ഡബ്ബിംഗ് കണ്ട് പഠിക്കാന്‍ ചെന്നു, കയറിയിരിക്കാന്‍ മമ്മൂക്ക; ഞെട്ടിച്ച അനുഭവം വെളിപ്പെടുത്തി ആസിഫ് അലി

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുത്ത നടനാണ് ആസിഫ് അലി. ഓരോ സിനിമകള്‍ പിന്നിടുമ്പോഴും ആസിഫ് അലി എന്ന നടനിലുണ്ടാകുന്ന വളര്‍ച്ച വളരെയധികം പ്രശംസ അര്‍ഹിക്കുന്നതാണ്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങളും മറ്റും പങ്കുവെക്കുകയാണ് ആസിഫ് അലി. ശ്യാമ പ്രസാദിന്റെ ഋതുവിലൂടെയായിരുന്നു ആസിഫിന്റെ അരങ്ങേറ്റം. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അരങ്ങേ്റ്റത്തെക്കുറിച്ച് ആസിഫ് മനസ് തുറക്കുകയായണ്.

''ഒരു ആക്ടര്‍ ലൊക്കേഷനില്‍ എങ്ങനെയായിരിക്കണം, എങ്ങനെയായിരിക്കും അയാളുടെ തയ്യാറെടുപ്പുകള്‍ എന്നതിലുള്ള ഏറ്റവും മികച്ച തുടക്കമായിരുന്നു ശ്യാം സാറിന്റേത്. ഞാന്‍ ഇപ്പഴും ചോദിക്കുകയാണ്. ഒരു പുതിയ നടന്‍ സിനിമ ചെയ്യുമ്പോള്‍ എത്ര പേര്‍ക്ക് അവരുടെ സിനിമയുടെ മുഴുവന്‍ തിരക്കഥയും കിട്ടും? എത്ര പേര്‍ക്ക് മുഴുവന്‍ കഥയും പറഞ്ഞു കൊടുക്കും? എത്ര പേര്‍ക്ക് തങ്ങളുടെ സിനിമയുടെ സംവിധായകന്‍ ആ കഥയില്‍ വിശ്വസിക്കുന്നുണ്ടെന്ന് അറിയാന്‍ പറ്റും? ഞാന്‍ ഋതുവിന്റെ ഓഡിഷന്‍ കഴിഞ്ഞ് സെലക്ടായ സമയത്ത്, ഒരാഴ്ച് കഴിഞ്ഞ് ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഋതുവിന്റെ തിരക്കഥ മൊത്തം കൊണ്ട് തരികയായിരുന്നു. ഇത് വായിച്ച് നോക്കാന്‍ പറഞ്ഞു''. എന്നാണ് ആസിഫ് പറയുന്നത്.

Asif Ali

''അത് വായിച്ച് മൂന്നാമത്തെ ദിവസമാണ് നമ്മുടെ കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് പറഞ്ഞു തരുന്നത്. ആ മൂന്ന് ദിവസം കൊണ്ട് തിരക്കഥ മൊത്തം പഠിച്ചിരുന്നു. പിന്നെ ഞാനും റിമയും നിഷാനുമിരുന്ന് ഞങ്ങളുടെ ഭാഗങ്ങള്‍ നോക്കി വായിക്കുകയാണ്. അത് കഴിഞ്ഞ് മുരളി മേനോന്‍ സര്‍ വന്ന് നമുക്കൊരു വര്‍ക്ക് ഷോപ്പ് ചെയ്യുന്നു. അത് കഴിഞ്ഞ് നമ്മള്‍ ലൊക്കേഷനിലെത്തുന്നു, ഷൂട്ട് തുടങ്ങുന്നു. പുതിയ അഭിനേതാക്കളെ അത്രത്തോളം കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് സംവിധായകന്‍ സിനിമ തുടങ്ങുന്നത്. ഒട്ടും ടെന്‍ഷനില്ലാതെയാണ് ഞാന്‍ എന്റെ ആദ്യത്തെ സിനിമ ഷൂട്ട് ചെയ്തത്. അതിന് ശേഷം ഞാനെന്റെ എല്ലാ സിനിമയിലും എഴുതി തയ്യാറാക്കിയ തിരക്കഥ വേണമെന്ന് നിര്‍ബന്ധം പിടിക്കും. തലേന്ന് സീന്‍ മാര്‍ക്ക് ചെയ്ത് തന്നാലേ എനിക്ക് പിറ്റേന്ന് ആത്മവിശ്വാസത്തോടെ സെറ്റിലേക്ക് പോകാന്‍ പറ്റുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ എല്ല്ായിപ്പോഴും അത് നടക്കാറില്ല. പക്ഷെ ഞാന്‍ വാശി പിടിക്കും''. എന്നും ആസിഫ് പറയുന്നു.

