യമുണ്ട്. എന്നാല്‍ തന്റെ അശ്രദ്ധകാരണം നഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാടുണ്ടെന്നാണ് ആസിഫ് പറയുന്നത്. ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തത് കൊണ്ട് മാത്രം തനിക്ക് നഷ്ടപ്പെട്ട സിനിമയുടെ കഥ പറയുകയാണ് ആസിഫ് ഇപ്പോള്‍. കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

  ഞാന്‍ നോ പറഞ്ഞ സിനിമകളെ കുറിച്ച് ചിന്തിച്ച് എനിക്ക് ഒരിക്കലും നഷ്ടം തോന്നിയിട്ടില്ല. എനിക്ക് മനസിലാവാത്ത സിനിമകളോടാണ് ഞാന്‍ നോ പറഞ്ഞിട്ടുള്ളത്. പക്ഷേ എന്റെ അടുത്തേക്ക് എത്താന്‍ പറ്റാതെ പോയ ഒരുപാട് നല്ല സിനിമകള്‍ ഉണ്ടായിരുന്നു. എന്റെ ഏറ്റവും വലിയ മോശം സ്വഭാവം എന്നത് ഞാന്‍ ഫോണ്‍ എടുക്കില്ലെന്നതായിരുന്നു. അതുകൊണ്ട് എനിക്ക് ഒരുപാട് നല്ല സിനിമകള്‍ നഷ്ടമായിട്ടുണ്ട്' ആസിഫ് പറയുന്നു. ഈ ശീലം മൂലം തനിക്ക് മലയാള സിനിമയിലെ തന്നെ സൂപ്പര്‍ഹിറ്റായി മാറിയ വലിയൊരു സിനിമ നഷ്ടമായതിനെക്കുറിച്ചും ആസിഫ് മനസ് തുറക്കുന്നുണ്ട്.

  ഇന്‍ഡസ്ട്രിയില്‍ തന്നെ വലിയൊരു മാറ്റമുണ്ടാക്കിയ ഒരു സിനിമയുടെ 100ാം ദിവസത്തിന്റെ ആഘോഷത്തിന് പോകുമ്പോള്‍ ആ സിനിമയുടെ സംവിധായകന്‍ എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ആസിഫായിരുന്നു ഈ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നതെന്ന്. ആ സിനിമ ഏതെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ അത് എനിക്ക് വെച്ചിരുന്ന സിനിമായിരുന്നില്ലെന്ന് കരുതി സമാധാനിച്ചുവെന്നാണ് ആസിഫ് പറയുന്നത്. അതേസമയം മറ്റൊരാള്‍ അഭിനയിച്ച, എന്നാല്‍ തനിക്ക് അഭിനയിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിയ സിനിമയുണ്ടെന്നും അത് പ്രേമം ആണെന്നും ആസിഫ് പറയുന്നു.

  ഞാന്‍ അത് നിവിനോടും പറഞ്ഞിട്ടുണ്ട്. ആ സിനിമ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് കരുതിയിട്ടുണ്ട്. അങ്ങനെയുള്ള പാട്ടുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് കരുതിയിട്ടുണ്ട്. ഞാന്‍ ചെയ്യാതെ ഹിറ്റായ എല്ലാ സിനിമകളും ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെന്നും ആസിഫ് തുറന്നു പറയുന്നു. അതേസമയം നിവിന്‍ അത്രയും ഭംഗിയായി ചെയ്തതുകൊണ്ടാണ് ആ ക്യാരക്ടറിനോട് നമുക്ക് ഇഷ്ടം തോന്നുന്നതെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു.

  Also Read:

  മൊഞ്ചത്തി ലുക്കില്‍ ആസിഫ് അലിയുടെ ഭാര്യ..പൂജാ ദൃശ്യങ്ങള്‍ | Asif Ali | Jis Joy | FilmiBeat Malayalam

  ആണും പെണ്ണും ആണ് ആസിഫ് അലി അവസാനമായി അഭിനയിച്ച സിനിമ. ആന്തോളജി ചിത്രമായിരുന്നു ആണും പെണ്ണും. ചിത്രത്തിലെ രാച്ചിയെന്ന ഹ്രസ്വ ചിത്രത്തിലാണ് ആസിഫ് അഭിനയിച്ചത്. കുട്ടികൃഷ്ണന്‍ ആയുള്ള ആസിഫിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സിനിമകളാണ് ആസിഫിന്റേതായി പുറത്തിറങ്ങാനുള്ളത്. രാജീവ് രവിയുമായി കൈകോര്‍ക്കുന്ന കുറ്റവും ശിക്ഷയുമാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ. യഥാര്‍ത്ഥ സംഭവം പറയുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് എത്തുന്നത്. കുഞ്ഞെല്‍ദോ, കൊത്ത്, എല്ലാം ശരിയാകും, കാപ്പ തുടങ്ങിയ സിനിമകളും അണിയറിയിലുണ്ട്. സമീപകാലത്ത് പുറത്തിറങ്ങിയ ഉയരെ, വൈറസ്, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ആസിഫ് കയ്യടി നേടിയിരുന്നു.

  Read more about: asif ali
  English summary
  Asif Ali Reveals He Lost A Blockbuster Movie Just Because He Didn't Pick Up The Phone Call
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X