ആ തുടക്കം നല്‍കിയതാണ് ഈ ശീലം. പിന്നെ സിബി സാറിന്റെ സിനിമയായിരുന്നു. ഇത്രയും സിനിമകള്‍ ചെയ്തയാളാണ്. ഇമോഷന്‍സ് ഇത്രയും മനോഹരമായി ഷൂട്ട് ചെയ്യുന്ന വേറെ ആളില്ല. ചെറിയ ചെറിയ തിരുത്തലുകള്‍, ഡയലോഗ് ഡെലിവറിയിലെ ചെറിയ മാറ്റങ്ങള്‍ ഇതൊക്കെ പഠിക്കാന്‍ സാധിച്ചത് ഇതുപോലെയുള്ള ഇതിഹാസങ്ങളുടെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചത് കൊണ്ടാണെന്നും ആസിഫ് പറയുന്നു. പിന്നാലെ മമ്മൂട്ടിയില്‍ നിന്നുമുണ്ടായ മറക്കാനാകാത്തൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

''എന്റെ ആദ്യത്തെ സിനിമ ഋതുവിന്റെ വിതരണം മമ്മൂക്കയുടെ പ്ലേ ഹൗസ് ആയിരുന്നു. അന്നു മുതല്‍ മമ്മൂക്കയെ നേരിട്ട് കാണാനും സംസാരിക്കാനുമുള്ളൊരു സ്‌പെയ്‌സുണ്ട്. അപൂര്‍വ്വരാഗങ്ങള്‍ ഇറങ്ങിയപ്പോള്‍ മമ്മൂക്ക ആ സിനിമ കണ്ടിരുന്നു. അങ്ങനെയിരിക്കെ ഞങ്ങള്‍ ഒരു ഇവന്റില്‍ വച്ച് കണ്ടു. ഞാന്‍ അടുത്ത് ചെന്ന് എന്നെ മനസിലായോ എന്നൊക്കെ ചോദിച്ച് ഞങ്ങള്‍ സംസാരിച്ചു. സംസാരിച്ചു കൊണ്ടിരിക്കെ മമ്മൂക്ക പറഞ്ഞു നിന്റെ ഡയലോഗ് ഡെലിവറി ഭയങ്കര സ്പീഡാണ്. ഇങ്ങനെ പറഞ്ഞാല്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം പ്രേക്ഷകര്‍ക്ക് മനസിലാകില്ല. ആരെങ്കിലും സീനിയേഴ്‌സ് ഡബ്ബ് ചെയ്യുന്നത് നോക്കി ഡ്ബ്ബിംഗ് പഠിക്ക് എന്ന്''.

''പിന്നെ ഒരു ദിവസം കൊ്ച്ചിയില്‍ പനമ്പള്ളി നഗറില്‍ മമ്മൂക്ക ഡബ്ബ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അതുവഴി പോയ ഞാന്‍ മമ്മൂക്കയുടെ കാര്‍ കണ്ട് ആളുണ്ടെന്ന് മനസിലാക്കി അവിടേക്ക് ചെന്നു. ഞാന്‍ നേരെ സ്റ്റുഡിയോയുടെ അകത്തേക്ക് കയറി. എന്നെ കണ്ടതും നീയെന്താ ഇവിടെ? നീ ഈ സിനിമയില്‍ ഉണ്ടോ? എന്ന് മമ്മൂക്ക ചോദിച്ചു. ഞാന്‍ പറഞ്ഞു ഇല്ല ഡബ്ബിംഗ് പഠിക്കാന്‍ ആണെന്ന്്. പഠിപ്പിക്കാന്‍ ഞാന്‍ എന്താ സാറോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. എന്നിട്ട് അങ്ങോട്ട് ഇരിക്ക് എന്ന് പറഞ്ഞ് എന്നെ സ്റ്റുഡിയോയിലേക്ക് കയറ്റിയിരുത്തി. എന്നിട്ട് ഒരു ഡയലോഗ് പറയുമ്പോള്‍ വേണ്ട മോഡുലേഷന്‍ എങ്ങനെ, ഒരു ഡയലോഗ് തന്നെ എങ്ങനൊക്കെ പറയാം, ഒരു വാക്കിന്റെ ഉച്ചാരണം മാറുമ്പോഴുണ്ടാകുന്ന മറ്റം എന്തൊക്കെ എന്നൊക്കെ എന്നെ അവിടെയിരുത്തി മൂന്ന് മണിക്കൂര്‍ നേരം അദ്ദേഹം പറഞ്ഞു തന്നു. ഞെട്ടിപ്പോയി ഞാന്‍''. എന്നാണ് ആസിഫ് പറയുന്നത്.

Read more about: asif ali mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X